Saturday, March 3, 2007

കേരളത്തിന്റെ വികസനത്തിനു സിലിക്കോണ്‍ വാലി മലയാളികള്‍ക്കു ചെയ്യാവുന്നതു..

വികസനം വികസനം എന്നു മലയാളി അലമുറയിടാന്‍ തുടങ്ങിയിട്ടു നാളു കുറെയായീ .. കൂവിക്കൂവി കണ്ഠനാളത്തിന്റെ പരിവൃത്തം വികസിച്ചതല്ലാതെയും ചില റിയല്‍ എസ്ടേറ്റ്‌ കമ്പനികളുടെ കറവപ്പശു ആയി കുറെ എന്‍ ആര്‍ ഐ തമ്പുരാക്കന്മാര്‍ കുത്തു പാളയുമായതല്ലാതെ വികസനം ഇന്നും വഴിമുട്ടി നില്‍ക്കുന്നു.


രാഷ്ട്രീയക്കാര്‍ക്കു ഒരു സമൂഹത്തിന്റെ പരിച്ച്ഛേദമാവാനേ സാധിക്കൂ. അതു കൊണ്ടു തന്നെ വികസനമില്ലായ്മക്കു കാരണം രാഷ്ട്രീയക്കാരാണെന്നു പറയുന്നതു , ശുദ്ധ അസംബന്ധമാണു.മോശപ്പെട്ട രാഷ്ട്രീയക്കാരെ മാറ്റി നിര്‍ത്താന്‍ ജനാധിപത്യം എന്ന വ്യവ്സ്ഥ ധാരാളം.അതിനു കഴിയാത്തതു ഈ രാഷ്ട്രീയക്കാരെ നമ്മള്‍ സ്നേഹിക്കുന്നതു കൊണ്ടാണെന്നു വരുന്നു. കാരണം അവര്‍ നമ്മളേപ്പോലെ അലസരാണു , നമ്മളിലൊരാളാണു



144 നിലകളുള്ള പടുക്കൂറ്റന്‍ സമുച്ചയങ്ങള്‍ ഉയര്‍ന്നു വരുന്നതാണോ വികസനം. അതു വികസനമല്ല congestion ആണു .. എന്താണു ഒരു ശരാശരി മലയാളി വികസനം കൊണ്ടുദ്ദേശിക്കുന്നതു..വന്‍ കിട ഫാക്ടറികളുടെ പ്രവര്‍ത്തനമോ.. കേരളത്തിലേപ്പോലെ ജനസാന്ദ്രതയേറിയ ഒരു പ്രദേശത്തിനു ഫാക്റ്റൊറികള്‍ ഉണ്ടാക്കുന്ന മലിനീകരണം താങ്ങാനാവില്ല ..

ഇത്തരുണത്തിലാണു ഐ ടി, ടൂറിസം, ട്രാന്‍സ്പൊര്‍ടേഷന്‍, വിദ്യാഭ്യാസം എന്നീ രംഗങ്ങള്‍ നമ്മുടെ ഗ്രോത്ത്‌ ഏരിയയായീ എല്ലാവരും തിരഞ്ഞെടുക്കുന്നതു.

ടൂറിസം രംഗത്തും , ട്രാന്‍സ്പോര്‍ട്ടേഷന്‍ രംഗത്തും കേര്‍ളം ഒരു കുതിച്ചു ചാട്ടം നേടിക്കഴിഞ്ഞു, നെടുമ്പാശ്ശേരി വിമാനത്താവളവും,വല്ലാര്‍പ്പാടം പദ്ധതിയുമെല്ലാം നമ്മുടെ നേട്ടങ്ങള്‍ തന്നേ .. പക്ഷേ ഇവ തന്നെ Reach നേടിയോ എന്നു സംശയം .

മലയാളികളെപ്പോലെ ബൗദ്ധികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റം നേടിയ ഒരു ജനത ഐ ടി മേഖലയിലും , വിദ്യാഭ്യാസ മേഖലയിലും ഇത്ര പിന്നോക്കം പോയതു , ഇഛ്ഛാശ്ശക്തി എന്നതിന്റെ ഒറ്റ കുറവാണു.

ഐ ടി എന്നു പറയുമ്പോള്‍ അമേരിക്കയിലേയും,യൂറോപ്പിലേയും നാഗരിക സംസ്കാരത്തിനു കാലുറപ്പു നല്‍കുന്ന വന്‍ കിട കമ്പനികളുടെ - സുരേഷ്‌ ഗോപി അറപ്പില്ലാതെ പറയുന്ന ചില സാധനങ്ങള്‍ കൂട്ടിക്കുഴച്ചു തിന്നാനുള്ള നാടന്‍ സായിപ്പിന്റെ ആവേശം മാത്രമായീ അധപതിക്കുന്നു.
വിദ്യാഭ്യാസമോ ഇതിനു ആവശ്യമായ ഒരു വര്‍ക്ക്‌ ഫോര്‍സിനെ വാര്‍ത്തു വിടാനുള്ള ശ്രമവും.

നമ്മുടെ ചെറിയ ജീവിത രീതിക്കനുയോജ്യമായ ഒരു ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ - വീട്ടിലിരുന്നു ഒരു ചെറുകിട ഐടീ യൂണീറ്റ്‌ പ്രവര്‍ത്തിപ്പിക്കാന്‍ പാകത്തില്‍ നമുക്കു വികസിപ്പിച്ചു കൂടെ.
ഇതിലൂടെ ചെറുകിട സംരംഭങ്ങളെ കൂട്ടിയോജിച്ചു നമുക്കു വികസനത്തിന്റെ പുതിയ ഒരു മോഡല്‍ പരീക്ഷിച്ചു കൂടെ .

ഇന്നു നമ്മുടെ കുട്ടികള്‍ക്കു സ്കൂളില്‍ നിന്നും ലഭിക്കുന്ന വിദ്യാഭ്യാസം അവരേ പുസ്തകങ്ങളുടെ ചങ്ങാതികളാക്കുന്നതിലൂടെ സ്വയം വിദ്യാഭ്യാസം നേടിയെടുക്കാന്‍ പ്രാപ്തരാക്കുന്നതിലേക്കു മാറ്റിക്കൂടേ..
എന്നിട്ടു നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റിസേര്‍ച്ച്‌ സെന്ററുകളും , സാംസ്കാരിക കേന്ദ്രങ്ങളുമാവട്ടെ..

നിങ്ങള്‍ യോജിക്കുന്നുവോ .. നമുക്കു സംസാരിക്കാം ഈ ബ്ലോഗ്ഗിലൂടെ..

2 comments:

Anonymous said...

നമ്മുടെ കുട്ടികള്‍ എന്നു ഒരു ആവേശത്തിനു പറഞ്ഞതാണു കേട്ടോ.ഞാന്‍ വിവാഹിതനല്ല , ഉറപ്പായിട്ടും സ്വന്തമായീ കുട്ടികളില്ല

oru blogger said...

നെടുംബാശേരിയില്‍ വരെ ഒന്നു ചെന്നു പറ്റണ്ടെ എന്റെ പൊന്നു ഗുണാളാ. വൈകിട്ട് അഞ്ചു മണിക്കത്തെ കിങ്ഫിഷറിന്റെ വിമാനം നെടുംബാശേരിയില്‍ നിന്നും പൊങ്ങിയാല്‍, തന്ന ആ മുട്ടായി നുണഞ്ഞു എയര്‍ഹോസ്റ്റസ് സുന്ദരിയുമായി ആ മുട്ടായിയിലെ പഞ്ചസാരയുടെ ദശാംശത്തെക്കുറിച്ചു സംസാരിച്ചു തീരുന്നതിനു മുന്‍പു വിമാനം ബംഗളൂരൂരില്‍ ഇറങ്ങും!(സോറി ഞാനും ഒരു സല്‍മാന്‍ ഖാനാണു, അവിവാഹിതന്‍) പക്ഷെ ചങ്ങനാശ്ശേരിയില്‍ നിന്നും വെളുപ്പിനെ നിര്‍മ്മാല്യം കാണാന്‍ അംബലത്തില്‍ പോകുന്ന പോലെ ഇറങ്ങണം! എന്നാലെ റ്റാറ്റാ സുമോ ചങ്ങനാശ്ശേരി-ആലപ്പുഴ റൂട്ടിലെ വെള്ളത്തില്‍ കൂടെയും, ഒറ്റ ലൈന്‍ ഹൈ-വേയില്‍ കൂടെയുമൊക്കെ ഓടി വെറും നൂറു കിലോമീറ്റര്‍ മാത്രമകലെയുള്ള നെടുംബശ്ശേരിയില്‍ വൈകിട്ടത്തേക്കെങ്കിലും എത്തൂ.

അതൊരമേരിക്കക്കാരന്റെ അസൌകര്യം എന്നു പറയുമായിരിക്കും. എന്നാലും 82 വയസ്സായ എന്റെ അമ്മൂമ്മ, മഴയുടേയും പുഴകളുടേയും നാടായ കേരളത്തില്‍, മീനമാസത്തില്‍ റ്റാങ്കര്‍ ലോറിയുടെ പുറകെ വെള്ളത്തിനു വേണ്ടീ ഓടണം എന്നുകേള്‍ക്കുമ്ബോള്‍...പ്രശ്നങ്ങള്‍ക്കു നമ്മുടെ കയ്യില്‍ പരിഹാരമുണ്ടോ ഗുണാളാ?

വീക്കെന്റാണു, തള്ളൂക മാത്രമല്ല, കുലുക്കുകയുമരുത്..പ്ലീസ്:)