Saturday, August 16, 2008

Bay Area - മലയാളി സമാജങ്ങളുടെ ഓണാഘോഷങ്ങള്‍ വരുന്നു...

MANCA Onam Celebrations on Sep. 13, 2008 @ 5 PM.


MANCA തങ്ങളുടെ ഇരുപത്തഞ്ചാം വാര്‍ഷികമാഘോഷിക്കുകയാണ്- ഈ ഓണം മുതല്‍ അടുത്ത ഓണം വരെയുള്ള ഒരു വര്‍ഷ കാലയളവില്‍. മികച്ച ഇനങ്ങളടങ്ങിയ ഓണപ്പരിപാടിയായിരിക്കും നടത്തുന്നതെന്ന് സംഘാടകര്‍ പറയുന്നു. കഴിഞ്ഞകൊല്ലത്തെപ്പോലെ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പരിപാടികള്‍ അരോചകമാക്കിയതു പോലെ ഇക്കൊല്ലം കാണില്ലെന്നു കരുതട്ടെ!


Maithry Onam Celebrations on Sep 20., 2008 @ 11:30 AM - 6 PM

മൈത്രിയുടെ ഓണം ഇക്കൊല്ലം കഴിഞ്ഞ കൊല്ലങ്ങളിലെക്കാള്‍ വിപുലമാക്കുന്നെന്നും സംഘാടകര്‍ പറയുന്നു. അംഗങ്ങളൊരുക്കുന്ന ഓണ സദ്യ, സ്റ്റേജ് പ്രോഗ്രാം, കായികപരിപാടികള്‍ തുടങ്ങിയവയോടെയാണ് ഈ സമാജത്തിന്റെ ഓണപ്പരിപാടികളുണ്ടാവുക.

Friday, August 8, 2008

വികസിച്ചു വികസിച്ചു വരുന്ന കേരളം..

മലയാളി ബുദ്ധിമാനാണു .. ദിനപത്രത്തിൽ നിന്നും വായിച്ച ശാസ്ത്ര നുറുങ്ങുകളിൽ നിന്നും കണികാ സിദ്ധാന്തത്തെക്കുറിച്ചു ആധികാരികമായീ സംസാരിക്കും ...


രാഷ്ട്രീയക്കാരൻ കേരളം മുടിപ്പിക്കുന്നതിനേക്കുറിച്ചു പരാതി പറയുന്നു..
രാഷ്ട്രീയക്കാരനല്ല കേരളം മുടിപ്പിക്കുന്നതു , നമ്മുടെയുള്ളിൽ ഉറഞ്ഞു കിടക്കുന്ന അപകർഷതാ ബോധമാണു നാടിനെ മുടിപ്പിക്കുന്നതു.

നാട്ടിൽ തൊഴിൽ ലഭിക്കുന്നില്ല എന്ന പരാതിയുമായീ വിദേശങ്ങളിൽ ചേക്കേറുന്നു മറ്റു ജനതകൾക്കു ദാസ്യവേല ചെയ്തു നാട്ടുകാരെ അത്ഭുത പര തന്ത്രരാക്കുന്നു..

മലയാളം ഇന്റർനെറ്റിന്റെ ഭാവി ബ്ലോഗിങ്ങിൽ ആണു അടിയുറച്ചു വിശ്വസിക്കുന്നു. അങ്ങനെ വിശ്വസ്സിക്കാത്തവരെ വിശ്വാസ വഞ്ചകരാക്കി പുറത്താക്കി ചാരിതാർത്ഥ്യം അടയുന്നു...
സ്വന്തം നാടിന്റെ ജീണ്ണതേയേക്കുറിച്ചു സംസാരിക്കുന്നതു വംശീയത അല്ല.. എന്നാൽ സ്വന്തം ജനതയേ ബഹുമാനിക്കാനാവാത്തതു വംശീയ അടിമത്തം ആണു..



പ്രിയ സുഹ്രുത്തേ കണ്ണടച്ചു ഇരുട്ടാക്കാൻ നിങ്ങൾക്കു എത്ര നാൾ കഴിയും..

മലയാളി ചെയ്യുന്ന ഒരു പ്രൊജെക്റ്റിനെ സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ , വംശീയ അടിമത്തത്തിന്റെ നുകം പേറുന്ന മനസ്സിനു സാധിച്ചിട്ടുണ്ടോ .. സ്വന്തം സൈറ്റിൽ പരസ്യം ഇട്ടു ബ്ലോഗിങ്ങിൽ ആദ്യം കൊമേർഷ്യ്‌ലൈസേഷൻ നടത്തിയ ഒരു മാന്യൻ ബാക്കി മലയാളികൾ ആരെങ്കിലും പുതിയ സേവന പദ്ധ്തികളുമായീ വരുമ്പോൾ കൊമേർഷ്യലിസത്തിന്റേയും കോപ്പിന്റെയും പേരു പറഞ്ഞു ഭീതിപ്പെടുത്തുന്നു.. ..
അല്ലായെങ്കിൽ അറബിയുടെയും സായ്‌വിന്റെയും കാശു വാങ്ങി ഈന്തപ്പഴം നുണഞ്ഞു കമ്മ്യൂണിസ്റ്റാവാൻ നോക്കുന്നു...

മലയാളിയോടു മലയാളിക്കു മതിപ്പു പോരാ... എന്നിട്ടു ..

ഉവ്വു അറബി കൊച്ചിയിൽ നിന്നും ഓപ്പെറേറ്റിംഗ്‌ സിസ്റ്റം പുറത്തിറക്കി , കൊച്ചിയെ ലോകത്തിന്റെ കം പ്യൂട്ടിംഗ്‌ തലസ്ഥാനം ആക്കും . അതു വരെ ഒരു മലയാളിയേയും കൊച്ചിയിൽ ഒരു പെട്ടിക്കട നടത്താൻ അനുവദിക്കരുതു. കാരണം പെട്ടിക്കട കണ്ടു അറബി തിരിച്ചു പോയാലോാ .. പോയില്ലേ വികസനം.. ഹഹ ഹഹ ..

ഈയടുത്തു ഒരു സുഹ്രുത്തിനോടു സംസാരിക്കവേ അങ്ങേർ എന്നോടു പറഞ്ഞു , മലയാളികളിൽ നിന്നും സഹായം ഒന്നും പ്രതീക്ഷിക്കണ്ട.. മലയാളിയിൽ നിന്നും സഹായമോ ... എല്ലാ ആശ്ചയും ജോലി കഴിഞ്ഞു ലാപ്ടോപ്പിൽ ഞാൻ കോട്‌ അടിക്കുന്നതിനോ..അതോ ഇന്റർനെറ്റ്റ്റ്‌ അധിഷ്ഠിതമായ പുതിയ സേവന പദ്ധതികൾ അവതരിപ്പിക്കുന്നതിനോ...
അതോ നാട്ടിൽ നിന്നും കഴിവുള്ള ആൾക്കാരെ തപ്പിയെടുത്തു ഒരു പ്രൊജെക്റ്റ്‌ നടത്താൻ ശ്രമിക്കുന്നതിനോ.. ഇതിൽ ഏതിൽ ആണൂ ഞാൻ മലയാളീയുടെ സഹായം തേടിയതു..

എന്തെകിലും സ്വന്തമായീ ചെയ്യാൻ ശ്രമിക്കുന്ന ഒാരോ മലയാളിയും ശ്രമിക്കുന്നതു മലയാളിയേ സഹായിക്കാനാണൂ.. ഒരു കുടുമ്പത്തിലേ അംഗത്തിന്റെ വളർച്ച കുടുമ്പത്തിന്റെ വളർച്ചയാണു. കുടുമ്പങ്ങളുടെ വളർച്ച സമൂഹത്തിന്റേയും . ആറ്റിറ്റിയുഡ്‌ പ്രോബ്ലം ഞങ്ങൾക്കോ .. തിമിരം ബാധിച്ച ജനതക്കു കാശ്ചയുള്ളവരാണു ഭീഷണി..

കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പ്പ്പോൾ ഒരു സെമിനാർ നടത്തിയാലോ എന്നു ആലോചിച്ചു. വൻപിച്ച പിന്തുണ കണ്ടൂ വേണ്ട എന്നു വച്ചു. ഞാൻ എന്റെ പ്രൊജെക്റ്റിനുവേണ്ടി ചിലവഴിച്ച സമയം ഏകദേശം 2000 മണിക്കൂർ, ഞാൻ ചാർജ്ജു ചെയ്യുന്ന റേറ്റ്‌ വച്ചു നോക്കിയാൽ ഏകദേശം 80 ലക്ഷത്തിന്റെ എഫോർട്ട്‌..
മലയാളി ബ്ലോഗർക്കു ഇപ്പോളും പുഛമാണു.. പയ്യൻ ലാറി പേജിന്റെ അത്ര പോരാന്നേ, പോരാത്തതിനു ആറ്റിറ്റിയൂഡ്‌ പ്രോബ്ലവും ..
ഉവ്വു ഞാനും എന്റെ സുഹൃത്തുക്കളും വിജയ -ദാസന്മാരേപ്പോലെ നിങ്ങളുടെ ഈഗോയെ സുഖിപ്പിച്ചു സുഖിപ്പിച്ചു നിങ്ങളേക്കഴിഞ്ഞുള്ള ശാസ്ത്ര പ്രതിഭകൾ ഇല്ല എന്നു വിളിച്ചു പറയാം ,ആർക്കെൻങ്കിലും അതു കൊണ്ടു പത്തു പൈസയുടെ ഗുണം ഉണ്ടെങ്കിൽ..
മാറ്റുവിൻ ചട്ടങ്ങളെ , അല്ലെങ്കിൽ മാറ്റുമവ നിങ്ങളെത്തന്നെ ..
ആട്ടോമേഷൻ ചുവടുറപ്പിക്കന്നതിനുസരിച്ചു , വിദേശ തൊഴിലവസങ്ങൾ 2 പതിറ്റാണ്ടുകൾക്കകം ഗണ്യമായീ കുറയും .. വളർന്നു വരുന്ന കുഞ്ഞുങ്ങൾക്കു ചോറിനു വേണ്ടി തെണ്ടരുതു എന്നുണ്ടെങ്കിൽ , പുതിയ പ്രോജെക്റ്റുകളെ പ്രോത്സാഹിപ്പിക്കാാം .. ഇല്ലേൽ ഏലൂരാന്റെയും കലൂരാന്റെയും ഒക്കെ വാക്കുകൾ കേട്ടു കോരിത്തരിച്ചു നടക്കാം .. അപ്പ ശരി , ഞാൻ കുറച്ചു കോടടിക്കട്ടു.. വെനീസിനു സംഭവിച്ചപോലെ പുതി കപ്പൽച്ചാലുകളുടെ വരവോടെ വരവു നിലച്ചു ജീണ്ണതയുടെ പര്യായമായീ കൊച്ചിയേയും കൊച്ചു കേരളത്തേയും നിങ്ങൾ മാറ്റിക്കോളൂ.. എന്റെ കപ്പൽ കൊച്ചിയിൽ ഓടില്ലെങ്കിൽ ഞാൻ സാൻഫ്രാൻസികോയിൽ ഓട്ടിക്കും .. തീരം വിടുന്ന കപ്പൽ നോക്കി വിജയഘോഷം മുഴക്കുവിൻ..

അതു വരെ തടയിടുവിൻ, ഏലൂരിൽ നിന്നും കലൂരിൽ നിന്നും തുടങ്ങട്ടെ സമരഘോഷങ്ങൾ..