Wednesday, March 28, 2007

ഈ ഗാനങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുവോ ??

പ്രിയപ്പെട്ടവരെ നിങ്ങളെ പൊലെ എനിക്കും മലയാള സിനിമ ഗാനങ്ങള്‍ ജീവനാണ്..ചക്രവര്‍ത്തിനീ ..ഇന്നെനിക്കു പൊട്ടു കുത്താന്‍ ..തുടങ്ങി ഒരായിരം ഗാനങ്ങള്‍ .. ..അടിപൊളി .Awesome ..തകര്‍പ്പന്‍ .. എന്നല്ലാണ്ടു എന്തു പറയാന്‍.പക്ഷെ ഞാന്‍ ആലോചിക്കാറുണ്ടു ഒരു 75 -85 കാലത്തെ പാട്ടുകള്‍ .അവ വിസ്മ്രിതിയില്‍ ആണ്ടു പൊകുകയാണൊ ?
ചക്രവര്‍ത്തിനീ ..ഇന്നെനിക്കു പൊട്ടു കുത്താന്‍ ..(ഒരായിരം )തുടങ്ങിയവ വളരെ എളുപ്പം കിട്ടും (see http://www.malyalavedhi.com/ , http://www.raaga.com ) പക്ഷെ സുകുമാരന്‍ ,രതീഷ് ,രവികുമാര്‍ , വേണു നാഗവള്ളി തുടങ്ങിയവരുടെ ഒരു കാലം ..75-80 ..അവയിലെ ചില മുത്തുകള്‍ ...
കേള്‍ക്കാന്‍ തോന്നും ..പക്ഷെ എവിടെ കിട്ടാ‍ന്‍ ..


1.ആയിരം മാദളപൂക്കള്‍ അതിലെ നിന്‍ മിഴി ..മന്ദഹാസ തേനൊളി ചുണ്ടീല്‍ മയങ്ങും ചുംബന തരികള്‍.
2.മെല്ലെ നീ മെല്ലെ വരൂ‍ ..മഴവില്ലുകള്‍ കുളിരായി വിടരുന്ന രതി ശോഭയില്‍ ..
3.മിഴിയിലെന്നും നീ ചൂടും നാണം കള്ള നാണം ..

4.മഞ്ഞേ വാ മധുവിധു വേള നെഞ്ചില്‍ താ കുളിരലമാല(തുഷാരം )

5.രാജീവം വിടരും നിന്‍ ചൊടികള്‍ ..കാഷ്മീരം ഉതിരും നിന്‍ ചൊടികള്‍(ബെല്‍ട് മത്തായി )
6.കുടയൊലം ഭൂമി കുടതൊളം കുളിര് കുളിരാം കുരിന്നിലെ ചൂടു (തകര)
7.ഋതുമതിയായി തെളിവാനം ..നനനാ ..മലയോരം ..പ്രണയമയി നിന്‍ നാണം ..
8.വാലിട്ടെഴിതിയ നീലക്കടകണ്ണില്‍ മീനൊ ഇളം മാനോ ..ഓലഞലി കുരുവിയൊ ..(ഇളയരാജ)
9.സിന്ധു പ്രിയ സ്വപ്ന മഞരി തൂകി എന്നില്‍ കതിരിടും കവിത പൊല്‍ നീ മാലാഖയായി വാ ..
10.ദേവദാരു പൂത്തൂ എന്‍ മനസിന്‍ താഴവരയില്‍ ..നിദാന്തമാം തെലിവാനം പൂത്ത നിശീധിനിയില്‍ ..
11.അക്കരെ ഇക്കരെ നിന്നാല്‍ എങനെ ആ‍ശ തീരും നിങ്ങടെ ആശ തീരും ..
12.മൌനം പൊലും മധുരം ഈ മഴനിലാവിന്‍ മടിയില്‍ ..
13.വെള്ളി ച്ചില്ലം വിതറി തുള്ളി തുള്ളി ഒഴുകും ..പൊരി നിര ചിതറൂം കാട്ടരുവി ..
14.സിന്തൂര തിലകവുമായ് പുള്ളീ ക്കുയുലെ പൊരു നീ ..പ ദ പ പദ പ പ ദ ..

15. എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്‍കൊടി..

തുടരും ...

Friday, March 9, 2007

ബെര്‍ളിന്‍ അന്താരാഷ്ട ടൂ‍റിസം മേള!

അന്താരാഷ്ട്ര ടൂറിസം മേളക്കെത്തിയതാണദ്ദേഹം, നമ്മുടെ ടൂറിസം മന്ത്രി കോടിയേരി ബാലക്രിഷ്ണന്‍. ബെര്‍ളിനില്‍ ഒരു മൂന്നു ദിവസത്തെ സുഖവാസവുമാകമല്ലോ? കൂടെ അംബികാ സോണിയേയും, നമ്മുടെ കേന്ദ്ര ടൂറിസം മന്ത്രി, ഒന്നു കാണാം. (പാര്‍ലമെന്റിലെ കബഡിയില്‍ നിന്നും പുള്ളീക്കാരിയും ഒരു ബ്രേക്ക് എടുക്കുകയാണു)

ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ചു ലോകത്തോടു പറയാന്‍ വെംബല്‍ കൊള്ളുകയാണാ‍ മനസ്സു. തന്റെ പവര്‍ പോയിന്റ് പ്രെസെന്റേഷന്‍ അദ്ദേഹം ഒന്നു കൂടി നോക്കി. എല്ലാം നല്ല പോലെ വിവരിച്ചിട്ടുണ്ടോ? കോവളത്തെ വെള്ള മണല്‍ ബീച്ചുകള്‍, നീല തിരമാലകളെ ഉമ്മ വെച്ചു കടലിലോട്ടു ചാഞ്ഞു കിടക്കുന്ന കോക്കനട്ട് ട്രീസ്, കായലുകളും പുഴകളും നെല്‍പ്പാടങ്ങളും അതൊക്കെ ആസ്വദിക്കാനുള്ള ലേക് റിസോറ്ട്ടുകളും, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ആവുര്‍വേദ റിസോര്‍ട്ടുകള്‍, മൂന്നാര്‍ തേയില എസ്റ്റേറ്റുകളും നീല പര്‍വതനിരകളും, ത്രിശൂര്‍ പൂരവും തെയ്യവും പിന്നെ പുരാതനമായ ആത്മീയകേന്ദ്രങ്ങളും.....ഫയല്‍ മടക്കി വെക്കുംബോള്‍ അദ്ദേഹമോര്‍ത്തു, ഹ എത്ര മനോഹരം, എന്റെ കൊച്ചു കേരളം!!

പക്ഷെ എന്തു ചെയ്യാം വന്നിറങ്ങിയ ദിവസം ബെര്‍ളിനില്‍ ബെന്താണു! മൂന്നാലു മണിക്കൂറായി എയര്‍പോര്‍ട്ടില്‍ സ്റ്റക്കായിപ്പോയി. ടാക്സികളൊന്നും ഓടുന്നില്ല. എല്ലാ മലയാളിയേയും പോലെ അദ്ദേഹവുമൊന്നു ചിന്തിച്ചു, ഇന്നലത്തെ പ്ലെയിനിനു ടിക്കറ്റെടുക്കണ്ടതായിരുന്നു. ഏതായാലും പറ്റിപ്പോയി, ഇനി പറഞ്ഞിട്ടെന്താ കാര്യം. തളര്‍ന്നിരിക്കുന്ന ഭാര്യയ്ക്കു ഒരു കാപ്പി വാങ്ങാനായി അദ്ദേഹം എഴുന്നേറ്റു. അപ്പോഴാണു കണ്ടതു, ദാ അംബിക സോണിയുമിരിക്കുന്നു ഒരു മൂലക്കു. ഓ സമാധാനമായി, കേന്ദ്രവും സ്റ്റക്കായല്ലോ. അദ്ദേഹം പതിയെ സോണിയുടെ അടുത്തേക്കു ചെന്നു. ചിരിച്ചു കൊണ്ടു ചോദിച്ചു, എപ്പോഴെത്തി?കണ്ണു തിരുമ്മിക്കൊണ്ടു സോണി പറഞ്ഞു, ഓ ഞാന്‍ വെളുപ്പിനെ മുതലെ സ്റ്റക്കാ എന്റെ ബാലക്രിഷ്ണാ. പക്ഷെ പേടിക്കേണ്ട, നമ്മുടെ ബൂത്തിലെ പിള്ളേരു ഒരു ആംബുലന്‍സു കരിങ്കൊടി കെട്ടി വിട്ടിട്ടുണ്ടു. ഉച്ച കഴിയുംബോഴേക്കെങ്കിലും നമ്മളെ അവരങ്ങെത്തിക്കും. പക്ഷെ നമ്മളില്‍ ഒരാള്‍ ഹാര്‍ട് അറ്റാക്ക് വന്ന പോലെ കിടക്കണം. വി ഐ പി പേഷ്യന്റ്സിന്റെ വണ്ടി ബന്തുകാര്‍ ഇവിടെയും പെട്ടെന്നു കടത്തി വിടും. ഓ അപ്പോ കുഴപ്പമൊന്നുമില്ല. എന്നാല്‍ ഞാന്‍ പോയി ഭാര്യക്കാ കാപ്പി വാങ്ങി കൊടുക്കട്ടു. അദ്ദേഹം സോണിയുടെ അടുത്തു നിന്നും പതിയെ കോഫി ഷോപ്പിലോട്ടു നടന്നു..

കാപ്പി കുടിച്ചു തീര്‍ന്നതും, സോണിയുടെ വിളി കേട്ടു. ഹലോ ബാലക്രിഷ്ണന്‍, ആംബുലന്‍സ് ഈസ് ഹിയര്‍. രാഷ്ട്രീയ ശത്രുതകള്‍ മാറ്റി വെച്ച് അവരൊരുമിച്ചു ബെര്‍ളിന്‍ എയര്‍പോര്‍ട്ടിന്റെ എക്സിറ്റ് ഡോറിന്റെ അടുത്തേക്കു നടന്നു. വാതില്‍ക്കലെത്തിയപ്പോള്‍ കാണാം എയര്‍പോര്‍ട്ടില്‍ കയറി എയര്‍പോര്‍ട്ടടപ്പിക്കാന്‍ ശ്രമിക്കുന്ന ബന്തനുകൂലികളും, അവരെ തടയാന്‍ ശ്രമിക്കുന്ന പോലീസും തമ്മില്‍ ഉന്തും തള്ളും. പെട്ടെന്നാണതു ശ്രദ്ധയില്‍ പെട്ടതു, കരിങ്കൊടി കെട്ടി ഒരു മൂലയില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വെള്ള ആംബുലന്‍സിനാരോ തീ വെയ്ക്കുന്നു. തങ്ങളുടെ ടാക്സി തീയില്‍ അമരുന്നതു കണ്ടു ഞെട്ടിനില്‍ക്കുംബോള്‍, അവര്‍ കേട്ടു ബെര്‍ളിന്‍ പോലീസിന്റെ അലര്‍ച്ച, “”ഫയര്‍“”!!!!!

അയ്യോ, ഞെട്ടിയുണര്‍ന്നദ്ദേഹം ഭാര്യയെ നോക്കി. ചിരിച്ചുകൊണ്ടു ഭാര്യ ചോദിച്ചു, “എന്തു പറ്റി, സ്വപ്നം കണ്ടതാണോ?” ഏതായാലും ദേ നമ്മളുടനെ ബെര്‍ളിനില്‍ ലാന്റുചെയ്യാന്‍ പോകുകയാണു. എല്ലാവരും സീറ്റു ബെല്‍റ്റിടാന്‍ പൈലറ്റ് പറഞ്ഞു. ഒരു ചിരിയോടെ , സീറ്റു ബെല്‍റ്റിട്ട്, ആ ഫയല്‍ അദ്ദേഹമെടുത്തു. നമ്മുടെ സുന്ദര കേരളത്തെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും ഒന്നു കൂടെ റിവ്യൂ ചെയ്യാം...

Saturday, March 3, 2007

യാഹൂനെതിരേ പക്ഷേ കോപ്പിറൈറ്റിനും എതിരേ

യാഹൂ ഇന്‍ഡിയയും വെബ്‌ ദുനിയയും അടക്കമുള്ള കമ്പനികള്‍ കാണിച്ചതു തികച്ചും മോശമാണു .
അവരുടെ ഒരു പ്രോഗ്രാമര്‍ അല്ലെങ്കില്‍ കന്‍ഡെന്റ്‌ കളക്റ്റര്‍ ചെയ്ത ഒരു പിഴവു - പിഴവു പിഴവു തന്നെയാണു - ഇതിന്റെ പേരില്‍ യാഹൂവും വെബ്‌ ദുനിയയും മാപ്പു പറയുക തന്നേ വേണം.ബ്ലൊഗ്ഗര്‍മാര്‍ സൂവിനും ഇഞ്ചിക്കും തീര്‍ച്ചയായും പിന്തുണ നല്‍കണം .
മറ്റൊരു വ്യവസ്ഥിതിയേ പിന്താങ്ങുന്ന ചട്ടുകങ്ങള്‍ ആയീ നമുക്കു അധപതിക്കാതിരിക്കാം.

ഇതു ചില വേറിട്ടുള്ള ചിന്താ ധാരകള്‍ക്കും വഴി മരുന്നിടും എന്നു കരുതുന്നു .
ബ്ലൊഗ്ഗെര്‍മാര്‍ സ്വന്തം ബ്ലൊഗുകള്‍ കോപ്പി ലെഫ്റ്റ്‌ വ്യവസ്ഥയില്‍ പുറത്തിറക്കുകയാണെങ്കില്‍ , അവരുടെ ബ്ലൊഗുകള്‍ അവരുടെ പേരു സഹിതം മറ്റു പ്രസിദ്ധീകരണങ്ങളില്‍ വരുന്നതിനു എളുപ്പമായിരിക്കും. പരസ്പരം പോരടിക്കുന്ന സമൂഹമാവാതെ വിജ്നാനം കൂടൂതല്‍ ആളുകളിലേക്കൂ എത്തിക്കുവാന്‍ നമ്മള്‍ക്കു ശ്രമിക്കാം..

ഇതിന്റെ ഭാഗമായീ http://www.mobchannel.com ഒരു പ്രതിമാസ മാസിക പുറത്തിറക്കുന്നു.പ്രിന്റെഡ്‌ എഡിഷന്‍.കോപ്പി റൈറ്റില്‍ - താല്‍പര്യമില്ലാത്തവര്‍ക്കും , കോപ്പി റൈറ്റുകളും പേറ്റെന്റുകളും പുരോഗതിയെ തടയുന്നു എന്നും നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മോബ്ചാനെലില്‍ അംഗങ്ങളാവൂ... പിന്നെ ഇതു ബ്ലൊഗര്‍മാരും യാഹൂവും തമ്മിലുള്ള യുദ്ധമാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ബ്ലൊഗ്ഗെര്‍മാരുടെ കൂടെ . ശരിയും തെറ്റുമല്ല അവനവന്റെ കൂട്ടം ആണു വലുതു ..

കേരളത്തിന്റെ വികസനത്തിനു സിലിക്കോണ്‍ വാലി മലയാളികള്‍ക്കു ചെയ്യാവുന്നതു..

വികസനം വികസനം എന്നു മലയാളി അലമുറയിടാന്‍ തുടങ്ങിയിട്ടു നാളു കുറെയായീ .. കൂവിക്കൂവി കണ്ഠനാളത്തിന്റെ പരിവൃത്തം വികസിച്ചതല്ലാതെയും ചില റിയല്‍ എസ്ടേറ്റ്‌ കമ്പനികളുടെ കറവപ്പശു ആയി കുറെ എന്‍ ആര്‍ ഐ തമ്പുരാക്കന്മാര്‍ കുത്തു പാളയുമായതല്ലാതെ വികസനം ഇന്നും വഴിമുട്ടി നില്‍ക്കുന്നു.


രാഷ്ട്രീയക്കാര്‍ക്കു ഒരു സമൂഹത്തിന്റെ പരിച്ച്ഛേദമാവാനേ സാധിക്കൂ. അതു കൊണ്ടു തന്നെ വികസനമില്ലായ്മക്കു കാരണം രാഷ്ട്രീയക്കാരാണെന്നു പറയുന്നതു , ശുദ്ധ അസംബന്ധമാണു.മോശപ്പെട്ട രാഷ്ട്രീയക്കാരെ മാറ്റി നിര്‍ത്താന്‍ ജനാധിപത്യം എന്ന വ്യവ്സ്ഥ ധാരാളം.അതിനു കഴിയാത്തതു ഈ രാഷ്ട്രീയക്കാരെ നമ്മള്‍ സ്നേഹിക്കുന്നതു കൊണ്ടാണെന്നു വരുന്നു. കാരണം അവര്‍ നമ്മളേപ്പോലെ അലസരാണു , നമ്മളിലൊരാളാണു144 നിലകളുള്ള പടുക്കൂറ്റന്‍ സമുച്ചയങ്ങള്‍ ഉയര്‍ന്നു വരുന്നതാണോ വികസനം. അതു വികസനമല്ല congestion ആണു .. എന്താണു ഒരു ശരാശരി മലയാളി വികസനം കൊണ്ടുദ്ദേശിക്കുന്നതു..വന്‍ കിട ഫാക്ടറികളുടെ പ്രവര്‍ത്തനമോ.. കേരളത്തിലേപ്പോലെ ജനസാന്ദ്രതയേറിയ ഒരു പ്രദേശത്തിനു ഫാക്റ്റൊറികള്‍ ഉണ്ടാക്കുന്ന മലിനീകരണം താങ്ങാനാവില്ല ..

ഇത്തരുണത്തിലാണു ഐ ടി, ടൂറിസം, ട്രാന്‍സ്പൊര്‍ടേഷന്‍, വിദ്യാഭ്യാസം എന്നീ രംഗങ്ങള്‍ നമ്മുടെ ഗ്രോത്ത്‌ ഏരിയയായീ എല്ലാവരും തിരഞ്ഞെടുക്കുന്നതു.

ടൂറിസം രംഗത്തും , ട്രാന്‍സ്പോര്‍ട്ടേഷന്‍ രംഗത്തും കേര്‍ളം ഒരു കുതിച്ചു ചാട്ടം നേടിക്കഴിഞ്ഞു, നെടുമ്പാശ്ശേരി വിമാനത്താവളവും,വല്ലാര്‍പ്പാടം പദ്ധതിയുമെല്ലാം നമ്മുടെ നേട്ടങ്ങള്‍ തന്നേ .. പക്ഷേ ഇവ തന്നെ Reach നേടിയോ എന്നു സംശയം .

മലയാളികളെപ്പോലെ ബൗദ്ധികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റം നേടിയ ഒരു ജനത ഐ ടി മേഖലയിലും , വിദ്യാഭ്യാസ മേഖലയിലും ഇത്ര പിന്നോക്കം പോയതു , ഇഛ്ഛാശ്ശക്തി എന്നതിന്റെ ഒറ്റ കുറവാണു.

ഐ ടി എന്നു പറയുമ്പോള്‍ അമേരിക്കയിലേയും,യൂറോപ്പിലേയും നാഗരിക സംസ്കാരത്തിനു കാലുറപ്പു നല്‍കുന്ന വന്‍ കിട കമ്പനികളുടെ - സുരേഷ്‌ ഗോപി അറപ്പില്ലാതെ പറയുന്ന ചില സാധനങ്ങള്‍ കൂട്ടിക്കുഴച്ചു തിന്നാനുള്ള നാടന്‍ സായിപ്പിന്റെ ആവേശം മാത്രമായീ അധപതിക്കുന്നു.
വിദ്യാഭ്യാസമോ ഇതിനു ആവശ്യമായ ഒരു വര്‍ക്ക്‌ ഫോര്‍സിനെ വാര്‍ത്തു വിടാനുള്ള ശ്രമവും.

നമ്മുടെ ചെറിയ ജീവിത രീതിക്കനുയോജ്യമായ ഒരു ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ - വീട്ടിലിരുന്നു ഒരു ചെറുകിട ഐടീ യൂണീറ്റ്‌ പ്രവര്‍ത്തിപ്പിക്കാന്‍ പാകത്തില്‍ നമുക്കു വികസിപ്പിച്ചു കൂടെ.
ഇതിലൂടെ ചെറുകിട സംരംഭങ്ങളെ കൂട്ടിയോജിച്ചു നമുക്കു വികസനത്തിന്റെ പുതിയ ഒരു മോഡല്‍ പരീക്ഷിച്ചു കൂടെ .

ഇന്നു നമ്മുടെ കുട്ടികള്‍ക്കു സ്കൂളില്‍ നിന്നും ലഭിക്കുന്ന വിദ്യാഭ്യാസം അവരേ പുസ്തകങ്ങളുടെ ചങ്ങാതികളാക്കുന്നതിലൂടെ സ്വയം വിദ്യാഭ്യാസം നേടിയെടുക്കാന്‍ പ്രാപ്തരാക്കുന്നതിലേക്കു മാറ്റിക്കൂടേ..
എന്നിട്ടു നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റിസേര്‍ച്ച്‌ സെന്ററുകളും , സാംസ്കാരിക കേന്ദ്രങ്ങളുമാവട്ടെ..

നിങ്ങള്‍ യോജിക്കുന്നുവോ .. നമുക്കു സംസാരിക്കാം ഈ ബ്ലോഗ്ഗിലൂടെ..