ബംഗാളി സാഹിത്യകാരന് സുനില്‍ ഗംഗോപാധ്യായയുടെ “ഹീരക് ദീപ്തി“ എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദെടുത്ത ഒരേ കടലിനെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണു കേള്‍ക്കുന്നത്. തന്റെ മനസ്സിനെ ചങ്ങലക്കിടാന്‍ വിസമ്മതിക്കുന്ന, സ്നേഹബന്ധങ്ങളെ സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായി കാണുന്ന ഡോ:നാഥന് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂക്കയും, ഏതു കഥാപാത്രത്തെയും അനായാസമായി വിജയിപ്പിച്ചെടുക്കുന്ന അസാധാരണമായ അഭിനയപാടവത്തിന്റെ ഉടമയായ മീരയും, പിന്നെ ഗിരിഷ് പുത്തഞ്ജേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്റെ സംഗീതവും! അഗ്നിസാക്ഷി, അകലെ എന്ന ശക്തമായ സിനിമകളെടുത്ത ശ്യാമപ്രസാദ് മലയാളം സിനിമയില്‍ തിരിച്ചുവരുന്നതില്‍ സന്തോഷം!
റോണ്‍ ഹവാര്‍ഡ് സംവിധാനം ചെയ്ത "A Beautiful Mind" എന്ന 2001-ലെ ഹോളിവുഡ് സിനിമപോലെ ഒരു മലയാളം സിനിമ ഒന്നു രണ്ടു വര്‍ഷം മുന്‍പ് കണ്ടതില്‍ പിന്നെ ഒരു നല്ല മലയാളം സിനിമ വന്നതായി ഓര്‍ക്കുന്നില്ല. "Beautiful Mind"-ന്റെ പാശ്ചാത്തലം, ജോണ്‍ ഫോര്‍ബെസ് നാഷ് എന്ന ഗണിതശാസ്ത്രജ്ഞനു “സ്കിറ്റ്സോഫ്രീനിയ“ എന്ന മാനസികരോഗം വരുന്നതും, അത് അദ്ദേഹത്തിന്റെ ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന സ്നേഹബന്ധങ്ങളില്‍ വരുത്തുന്ന വേദനകളും!
ഏതായാലും നേം സേക് പോലെയായിരിക്കണം ഒരേ കടലും!
കഥ പറയരുത്!:)അഭിപ്രായങ്ങള്‍ക്ക് സ്വാഗതം!
Saturday, October 6, 2007
Subscribe to:
Post Comments (Atom)
3 comments:
കഥ പറയണം എന്നു വിചാരിച്ചാലും കഴിയില്ല..ഞാന്‍ ആ ചിത്രം കണ്ടിട്ടില്ല...:)സിനിമാപ്പുലികള് പിറകേ വരുന്നുണ്ട്..
കണ്ടിരിക്കേണ്ട ഒന്ന്.
ഹരി ചിത്രവിശേഷത്തില്‍ റിവ്യൂ ഇട്ടിരുന്നു എന്നാണോര്‍മ്മ.
ചാട്ടക്കാരി വേഷങ്ങളേ ചേരൂ എന്ന ആരോപണം മീര തകര്ത്തിരീക്കുന്നു.
ബാക്കി പറയുന്നില്ല..
സുഭാഷ് ചന്ദ്രന് പറയും ബാക്കി കാര്യം...
പോസ്റ്റ് നന്നായി
:)
ഉപാസന
Post a Comment