ഒരേ കടലിലെ അഭിനയത്തിന് മീരക്കു കിട്ടിയ ശാന്താറാം അവാര്‍ഡ് ആ കലാകാരിയുടെ അഭിനയത്തിനു കിട്ടിയ അര്‍ഹിക്കുന്ന മറ്റൊരു അംഗീകാരം തന്നെ !
ഡോ: നാഥന് ദീപ്തിയോടു തോന്നിയ ആ inclination പോലെ ഞാന്‍ ഞങ്ങളുടെ ബ്ലോഗിന്റെ ഫ്രണ്ട് പേജില്‍ മീരയെക്കുറിച്ചെപ്പോഴും എഴുതുന്നതെന്തേ എന്നു തോന്നിയേക്കാം::)
ഏതായാലും ഡോ: നാഥന് എന്ന ആ കഥാപാത്രം!
സുനില്‍ ഗംഗോപാധ്യായയുടെ ഹീരക് ദീപ്തി ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ പല റിവ്യൂകള്‍ വായിച്ചതിലൂടെയും, പിന്നെ ചില ബംഗാളി സുഹൃത്തുക്കളോട് സംസാരിച്ചതില്‍ നിന്നും കിട്ടിയ അറിവുമനുസരിച്ച് അദ്ദേഹത്തിന്റെ 1970-ലെ നോവലായ ഹീരക് ദീപ്തിയും ഒരേ കടലും തമ്മില്‍ കഥയില്‍ വലിയ വ്യത്യാസമില്ല.
ഡോ: നാഥന്?
എക്കണോമിക്സ് മനസ്സാണ് ആ കഥാപാത്രത്തിന്! സമൂഹത്തിലെ പ്രശ്നങ്ങള്‍ പഠിക്കുക, പക്ഷെ അതിലേക്കിറങ്ങി ചെന്നപ്പോഴോ, കക്ഷി ദേ വീണിതല്ലോ കിടക്കുന്നു ധരണിയില്‍!
അതുപോലെ തന്നെ പത്താം ക്ലാസിനു (അതോ പത്തു വയസ്സോ?) ശേഷം സന്തോഷം എന്താണെന്ന് ഞാനറിഞ്ഞിട്ടില്ല എന്ന് രമ്യ കൃഷ്ണന്റെ കഥാപാത്രത്തോട് കുമ്പസാരിക്കുന്ന നാഥന്. അതുപോലെ നാഥനും ആകെയുള്ള ബന്ധം ഒരു ചിറ്റമ്മയോ മറ്റോ ആണ്. അവിടെയാണ് ശ്യാമപ്രസാദിന്റെ മനസ്സില്‍, നാഥന്റേയും ദീപ്തിയുടേയും മനസ്സുകള്‍ ഒരേ കടലായത്!
സിനിമയും, മീരയുടെ അഭിനയവും ഇഷ്ടപ്പെട്ടെങ്കിലും, മമ്മൂക്കക്ക് പകരം നരേന്ദ്രപ്രസാദിനേപ്പോലെ ആക്ട് ചെയ്യാന്‍ പറ്റിയ ഒരാളായിരുന്നെങ്കില്‍? That would have been "As good as it gets"
Tuesday, November 20, 2007
Subscribe to:
Post Comments (Atom)
7 comments:
മമ്മുട്ടി ആ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു എന്നതില്‍ സംശയമില്ല.വളരെ പക്വതയാര്‍ന്ന കഥാപാത്രം.
പ്രിയ, മമ്മൂട്ടിയുടെ അഭിനയത്തെയല്ല, മറിച്ച് മലയാളത്തിലെ ഒരു ജാക്ക് നിക്കള്‍സണ്‍ എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു.
അത് നല്ലതു തന്നെ.
അങ്ങനെയെങ്കില്‍ ദീപ്തി എന്ന കഥാപാത്രം ആരഭിനയിക്കണം?
അതു മീര തന്നെ! മീരക്ക് റിപ്ലേസ്മെന്റ് ഇല്ല :)
എങ്കില്‍ നാഥന് മമ്മുട്ടി തന്നെ...
നാഥനെകുറിച്ചൊരാള് ആദ്യമായാണ് ഇത്ര വിശദമായി എഴുതുന്നത് - എന്നുവച്ചാല്‍ “എക്കണോമിക്സ് മനസ്സാണ്“ ആ രണ്ടുവാക്കുകളിലുണ്ട് മുഴുവനും.
മീര - ശരിക്കും മിടുക്കിക്കുട്ടി.
ശ്രി. അപ്പുവിന്റെ പേജില്നിന്നാണിവിടെ എത്തിയത്.
ഒരേ കടല്‍ പലതവണ കാണാനാഗ്രഹിച്ചുവെങ്കിലും നടന്നില്ല. പക്ഷേ ആ സിനിമയെക്കുറിച്ച് ഒരുപാടു വായിച്ചു.
Post a Comment