Tuesday, June 3, 2008

kerals.com-ന്റെ പിന്നിലാര്?

മലയാളം ബ്ലോഗുകളില്‍ നിന്ന് cut-paste ടെക്നോളജി ഉപയോഗിച്ച് content അടിച്ചുമാറ്റാന്‍ നടന്ന പരിശ്രമത്തിന് ഒരു ബേ ഏരിയ ബന്ധം. ഇഞ്ചിപെണ്ണിന്റെ വിശദമായ ഈ പോസ്റ്റില്‍ കൊടുത്തിട്ടുള്ള കമ്പനിയുടെ വിലാസം സാന്‍ ഹോസേയിലെ ബെരിയേസ ഭാഗത്തുള്ളതാണ്. ഞാന്‍ അതിന്നൊപ്പം കൊടുത്തിട്ടുള്ള നമ്പറുകളില്‍ വിളിച്ചുനോക്കി; ഫോണായി കൊടുത്തിട്ടുള്ളത് ഫാക്സിന്റേതും ഫാക്സ് ഫോണിന്റേതുമാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ഒരു മെസേജും ഇട്ടിട്ടുണ്ട്; തിരിച്ചു വിളിക്കുമോയെന്ന് നോക്കാം.

പക്ഷേ, എനിക്ക് ഈ വിവാദത്തില്‍ ഏറ്റവും bizarre ആയി തോന്നിയത് പരാതിപ്പെട്ടവരെ കമ്പനിക്കാര്‍ ഭീഷണിപ്പെടുത്തുന്നതും അതിന്ന് അവര്‍ ഉപയോഗിക്കുന്ന ഭാഷയുമാണ്. സപ്പോര്‍ട്ടുകാര്‍ മിക്കവാറും vonage ഉപയോഗിച്ച് നാട്ടില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരായിരിക്കും. അമേരിക്കയില്‍ ജോലി ചെയ്തതിന്റെ യാതൊരു ലാഞ്ചനയും ആ മെയിലുകളില്‍ കാണുന്നില്ല.

പക്ഷേ, മില്യണ്‍ ഡോളര്‍ ചോദ്യം ഏതു മലയാളിയാണ് ഇതിന്റെ പിന്നിലെന്നാണ്. എനിക്ക് ചെറിയൊരു idea ഉണ്ട് ആളെപ്പറ്റി. പക്ഷേ, നല്ലവണ്ണം തിരക്കിയിട്ടേ പുറത്തുവിടാന്‍ പറ്റൂ.

3 comments:

Umesh::ഉമേഷ് said...

ഫോണ്‍ വിളിച്ചു നോക്കിയില്ല. പക്ഷേ, അവരുടെ Lundy Avenue-വിലെ അഡ്രസ് തെറ്റാണു്. അങ്ങനെ ഒരു കെട്ടിടം അവിടെ ഇല്ല.

t.k. formerly known as തൊമ്മന്‍ said...

ഉമേഷ്, ഇതൊരു fake കമ്പനി ആണെന്നാണ് തോന്നുന്നത്.

ഞാന്‍ ഈ കമ്പനി keral.com ആണെന്നു കരുതിയാണ് അതിന്റെ ആള്‍ക്കാരെ അറിയാം എന്നു പറഞ്ഞത്. അതു രണ്ടും വ്യത്യസ്ത സ്ഥാപനങ്ങള്‍ ആണ്.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ഇത് ഏതോ മലയാളിയുടെ വിരുത് തന്നെ നോ ഡൌട്ട്!