Saturday, March 3, 2007

യാഹൂനെതിരേ പക്ഷേ കോപ്പിറൈറ്റിനും എതിരേ

യാഹൂ ഇന്‍ഡിയയും വെബ്‌ ദുനിയയും അടക്കമുള്ള കമ്പനികള്‍ കാണിച്ചതു തികച്ചും മോശമാണു .
അവരുടെ ഒരു പ്രോഗ്രാമര്‍ അല്ലെങ്കില്‍ കന്‍ഡെന്റ്‌ കളക്റ്റര്‍ ചെയ്ത ഒരു പിഴവു - പിഴവു പിഴവു തന്നെയാണു - ഇതിന്റെ പേരില്‍ യാഹൂവും വെബ്‌ ദുനിയയും മാപ്പു പറയുക തന്നേ വേണം.ബ്ലൊഗ്ഗര്‍മാര്‍ സൂവിനും ഇഞ്ചിക്കും തീര്‍ച്ചയായും പിന്തുണ നല്‍കണം .
മറ്റൊരു വ്യവസ്ഥിതിയേ പിന്താങ്ങുന്ന ചട്ടുകങ്ങള്‍ ആയീ നമുക്കു അധപതിക്കാതിരിക്കാം.

ഇതു ചില വേറിട്ടുള്ള ചിന്താ ധാരകള്‍ക്കും വഴി മരുന്നിടും എന്നു കരുതുന്നു .
ബ്ലൊഗ്ഗെര്‍മാര്‍ സ്വന്തം ബ്ലൊഗുകള്‍ കോപ്പി ലെഫ്റ്റ്‌ വ്യവസ്ഥയില്‍ പുറത്തിറക്കുകയാണെങ്കില്‍ , അവരുടെ ബ്ലൊഗുകള്‍ അവരുടെ പേരു സഹിതം മറ്റു പ്രസിദ്ധീകരണങ്ങളില്‍ വരുന്നതിനു എളുപ്പമായിരിക്കും. പരസ്പരം പോരടിക്കുന്ന സമൂഹമാവാതെ വിജ്നാനം കൂടൂതല്‍ ആളുകളിലേക്കൂ എത്തിക്കുവാന്‍ നമ്മള്‍ക്കു ശ്രമിക്കാം..

ഇതിന്റെ ഭാഗമായീ http://www.mobchannel.com ഒരു പ്രതിമാസ മാസിക പുറത്തിറക്കുന്നു.പ്രിന്റെഡ്‌ എഡിഷന്‍.കോപ്പി റൈറ്റില്‍ - താല്‍പര്യമില്ലാത്തവര്‍ക്കും , കോപ്പി റൈറ്റുകളും പേറ്റെന്റുകളും പുരോഗതിയെ തടയുന്നു എന്നും നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മോബ്ചാനെലില്‍ അംഗങ്ങളാവൂ... പിന്നെ ഇതു ബ്ലൊഗര്‍മാരും യാഹൂവും തമ്മിലുള്ള യുദ്ധമാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ബ്ലൊഗ്ഗെര്‍മാരുടെ കൂടെ . ശരിയും തെറ്റുമല്ല അവനവന്റെ കൂട്ടം ആണു വലുതു ..

4 comments:

Anonymous said...

ബ്ലോഗര്‍മാരെല്ലാം സമരാവേശത്തിലാണല്ലോ.
ഒരു ലാല്‍ സലാം അഥവാ ഇങ്ക്വിലാബ്‌ ഞാനും വിളിക്കുന്നു.യാഹൂ മാപ്പു പറയണം അല്ലെങ്കില്‍ ഞങ്ങള്‍ പറയിപ്പിക്കും മോനേ മൊതലാളീ.
പക്ഷേ വേറിട്ടു ചിന്തിക്കാന്‍ ശീലിച്ചു പോയതിനാല്‍ എന്റെ ഇങ്ക്വിലാബിനോടൊപ്പം ഇതു കൂടി കുറിക്കുന്നു.
ഏഞ്ചിനീയറിംഗിനു പഠിക്കുന്ന കാലത്തു പഠിക്കുന്നതില്‍ കൂടുതല്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നത്‌ വള്ളി പിടിക്കാനാണു.എന്താണു വള്ളി? വള്ളി നിരുപദ്രവമായ ഒരു സസ്യ ഭാഗം ആയീ ആദ്യം തോന്നും.ചുമ്മാ ഒന്നു ഊഞ്ഞാലാടാം എന്നു കരുതി നാം അതില്‍ പിടിക്കുന്നു, അപ്പോള്‍ അതാ ഒരു പെരുമ്പാമ്പായീ വള്ളി നമ്മെ ചുറ്റി വരിയുന്നു.
ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഞങ്ങള്‍ എന്നും വള്ളി പിടിക്കും പിന്നെ എങ്ങനെയേലും ഊരും. അവസാന വര്‍ഷമായപ്പോഴേക്കും സ്ഥിതി മാറി. ഞങ്ങള്‍ വള്ളീകള്‍ ഒരു കമ്പില്‍ തൂക്കി ഇട്ടു നടക്കുന്നു . അതില്‍ പിടിക്കുന്നവരുടെ ഗതി കേടു നോക്കി ചിരിക്കുന്നു.

ഇഞ്ചിയും ,സൂവും പിന്നെ മറ്റു ചില്ല പ്രമുഖരും ചേര്‍ന്നിട്ട വള്ളിയില്‍ പിടിച്ച യാഹൂ എന്ന തടിമാടന്റെ സ്ഥിതി നോക്കിയേ . എനിക്കു ചിരിക്കാതേ വയ്യ . ഇക്കൊല്ലത്തേ നമ്പര്‍ വണ്‍ വള്ളി തൂക്കികളായീ സൂവിനെയും ഇഞ്ചിയേയും പ്രഖ്യാപിച്ചിരിക്കുന്നു. ഒരു വള്ളി അവാര്‍ഡ്‌ രണ്ടു പേര്‍ക്കും കൊടുക്കാവുന്നതാണു.


രണ്ടു തരത്തില്‍ നമുക്കു സംഗതികളേ സമീപിക്കാം . ആക്റ്റിവിസ്റ്റുകളും റീ ആക്റ്റിവിസ്റ്റുകളും ആയീ . മലയാളികള്‍ റീ ആക്റ്റിവിസ്റ്റുകളാവാതേ ആക്റ്റിവിസ്റ്റുകള്‍ ആവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.പ്രതികരണം മാത്രമല്ലല്ലോ കരണവും ആവശ്യമല്ലേ.

യാഹൂ ഇന്‍ഞ്ചിയുടെയും സൂവിന്റെയും കുറിപ്പടികള്‍ കൊമ്മേര്‍ഷ്യലൈസ്‌ ചെയ്തു . എന്തു കൊണ്ടു നമുക്കൊരു കൂട്ടമായീ ബ്ലോഗുകള്‍ കൊമ്മേര്‍ഷ്യലൈസ്‌ ചെയ്തു കൂടേ. http://www.mobchannel.com അത്തരത്തിലുള്ള ഒരു സംരംഭം ആണു. മോബ്ചാനെലില്‍നെക്കുറിച്ചു ഞാനിട്ട പോസ്റ്റ്‌ ബൂലോഗ ക്ലബ്‌ ഡിലീറ്റ്‌ ചെയ്തതു ഞാന്‍ യാഹൂ ആയതു കൊണ്ടായിരിക്കും അല്ലേ ..മിലിറ്റന്റ്‌ റ്റ്രേഡ്‌ യൂനിയനിസത്തിന്റെ കൂടെ മിലിട്ടന്റ്‌ ഇന്റര്‍നെറ്റ്‌ യൂണിയനിസം എന്നു പഴി കൂടി നമുക്കു കേക്കേണ്ടീ വരുമോ .. കാത്തിരുന്നു കാണാം

chithrakaran said...

മലയാളത്തെ ഒരു പ്രധാന ഭാഷയായി കണ്ട്‌ അതിലേക്ക്‌ ഇറങ്ങിവരാന്‍ യാഹു കാണിക്കുന്ന ബുദ്ധിയെ പണ്ട്‌
ബ്രിട്ടീഷുകാരന്‍ ഇന്ത്യയില്‍ റയില്‍വെ കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തിരുന്നതു പോലെ ഒരു തമാശയായി
വീക്ഷിക്കട്ടെ. ആരാന്റെ പറംബില്‍ ഉണക്കാനിട്ടിരിക്കുന്ന കൊണ്ടാട്ടത്തില്‍ നിന്നും രണ്ടെണ്ണം
കാക്ക കൊണ്ടുപോയതിന്‌ ഇത്ര ബഹളമാകുന്നത്‌ ഒരു ശീലകേടിന്റെ ഭാഗമാണ്‌.ചിത്രകാരന്‍ യാഹൂവിനോട്‌
നന്ദി പറയുന്നു. മലയാളത്തിലേക്ക്‌ ഇറങ്ങി വന്നതിന്‌ !!

സ്വപ്നാടകന്‍ said...

കോപിറൈറ്റിന്റെ കാര്യം പറയുകയാണെങ്കില്‍ ... ഈ ബ്ലോഗിന്റെ താഴെക്കാണുന്ന Golden Gate bridge ന്റെ പടം എവിടെനിന്ന്നൊപ്പിച്ചു? :)

തുഞ്ചത്തു മനു said...

സ്വപ്നാടകാ, ദിവാസ്വപ്നങ്ങള്‍ കണ്ടിട്ടു അതുമിതും വിളീച്ചു പറയല്ലേ:) ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജിന്റെ പടം താഴെയാണെന്നാരു പറഞ്ഞു?