Tuesday, May 22, 2007

ഗുരുകുലം ഉമേഷ് നായര്‍ ബേ ഏരിയയില്‍

സിബു കഴിഞ്ഞ ഞായറാഴ്ച എന്നെ വിളിച്ച് വൈകുന്നേരം അത്താഴത്തിനു വരണമെന്നും ഉമേഷും മറ്റൊരു ബ്ലോഗറായ കല്യാണിയും ഉണ്ടാകുമെന്നും പറഞ്ഞപ്പോള്‍, ഉമേഷ് വീക്കെന്റ് ട്രിപ്പിന്ന് ഓറിഗണില്‍ നിന്ന് എത്തിയതാണെന്നേ കരുതിയുള്ളൂ. ഗുരുകുലം എന്ന സുപ്രസിദ്ധമായ ബ്ലോഗിന്റെ കറ്ത്താവിനെ കാണാതെ വിടരുത് എന്ന ഒറ്റ വിചാരത്താല്‍ മറ്റു പല പരിപാടികളും തീറ്ത്ത് ഒമ്പതുമണി രാത്രി സിബുവിന്റെ അടുത്ത് ചെല്ലുമ്പോഴാണ്‍ അറിയുന്നത് ഉമേഷ് സിബുവിന്റെ സഹപ്രവറ്ത്തകനായി ഗൂഗിളില്‍ ചേരുവാനാണ്‍ വന്നിരിക്കുന്നത് എന്നറിയുന്നത്.

Simply great news! ബേ ഏരിയ മലയാളം ബ്ലോഗിന്റെ തലസ്ഥാനമാകാന്‍ അധികനാള്‍ കാക്കേണ്ട എന്നാണ് ‍ആരോ പറഞ്ഞുകേട്ടത് ;-) സിലിക്കണ്‍ വാലി പോസ്റ്റ് ബ്ലോഗറുമാരെ ഒത്തുപിടിച്ചോ.

ഉമേഷിനെ എല്ലാവരും മറക്കാതെ സ്വാഗതം ചെയ്ത് ഇവിടെ കമന്റുക.

നമ്മുടെ ആദ്യത്തെ യോഗത്തില്‍ നിന്ന് നമ്മള്‍ ഒരുപാട് മുന്നേറി. തമ്പി അളിയന്‍, സ്വപ്നാടകന്‍, ശിക്കാരിശംഭു തുടങ്ങിയ ശക്തന്മാര്‍ മലയാളം ബ്ലോഗിലുണ്ടായി. നമുക്കൊന്നുകൂടി കാര്യങ്ങള്‍ ഉഷാറാക്കണം. യുണിക്കോഡ് ലിറ്ററസി ഈസ്റ്റ് ബേയിലേക്കും വ്യാപിപ്പിക്കണം.

തല്‍ക്കാലം നിറുത്തട്ടെ. ഉമേഷിന് ഈ ഗ്രൂപ്പിലേക്ക് ഞാന്‍ ഒരു ക്ഷണിച്ചിട്ടുണ്ട്.

16 comments:

t.k. formerly known as thomman said...

ഉമേഷ് പി. നാ‍യറ് സിലിക്കണ്‍ വാലിയില്‍.

പുള്ളി said...

ടി. കെ. തൊമ്മാ 'ക്ഷനനോം'കൊണ്ട് ഉമേഷിന്റടുത്തേക്ക് ചെല്ല്... വ്യാകരണത്തടി... വ്യാകരണത്തടി...

ഉമേഷ് മാഷിന് പുതിയ ഉദ്യോഗത്തിന് സകല ഭാവുകങ്ങളും!

ഓ.ടോ: 'ഡോണ്ട് ബി ഈവിള്‍' എന്നു തന്നെയല്ലേ ഇപ്പോഴും ഗൂഗിളിന്റെ മോട്ടോ?

sandoz said...

ആഹാ...അതൊരു നല്ല ന്യൂസ്‌ ആണല്ലോ.....

'ബേ ബേ'യില്‍ നിന്ന് 'ബേ'യില്‍ എത്തിയോ...

Siju | സിജു said...

ഉമേഷേട്ടന്‍ ഗൂഗിളിലേക്കു പോവുകയാണോ..
കൊള്ളാലോ..

ആശംസകള്‍

qw_er_ty

Kalesh Kumar said...

പുലിക്കൂട്ടം = ഗൂഗിള്‍!

ഉമേഷേട്ടന് ആശംസകള്‍!

Manoj | മനോജ്‌ said...

ഉമേഷിന് ഈ നാട്ടിലേക്ക് സ്വാഗതം! Teatotalers club, procrastinators club തുടങ്ങിയവ മാസം തോറും ഒരു നിശ്ചിത ദിവസം കൂടുന്നതുപോലെ നമുക്കും കൂടിയാലെന്ത് എന്ന് ആലോചിക്കാറയിരിക്കുന്നെന്ന് തോന്നുന്നു. പലസ്ഥലങ്ങളിലും കൂടാം (കിഴക്കന്‍ ബേ ഏരിയ, തെക്കന്‍ തുടങ്ങി...)

Inji Pennu said...

ഹ്ഹ്ഹ്! പാവം ബേ ഏരിയാക്കാര്‍. അവരുടെ ഈ നിഷ്ക്കളങ്കമായ സന്തോഷം കാണുമ്പോള്‍ എനിക്ക് സത്യങ്ങളെല്ലാം ഇവിടെ വിളിച്ച് പറഞ്ഞ് അവരുടെ ഈ നൈമിഷികമായ സന്തോഷത്തെ നശിപ്പിക്കാന്‍ തോന്നില്ല! കുറച്ച് നാള്‍ കഴിയുമ്പൊ കാണാം ബേ ഏരിയാക്കാര്‍ ചെവിയില്‍ പഞ്ഞി വെച്ച് ആ ഹെവിട്രാഫിക്കിന്റെ നടുവില്‍ പോയി നിക്കുന്നത്. ആ കാറിന്റെ ഹോണ്‍ ശ്ലോകങ്ങളേക്കാള്‍ എത്രയോ നല്ലതെന്ന് അവര്‍ പിറുപിറുക്കുന്നത്...എന്നാലും ഈ രാജേഷേട്ടന്‍ ഇത്ര മിടുക്കനാണെന്ന് ഞാന്‍ നിരീച്ചില്ല. ഹൊ! എന്നാലും രാജേഷേട്ടന്‍ എങ്ങിനെ ഈ ആ‍ശാനെ പുറത്ത് പുകച്ച് ചാടിച്ച് ഓറിഗണില്‍ നിന്ന്? സമ്മതിക്കണം! സമ്മതിക്കണം! ഒരു ഓട്ടോഗ്രാഫും ഒരു പടവും വേണം രാജേഷേട്ടന്റെ.
ഇനിയെന്തായാലും അധികം ഭൂമികുലുക്കം ബേ ഏരിയായില്‍ ഉണ്ടാവില്ല. സംഭവിക്കാനുള്ള നാശനഷ്ടങ്ങളെല്ലാം കൂട്ടത്തോടെ ദൈവം അവര്‍ക്ക് കൊടുത്തു കഴിഞ്ഞു.

>>ബേ ഏരിയ മലയാളം ബ്ലോഗിന്റെ തലസ്ഥാനം

നമ്മുടെ കല്ല്യാണിക്കുട്ടി അവിടെ ഉള്ളതുകൊണ്ട് അത് ഞാന്‍ സമ്മതിച്ചു തരുന്നു. അല്ലെങ്കില്‍ ഇവിടെ എന്തെങ്കിലും ഒക്കെ നടന്നേനെ ആ സെന്റസിനു.

ഗൂഗിളിലോട്ടാണൊ ഇനി പോവുന്നത്?
എനിക്ക് വളരെയധികം ബഹുമാനമുള്ള കമ്പനിയായിരുന്നു ഗൂഗിള്‍..അതും നശിച്ച് !

oru blogger said...

ടി കെ...
ഓതിരം, കടകന്‍, മറുകടകന്‍, ചാടിയമര്‍ന്ന്.....
വടക്കന്‍ ഓറിഗണ്‍ ഗുരുക്കള്‍ ഏതു ഗുരുകുലത്തീന്നാണാവോ?

തെക്ക് സാന്‍-ഹോ-സേ യില്‍ ആയുധമേ വേണ്ടാ..ചാടിയമരുമ്പോള്‍ മര്‍മ്മത്തൊന്ന് !
ഗുരുക്കളോട് ഒന്നു സൂചിപ്പിച്ചേക്കൂ!:)

അതുപോലെ ടെക്സാസിലെ ചേച്ചി പൂഴിക്കടകന്‍ വേണ്ട, വേണ്ടാ:)

oru blogger said...

ഉമേഷ് ഗുരുക്കള്‍ക്ക് ബേ-ഏരിയായിലോട്ട് സ്വാഗതം!

മര്‍മ്മാണി എന്നൊക്കെ ഒരു തമാശ് പറഞ്ഞതാണേ:)

ശിക്കാരിശംഭു said...

ഉമെഷേട്ടൊ ..സുസ്വാഗതം ..ആ‍ാ‍ര്‍പ്പോ..ഹുയ്യ്യോ...

Anonymous said...

അതു ശരി. സ്ഥലം വിടുന്നു , എങ്ങോട്ടാണെന്ന് പറയില്ല എന്ന് പറഞ്ഞപ്പോ എല്ലാം രഹസ്യമായി ഇരിക്കും എന്ന് വിചാരിച്ചോ?

ഈ കല്യാണി ബാംഗളൂര്‍ കല്യാണി തന്നെയാണോ?

പുള്ളി said...

തൊമ്മന്‍ ക്ഷനനം മാറ്റിയ സ്ഥിതിയ്ക്ക് എന്റെ ആദ്യ കമന്റിലെ ആദ്യവരി വെട്ടിയേക്ക്...
qw_er_ty

t.k. formerly known as thomman said...

പുള്ളി: താന്‍ കാര്യമായി checkin history track ചെയ്യുന്നുണ്ടല്ലോ :‌)ആരുമറിയാതെ ഞാന്‍ നേരെയാക്കാന്‍ നോക്കിയതാണ്.;-)

ഇതുവരെ ഉമേഷിനെ ഈ വഴിക്കു കണ്ടിട്ടില്ല. അതുകൊണ്ട് പ്രശ്നങ്ങള്‍ ഒന്നുമുണ്ടായതുമില്ല.

പുള്ളി said...

ഹ ഹ! ഈ കഴുകന്‍ കണ്ണുകളെ കടന്നുകളയാമെന്നുകരുതിയോ?
വേഡ്‌വെരി മാറ്റിക്കൂടേ തൊമ്മാ?
qw_er_ty

Umesh::ഉമേഷ് said...

ഇതൊരു പാരയായിപ്പോയി. ഞാന്‍ ഇങ്ങനെയൊരു പോസ്റ്റിടാനിരിക്കുകയായിരുന്നു.

എന്തായാലും നന്ദി.

t.k. formerly known as thomman said...

സോറി ഉമേഷേ, നിങ്ങള്‍ ഇവിടെ എത്തിയ വാര്‍ത്തയുടെ ന്യൂസ് വാല്യൂ പോകുന്നതിന് മുമ്പ് പോസ്റ്റിയതാണ്. ഇത് സിലിക്കണ്‍ വാലി പോസ്റ്റല്ലേ. (അതിന്നിടയില്‍ ആരോ ഈ ബ്ലോഗിന്റെ പേരും മാറ്റിക്കളഞ്ഞു.)