Friday, February 5, 2010

 
Posted by Picasa

Tuesday, September 2, 2008

ഗൂഗിളിന്റെ പുതിയ സംരഭം - Chrome Browser [by Google]

FireFox നെയും Internet Explorer നെയും കടത്തിവെട്ടാന്‍ പാകത്തില്‍ ഇതാ ഗൂഗിളിന്റെ പുതിയ browser രംഗത്ത് വന്നിരിക്കുന്നു. http://www.google.com/chrome ല്‍ download ചെയ്യാവുന്ന ഇത് മറ്റു രണ്ടെണ്ണങ്ങളെക്കാള്‍ വേഗത കൂടിയതാണ്.

Beta version ആണെന്ന് അവരുടെ എല്ലാ പ്രോഗ്രാമുകളിലും (!) എഴുതുന്നതു പോലെ ഇതിലും ചേര്‍ത്തിട്ടുണ്ട്, എന്നാലും മറ്റ് ഗൂഗിള്‍ പ്രോഗ്രാമുകളെക്കാള്‍ പ്രശ്നങ്ങളും കാണുന്നുണ്ട്. ഗൂഗിളിന്റെ തന്നെ picasaweb-ലും base.google.com ലും ഒക്കെ errors ധാരാളം കാണിക്കുന്നുണ്ട്.

യൂണിക്കോഡ് മലയാള (Indic) ലിപി render ചെയ്യുന്നതിലും കുഴപ്പങ്ങളുണ്ട്.

FireFox & IE configure ചെയ്യുന്നതു പോലെ ഇതില്‍ ഒക്കുന്നുമില്ല.

എന്റെ ആദ്യ ദിവസ പരീക്ഷണങ്ങളില്‍ ഇംഗ്ലീഷ് പേജുകള്‍ തരക്കേടില്ലാതെ കാണിക്കുന്ന ഒരു വേഗതയേറിയ ബ്രൌസറാണെന്നതല്ലാതെ നമ്മള്‍ക്ക് വലിയ ഗുണം ചെയ്യാത്ത ഒരു സാധനമാണിത്!

താമസിയാതെ പുറത്തിറങ്ങുന്ന IE 8 എങ്ങിനെയുണ്ടാവുമെന്ന് കാത്തിരിക്കാം...

Saturday, August 16, 2008

Bay Area - മലയാളി സമാജങ്ങളുടെ ഓണാഘോഷങ്ങള്‍ വരുന്നു...

MANCA Onam Celebrations on Sep. 13, 2008 @ 5 PM.


MANCA തങ്ങളുടെ ഇരുപത്തഞ്ചാം വാര്‍ഷികമാഘോഷിക്കുകയാണ്- ഈ ഓണം മുതല്‍ അടുത്ത ഓണം വരെയുള്ള ഒരു വര്‍ഷ കാലയളവില്‍. മികച്ച ഇനങ്ങളടങ്ങിയ ഓണപ്പരിപാടിയായിരിക്കും നടത്തുന്നതെന്ന് സംഘാടകര്‍ പറയുന്നു. കഴിഞ്ഞകൊല്ലത്തെപ്പോലെ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പരിപാടികള്‍ അരോചകമാക്കിയതു പോലെ ഇക്കൊല്ലം കാണില്ലെന്നു കരുതട്ടെ!


Maithry Onam Celebrations on Sep 20., 2008 @ 11:30 AM - 6 PM

മൈത്രിയുടെ ഓണം ഇക്കൊല്ലം കഴിഞ്ഞ കൊല്ലങ്ങളിലെക്കാള്‍ വിപുലമാക്കുന്നെന്നും സംഘാടകര്‍ പറയുന്നു. അംഗങ്ങളൊരുക്കുന്ന ഓണ സദ്യ, സ്റ്റേജ് പ്രോഗ്രാം, കായികപരിപാടികള്‍ തുടങ്ങിയവയോടെയാണ് ഈ സമാജത്തിന്റെ ഓണപ്പരിപാടികളുണ്ടാവുക.

Friday, August 8, 2008

വികസിച്ചു വികസിച്ചു വരുന്ന കേരളം..

മലയാളി ബുദ്ധിമാനാണു .. ദിനപത്രത്തിൽ നിന്നും വായിച്ച ശാസ്ത്ര നുറുങ്ങുകളിൽ നിന്നും കണികാ സിദ്ധാന്തത്തെക്കുറിച്ചു ആധികാരികമായീ സംസാരിക്കും ...


രാഷ്ട്രീയക്കാരൻ കേരളം മുടിപ്പിക്കുന്നതിനേക്കുറിച്ചു പരാതി പറയുന്നു..
രാഷ്ട്രീയക്കാരനല്ല കേരളം മുടിപ്പിക്കുന്നതു , നമ്മുടെയുള്ളിൽ ഉറഞ്ഞു കിടക്കുന്ന അപകർഷതാ ബോധമാണു നാടിനെ മുടിപ്പിക്കുന്നതു.

നാട്ടിൽ തൊഴിൽ ലഭിക്കുന്നില്ല എന്ന പരാതിയുമായീ വിദേശങ്ങളിൽ ചേക്കേറുന്നു മറ്റു ജനതകൾക്കു ദാസ്യവേല ചെയ്തു നാട്ടുകാരെ അത്ഭുത പര തന്ത്രരാക്കുന്നു..

മലയാളം ഇന്റർനെറ്റിന്റെ ഭാവി ബ്ലോഗിങ്ങിൽ ആണു അടിയുറച്ചു വിശ്വസിക്കുന്നു. അങ്ങനെ വിശ്വസ്സിക്കാത്തവരെ വിശ്വാസ വഞ്ചകരാക്കി പുറത്താക്കി ചാരിതാർത്ഥ്യം അടയുന്നു...
സ്വന്തം നാടിന്റെ ജീണ്ണതേയേക്കുറിച്ചു സംസാരിക്കുന്നതു വംശീയത അല്ല.. എന്നാൽ സ്വന്തം ജനതയേ ബഹുമാനിക്കാനാവാത്തതു വംശീയ അടിമത്തം ആണു..പ്രിയ സുഹ്രുത്തേ കണ്ണടച്ചു ഇരുട്ടാക്കാൻ നിങ്ങൾക്കു എത്ര നാൾ കഴിയും..

മലയാളി ചെയ്യുന്ന ഒരു പ്രൊജെക്റ്റിനെ സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ , വംശീയ അടിമത്തത്തിന്റെ നുകം പേറുന്ന മനസ്സിനു സാധിച്ചിട്ടുണ്ടോ .. സ്വന്തം സൈറ്റിൽ പരസ്യം ഇട്ടു ബ്ലോഗിങ്ങിൽ ആദ്യം കൊമേർഷ്യ്‌ലൈസേഷൻ നടത്തിയ ഒരു മാന്യൻ ബാക്കി മലയാളികൾ ആരെങ്കിലും പുതിയ സേവന പദ്ധ്തികളുമായീ വരുമ്പോൾ കൊമേർഷ്യലിസത്തിന്റേയും കോപ്പിന്റെയും പേരു പറഞ്ഞു ഭീതിപ്പെടുത്തുന്നു.. ..
അല്ലായെങ്കിൽ അറബിയുടെയും സായ്‌വിന്റെയും കാശു വാങ്ങി ഈന്തപ്പഴം നുണഞ്ഞു കമ്മ്യൂണിസ്റ്റാവാൻ നോക്കുന്നു...

മലയാളിയോടു മലയാളിക്കു മതിപ്പു പോരാ... എന്നിട്ടു ..

ഉവ്വു അറബി കൊച്ചിയിൽ നിന്നും ഓപ്പെറേറ്റിംഗ്‌ സിസ്റ്റം പുറത്തിറക്കി , കൊച്ചിയെ ലോകത്തിന്റെ കം പ്യൂട്ടിംഗ്‌ തലസ്ഥാനം ആക്കും . അതു വരെ ഒരു മലയാളിയേയും കൊച്ചിയിൽ ഒരു പെട്ടിക്കട നടത്താൻ അനുവദിക്കരുതു. കാരണം പെട്ടിക്കട കണ്ടു അറബി തിരിച്ചു പോയാലോാ .. പോയില്ലേ വികസനം.. ഹഹ ഹഹ ..

ഈയടുത്തു ഒരു സുഹ്രുത്തിനോടു സംസാരിക്കവേ അങ്ങേർ എന്നോടു പറഞ്ഞു , മലയാളികളിൽ നിന്നും സഹായം ഒന്നും പ്രതീക്ഷിക്കണ്ട.. മലയാളിയിൽ നിന്നും സഹായമോ ... എല്ലാ ആശ്ചയും ജോലി കഴിഞ്ഞു ലാപ്ടോപ്പിൽ ഞാൻ കോട്‌ അടിക്കുന്നതിനോ..അതോ ഇന്റർനെറ്റ്റ്റ്‌ അധിഷ്ഠിതമായ പുതിയ സേവന പദ്ധതികൾ അവതരിപ്പിക്കുന്നതിനോ...
അതോ നാട്ടിൽ നിന്നും കഴിവുള്ള ആൾക്കാരെ തപ്പിയെടുത്തു ഒരു പ്രൊജെക്റ്റ്‌ നടത്താൻ ശ്രമിക്കുന്നതിനോ.. ഇതിൽ ഏതിൽ ആണൂ ഞാൻ മലയാളീയുടെ സഹായം തേടിയതു..

എന്തെകിലും സ്വന്തമായീ ചെയ്യാൻ ശ്രമിക്കുന്ന ഒാരോ മലയാളിയും ശ്രമിക്കുന്നതു മലയാളിയേ സഹായിക്കാനാണൂ.. ഒരു കുടുമ്പത്തിലേ അംഗത്തിന്റെ വളർച്ച കുടുമ്പത്തിന്റെ വളർച്ചയാണു. കുടുമ്പങ്ങളുടെ വളർച്ച സമൂഹത്തിന്റേയും . ആറ്റിറ്റിയുഡ്‌ പ്രോബ്ലം ഞങ്ങൾക്കോ .. തിമിരം ബാധിച്ച ജനതക്കു കാശ്ചയുള്ളവരാണു ഭീഷണി..

കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പ്പ്പോൾ ഒരു സെമിനാർ നടത്തിയാലോ എന്നു ആലോചിച്ചു. വൻപിച്ച പിന്തുണ കണ്ടൂ വേണ്ട എന്നു വച്ചു. ഞാൻ എന്റെ പ്രൊജെക്റ്റിനുവേണ്ടി ചിലവഴിച്ച സമയം ഏകദേശം 2000 മണിക്കൂർ, ഞാൻ ചാർജ്ജു ചെയ്യുന്ന റേറ്റ്‌ വച്ചു നോക്കിയാൽ ഏകദേശം 80 ലക്ഷത്തിന്റെ എഫോർട്ട്‌..
മലയാളി ബ്ലോഗർക്കു ഇപ്പോളും പുഛമാണു.. പയ്യൻ ലാറി പേജിന്റെ അത്ര പോരാന്നേ, പോരാത്തതിനു ആറ്റിറ്റിയൂഡ്‌ പ്രോബ്ലവും ..
ഉവ്വു ഞാനും എന്റെ സുഹൃത്തുക്കളും വിജയ -ദാസന്മാരേപ്പോലെ നിങ്ങളുടെ ഈഗോയെ സുഖിപ്പിച്ചു സുഖിപ്പിച്ചു നിങ്ങളേക്കഴിഞ്ഞുള്ള ശാസ്ത്ര പ്രതിഭകൾ ഇല്ല എന്നു വിളിച്ചു പറയാം ,ആർക്കെൻങ്കിലും അതു കൊണ്ടു പത്തു പൈസയുടെ ഗുണം ഉണ്ടെങ്കിൽ..
മാറ്റുവിൻ ചട്ടങ്ങളെ , അല്ലെങ്കിൽ മാറ്റുമവ നിങ്ങളെത്തന്നെ ..
ആട്ടോമേഷൻ ചുവടുറപ്പിക്കന്നതിനുസരിച്ചു , വിദേശ തൊഴിലവസങ്ങൾ 2 പതിറ്റാണ്ടുകൾക്കകം ഗണ്യമായീ കുറയും .. വളർന്നു വരുന്ന കുഞ്ഞുങ്ങൾക്കു ചോറിനു വേണ്ടി തെണ്ടരുതു എന്നുണ്ടെങ്കിൽ , പുതിയ പ്രോജെക്റ്റുകളെ പ്രോത്സാഹിപ്പിക്കാാം .. ഇല്ലേൽ ഏലൂരാന്റെയും കലൂരാന്റെയും ഒക്കെ വാക്കുകൾ കേട്ടു കോരിത്തരിച്ചു നടക്കാം .. അപ്പ ശരി , ഞാൻ കുറച്ചു കോടടിക്കട്ടു.. വെനീസിനു സംഭവിച്ചപോലെ പുതി കപ്പൽച്ചാലുകളുടെ വരവോടെ വരവു നിലച്ചു ജീണ്ണതയുടെ പര്യായമായീ കൊച്ചിയേയും കൊച്ചു കേരളത്തേയും നിങ്ങൾ മാറ്റിക്കോളൂ.. എന്റെ കപ്പൽ കൊച്ചിയിൽ ഓടില്ലെങ്കിൽ ഞാൻ സാൻഫ്രാൻസികോയിൽ ഓട്ടിക്കും .. തീരം വിടുന്ന കപ്പൽ നോക്കി വിജയഘോഷം മുഴക്കുവിൻ..

അതു വരെ തടയിടുവിൻ, ഏലൂരിൽ നിന്നും കലൂരിൽ നിന്നും തുടങ്ങട്ടെ സമരഘോഷങ്ങൾ..

Thursday, June 19, 2008

ബേ ഏരിയയില്‍ നിന്ന് ബോസ്റ്റണ്‍ വരെ

സാന്‍ ഫ്രാന്‍സ്‌സിക്കോ ബേ ഏരിയയില്‍ നിന്ന് ബോസ്റ്റണിലേക്ക് ഇപ്പോള്‍ ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന റോഡ് ട്രിപ്പിനെക്കുറിച്ച് ഈ ബ്ലോഗില്‍ വായിക്കുക: http://bayarea2boston.blogspot.com/

Tuesday, June 3, 2008

kerals.com-ന്റെ പിന്നിലാര്?

മലയാളം ബ്ലോഗുകളില്‍ നിന്ന് cut-paste ടെക്നോളജി ഉപയോഗിച്ച് content അടിച്ചുമാറ്റാന്‍ നടന്ന പരിശ്രമത്തിന് ഒരു ബേ ഏരിയ ബന്ധം. ഇഞ്ചിപെണ്ണിന്റെ വിശദമായ ഈ പോസ്റ്റില്‍ കൊടുത്തിട്ടുള്ള കമ്പനിയുടെ വിലാസം സാന്‍ ഹോസേയിലെ ബെരിയേസ ഭാഗത്തുള്ളതാണ്. ഞാന്‍ അതിന്നൊപ്പം കൊടുത്തിട്ടുള്ള നമ്പറുകളില്‍ വിളിച്ചുനോക്കി; ഫോണായി കൊടുത്തിട്ടുള്ളത് ഫാക്സിന്റേതും ഫാക്സ് ഫോണിന്റേതുമാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ഒരു മെസേജും ഇട്ടിട്ടുണ്ട്; തിരിച്ചു വിളിക്കുമോയെന്ന് നോക്കാം.

പക്ഷേ, എനിക്ക് ഈ വിവാദത്തില്‍ ഏറ്റവും bizarre ആയി തോന്നിയത് പരാതിപ്പെട്ടവരെ കമ്പനിക്കാര്‍ ഭീഷണിപ്പെടുത്തുന്നതും അതിന്ന് അവര്‍ ഉപയോഗിക്കുന്ന ഭാഷയുമാണ്. സപ്പോര്‍ട്ടുകാര്‍ മിക്കവാറും vonage ഉപയോഗിച്ച് നാട്ടില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരായിരിക്കും. അമേരിക്കയില്‍ ജോലി ചെയ്തതിന്റെ യാതൊരു ലാഞ്ചനയും ആ മെയിലുകളില്‍ കാണുന്നില്ല.

പക്ഷേ, മില്യണ്‍ ഡോളര്‍ ചോദ്യം ഏതു മലയാളിയാണ് ഇതിന്റെ പിന്നിലെന്നാണ്. എനിക്ക് ചെറിയൊരു idea ഉണ്ട് ആളെപ്പറ്റി. പക്ഷേ, നല്ലവണ്ണം തിരക്കിയിട്ടേ പുറത്തുവിടാന്‍ പറ്റൂ.

Monday, May 26, 2008

ബേ ബ്രിഡ്ജിന്നടിയിലെ ഗോര്‍ഡന്‍ ബിയേഴ്സ്ബേ ബ്രിഡ്ജ് ലൈറ്റ് തെളിക്കുന്നതിന്ന് മുമ്പ്.

ബേ ബ്രിഡ്ജ് ലൈറ്റ് തെളിച്ച ശേഷംസാന്‍ ഫ്രാന്‍സിസ്ക്കോ എന്നു പറയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജിന്റെ ചിത്രമാണ് വരിക. (ആ ബ്രിഡ്ജിന്റെ ചിത്രമാണ് ഈ ബ്ലോഗിന്റെ ബാനര്‍ ആയി കൊടുത്തിട്ടുള്ളത്.) സാന്‍ ഫ്രാന്‍സിസ്ക്കോ ഉള്‍ക്കടലിന്റെ തുടക്കത്തില്‍ പണിതിട്ടുള്ള ആ പാലത്തിന്നപ്പുറം ശാന്തസമുദ്രത്തിന്റെ അനന്തതയാണ്. ധാരാളം വാര്‍ത്തകളും സാഹിത്യവുമൊക്കെ അതെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്; വിക്രം സേത്തിന്റെ കാവ്യനോവല്‍ ‘ഗോള്‍ഡന്‍ ഗേറ്റ്’ ഓര്‍ക്കുക. (വിക്രം സേത്ത് ബേ ഏരിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി ആയിരുന്നു.)

നഗരത്തിന്ന് നടുവില്‍ നിന്ന് തുടങ്ങി, ഉള്‍ക്കടലിന്ന് കുറുകെ, ഓക്ക്‍ലന്റ് നഗരത്തെ സാന്‍ ഫ്രാന്‍സിസ്ക്കോയുമായി ബന്ധിപ്പിക്കുന്ന ബേ ബ്രിഡ്ജിന് അവഗണിക്കാനാവാത്ത അത്ര വലിപ്പവും നീളവും ഉണ്ടെങ്കിലും ആരും ബേ ബ്രിഡ്ജ് കാണാനോ കാണിക്കാനോ നഗരത്തില്‍ പോകാറില്ല. ‍

“അങ്കവും കാണാം താളിയും ഒടിക്കാം” എന്ന രീതിയിലാണ് ബാലന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇത്തവണത്തെ കള്ളടി ബേ ബ്രിഡ്ജിന്റെ അടിയിലെ ഗോര്‍ഡന്‍ ബിയേര്‍‌സില്‍ തന്നെ ആക്കാമെന്നു വച്ചത്. സിലിക്കണ്‍ വാലി ഒറിജിനലായ ഗോര്‍‌ഡന്‍ ബിയേര്‍ഴ്സ്(പാളോ ആള്‍ട്ടോയിലാണ് അതിന്റെ തുടക്കം) ബ്രൂവറിക്ക് അമേരിക്കയില്‍ പലയിടത്തും ശാഖകള്‍ ഉണ്ട്.

എന്തായാലും ബേ ബ്രിഡ്ജ് രാത്രിയില്‍ ലൈറ്റൊക്കെയിട്ട് അലങ്കരിക്കപ്പെട്ടു കാണാന്‍ നല്ല ഭംഗിയാണ്. വയറ്റില്‍ കിടന്ന ബിയറുകള് അല്ല അത്തരം ഒരു തോന്നല്‍ ഉണ്ടാക്കിയതെന്ന് താഴെ കൊടുക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. (ചിത്രങ്ങള്‍ മൊത്തം എടുത്തത് മനോജും അജിത്തും.)


ബിയര്‍ അടിച്ച് മതിയായില്ലെങ്കില്‍ ഇവിടെ നിന്ന് നല്ല കോക്ക്റ്റെയിലുകള്‍ അടിക്കാം:കുട്ടപ്പന്റെ ആല്‍ബം മൊത്തം ഇവിടെ കാണുക: കുട്ടപ്പന്റെ ആല്‍ബം