Sunday, May 27, 2007

വിനോദയാത്രസിലിക്കണ്‍ വാലി പോസ്റ്റില്‍ കൂടുതല്‍ പോസ്റ്റുകള്‍ ഉണ്ടാ‍വാനും ഇത് കൂടുതല്‍ ആള്‍ക്കാര്‍ വായിക്കാനും വേണ്ടി ബേ ഏരിയയില്‍ വരുന്ന മലയാളപ്പടങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുവാന്‍ തുടങ്ങിയാലോ എന്നൊരു ആശയം. ഈയാഴ്ച ഇവിടെ കളിക്കുന്ന “വിനോദയാത്ര” തന്നെ തുടക്കമാകട്ടെ.

വെള്ളിയാഴ്ച ഞാന്‍ ഈ പടം കണ്ടു. സെക്കന്റ്ഷോക്ക് തിരക്കിട്ടു പോകുമ്പോള്‍ തമ്പിയളിയന്‍ ഫസ്റ്റ്ഷോ കഴിഞ്ഞ് സന്തോഷിച്ച് തിരിച്ചുവരുന്നതു കണ്ടു. അതുകൊണ്ട് അദ്ദേഹത്തിനും കാണുമായിരിക്കും നല്ല അഭിപ്രായങ്ങള്‍. ശിക്കാറിശംഭുവിനെയും കണ്ടു: കണ്ണൂം തിരുമി സെക്കന്റ്ഷോ കാണാന്‍ നില്‍ക്കുന്നത്.

ഞാന്‍ സിനിമയെ വിമര്‍ശിക്കാനൊന്നും മിനക്കെടുന്നില്ല. പടം കണ്ടിരിക്കാന്‍ നല്ലതാണ്. സത്യന്‍ അന്തിക്കാടിന്റെ പതിവ് സ്റ്റൈലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കഥ പറയുന്ന രീതി. ഒരു ബ്ലസ്സി സ്വാധീനം ഇതിന്നുണ്ടോ എന്ന് എനിക്കും എന്റെ നല്ല പകുതിക്കും പടം കണ്ടു കഴിഞ്ഞപ്പോള്‍ ഒരാശങ്ക. (ആശങ്ക മതിയല്ലോ വൃത്തങ്ങള്‍ പോലും മാറാന്‍ :-) )

മറ്റുള്ളവരുടെ അഭിപ്രായങ്ങളും ക്ഷണിക്കുന്നു.

ഏറ്റവും നല്ല ശത്രു!

വിജനമായ റോഡില്‍ വച്ചാണ് ചെറുപ്പക്കാരന്‍ തന്റെ ശത്രുവിനെ കണ്ടത്
പിന്നെ താമസിച്ചില്ല.
ചെറുപ്പക്കാരന്‍ അരയില്‍ നിന്ന് കഠാര വലിച്ചൂരി ശത്രുവിനു നേരെ ഉയര്‍ത്തി.
അപ്പോഴേക്കും മനസ്സില്‍ തിക്കിത്തിരക്കി വന്ന കാരുണ്യം, സ്നേഹം, ഭയം എന്നിവയൊക്കെ ചേര്‍ന്ന് അയാളെ തടഞ്ഞു.
ശത്രു മടിച്ചു നിന്നില്ല.
കഠാര പിടിച്ചു വാങ്ങി ചെറുപ്പക്കാരന്റെ നെഞ്ചില്‍ കുത്തിയിറക്കി.
അയാളുടെ ഒടുക്കത്തെ പിടച്ചില്‍ പോലും കാണാന്‍ നില്‍ക്കാതെ ശത്രു തിരിഞ്ഞോടി.

======================================================
പുഴ മാഗസിനില്‍, എം എസ് ജലീല്‍ എഴുതിയത്!

Tuesday, May 22, 2007

ഗുരുകുലം ഉമേഷ് നായര്‍ ബേ ഏരിയയില്‍

സിബു കഴിഞ്ഞ ഞായറാഴ്ച എന്നെ വിളിച്ച് വൈകുന്നേരം അത്താഴത്തിനു വരണമെന്നും ഉമേഷും മറ്റൊരു ബ്ലോഗറായ കല്യാണിയും ഉണ്ടാകുമെന്നും പറഞ്ഞപ്പോള്‍, ഉമേഷ് വീക്കെന്റ് ട്രിപ്പിന്ന് ഓറിഗണില്‍ നിന്ന് എത്തിയതാണെന്നേ കരുതിയുള്ളൂ. ഗുരുകുലം എന്ന സുപ്രസിദ്ധമായ ബ്ലോഗിന്റെ കറ്ത്താവിനെ കാണാതെ വിടരുത് എന്ന ഒറ്റ വിചാരത്താല്‍ മറ്റു പല പരിപാടികളും തീറ്ത്ത് ഒമ്പതുമണി രാത്രി സിബുവിന്റെ അടുത്ത് ചെല്ലുമ്പോഴാണ്‍ അറിയുന്നത് ഉമേഷ് സിബുവിന്റെ സഹപ്രവറ്ത്തകനായി ഗൂഗിളില്‍ ചേരുവാനാണ്‍ വന്നിരിക്കുന്നത് എന്നറിയുന്നത്.

Simply great news! ബേ ഏരിയ മലയാളം ബ്ലോഗിന്റെ തലസ്ഥാനമാകാന്‍ അധികനാള്‍ കാക്കേണ്ട എന്നാണ് ‍ആരോ പറഞ്ഞുകേട്ടത് ;-) സിലിക്കണ്‍ വാലി പോസ്റ്റ് ബ്ലോഗറുമാരെ ഒത്തുപിടിച്ചോ.

ഉമേഷിനെ എല്ലാവരും മറക്കാതെ സ്വാഗതം ചെയ്ത് ഇവിടെ കമന്റുക.

നമ്മുടെ ആദ്യത്തെ യോഗത്തില്‍ നിന്ന് നമ്മള്‍ ഒരുപാട് മുന്നേറി. തമ്പി അളിയന്‍, സ്വപ്നാടകന്‍, ശിക്കാരിശംഭു തുടങ്ങിയ ശക്തന്മാര്‍ മലയാളം ബ്ലോഗിലുണ്ടായി. നമുക്കൊന്നുകൂടി കാര്യങ്ങള്‍ ഉഷാറാക്കണം. യുണിക്കോഡ് ലിറ്ററസി ഈസ്റ്റ് ബേയിലേക്കും വ്യാപിപ്പിക്കണം.

തല്‍ക്കാലം നിറുത്തട്ടെ. ഉമേഷിന് ഈ ഗ്രൂപ്പിലേക്ക് ഞാന്‍ ഒരു ക്ഷണിച്ചിട്ടുണ്ട്.

ബ്ലോഗപ്പന്റെ വായനശീലം

കുട്ടപ്പന്‍, ബ്ലോഗപ്പന്‍, സുഖലോലുപന്‍ എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന നമ്മുടെ അജിത്തിന്റെ, Unicode -ല്‍ മാത്രം ഒതുങ്ങാത്ത, വെബ്ബിലെ പരന്ന വായനയുടെ ഒരു ഉപോല്‍പ്പന്നമാണ്‍ താഴെ പറയുന്ന ബ്ലോഗ്
http://sukhalolupan.blogspot.com

നാനാവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ലിങ്കുകള്‍ ഇതിലുണ്ട്. ഇടയ്ക് വന്ന് നോക്കുവാന്‍ ഗുണകരമായിരിക്കും എന്നു തോന്നുന്നു. ഇ‌‌ംഗ്ലീഷിലുള്ള ലിങ്കുകളുടെ ഒരു repository മാത്രമാണ്‍ ഈ ബ്ലോഗ് എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.

സിലിക്കണ്‍ വാലിയില്‍ web 2.0 കമ്പനികള്‍ കൂണുപോലെയാണ്‍ പൊങ്ങിവരുന്നത്. 2000-ലെ dot.com bust ഒക്കെ എല്ലാവരും മറന്നമട്ടാണ്‍. VC കള്‍ ശരിക്കും കാശ് ഇറക്കുന്നുണ്ട്; വലിയ കമ്പനികള്‍ ഒരു വശത്തുനിന്ന് നല്ലവയെ വിഴുങ്ങുകയും. dot.com ബൂമില്‍ നിന്ന് വ്യത്യസ്തമായി startup കളുടെ exit strategy ഇത്തവണ വലിയവരെ (ഗൂഗ്‌ള്‍, യാഹൂ എന്നൊക്കെ വായിക്കുക) ക്കൊണ്ട് വാങ്ങിപ്പിക്കുക എന്നതാണ്‍. കളി സാങ്കേതികവിദഗ്ധരുടെ അടുത്തു നിന്ന് പോയി ഇപ്പോള്‍ ലോയറുമ്മാരുമ്മാരുടെയും മാറ്ക്കറ്റിംഗ്കാരുടെയും കൈയിലാണ്‍. ഇനി ഈ കുമിളയുടെ പൊട്ടല്‍ എന്നാണെന്ന് നോക്കിയിരുന്നാല്‍ മതി. ഇതിന്റെയൊക്കെ ദിനവൃത്താന്തം അറിയണമെങ്കില്‍ www.techcrunch.com -ന്റെ ന്യൂസ് ലെറ്ററിന്റെ വരിക്കാരനാകുക.

Thursday, May 3, 2007

Enjoy ചെയ്യുന്നവന്‍ Afford ചെയ്യുന്നില്ല ,Afford ചെയ്യുന്നവന്‍ Enjoy ചെയ്യുന്നില്ല

ചുമ്മാ ഒന്നു online ആയതാ..അപ്പൊള്‍ thomman ചൊദിക്കുവാ ..ഇപ്പം blog onnum കാണുന്നില്ലലൊ എന്നു ..ഇന്നാ പിടിചോ എന്നു ഞാന്‍ ..
ഇതു തൊമ്മനു dedicate ചെയ്യുന്നു ..

ഇതു ഒരു ചെറിയ observation ആണ്..എനിക്കു ഒരു കൂട്ടുകാരന്‍‌ ഉണ്ടു Biju .Biju Mohan
ഇപ്പൊ Alapuzha ,govt doctor ആണു ..Pre Degree ക്കു ഞങ്ങള്‍ ഒരുമിചായിരുന്നു ...ടിയാന്‍ പറഞത് ..
ഇയ്യിടെ Biju alapuzha ക്കു പോകുന്നു ..National Highway ലുടെ.Biju ഒരു മാരുതീ കാറ് ഓടിചു പൊകുന്നു ..Pankaj theater കഴിഞപ്പൊല്‍ പെട്ടെന്നു ഒരു Scoda car അവനെ വെട്ടിചു ഭ്ഹൂ‍ൂ എന്നു കേറി പ്പൊയി ..അവന്‍ ഓര്‍തു അടിപൊളി ..അതിനകതിരുന്നു പൊകണം ..എന്താ style ..ഞാന്‍ ചുമ്മാ doctor ..മാരുതീല്‍ ..അന്നു MBBS നു പൊയതിനു പകരം Engineering നു പൊയാല്‍ മതിയായിരുന്നു ..ഒന്നില്ലെല് MBA ചെയ്തു വല്ല Executive ആകമയിരുന്നു ..അല്ലെല്‍ software engineer ആകാമയിരുന്നു..
ഉടനെ അവനിലെ Zen Budhist ഉണര്‍ന്നു ..അതാ ഒരു Cycle ചവിട്ടി ഒരു കൂലിപ്പാണിക്കരന്‍ ..അയാള്‍ ആലൊചിക്കുന്നുണ്ടാ‍വും ..മുറ്റ് ..ദേ ഒരു Doctor അദിപൊളി ..കാറില്..എന്താ Style ..
ആപ്പൊള്‍ Biju നു ബോധോധയം ഉന്‍ഡായി ..
Enjoy ചെയ്യുന്നവന്‍ Afford ചെയ്യുന്നില്ല Afford ചെയ്യുന്നവന്‍ Enjoy ചെയ്യുന്നില്ല
പ്രിയപ്പെട്ടവരെ ബാക്കി നിങ്ങള്‍ ആലൊചികൂക ..