Sunday, May 27, 2007

ഏറ്റവും നല്ല ശത്രു!

വിജനമായ റോഡില്‍ വച്ചാണ് ചെറുപ്പക്കാരന്‍ തന്റെ ശത്രുവിനെ കണ്ടത്
പിന്നെ താമസിച്ചില്ല.
ചെറുപ്പക്കാരന്‍ അരയില്‍ നിന്ന് കഠാര വലിച്ചൂരി ശത്രുവിനു നേരെ ഉയര്‍ത്തി.
അപ്പോഴേക്കും മനസ്സില്‍ തിക്കിത്തിരക്കി വന്ന കാരുണ്യം, സ്നേഹം, ഭയം എന്നിവയൊക്കെ ചേര്‍ന്ന് അയാളെ തടഞ്ഞു.
ശത്രു മടിച്ചു നിന്നില്ല.
കഠാര പിടിച്ചു വാങ്ങി ചെറുപ്പക്കാരന്റെ നെഞ്ചില്‍ കുത്തിയിറക്കി.
അയാളുടെ ഒടുക്കത്തെ പിടച്ചില്‍ പോലും കാണാന്‍ നില്‍ക്കാതെ ശത്രു തിരിഞ്ഞോടി.

======================================================
പുഴ മാഗസിനില്‍, എം എസ് ജലീല്‍ എഴുതിയത്!

17 comments:

oru blogger said...

എന്റെ അഭിപ്രായത്തില്‍ ബ്ലൊഗിലെ ശത്രുക്കളാണു ഏറ്റവും നല്ല ശത്രുക്കള്‍! രാഷ്ട്രീയം, മതം , റിച്ചര്‍ഡ് ഗിയറിന്റെ ചുംബനങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യാം. പക്ഷെ നാട്ടിലെ പോലെ, കത്തിക്കുത്ത് പേടിക്കേണ്ടാ!

sandoz said...

തമ്പിയളിയോ....അതൊക്കെ തോന്നണതാ..അനുഭവം ഗുരു എന്നും പറഞ്ഞ്‌ വാതിലടച്ചവര്‍ ഇഷ്ടം പോലെയുണ്ട്‌ ഈ ബൂലോഗത്ത്‌.

[റിച്ചാര്‍ഡ്‌ ഗീയറിന്റെ ചുംബന ചര്‍ച്ച മിസ്സായല്ലോ..ഛെ..]

sandoz said...

തമ്പിയളിയോ....സിബു ആണോ അപ്പോള്‍ ഈ ബ്ലോഗ്‌ സ്പോട്ടിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌.
പിന്നെ.....കമന്റിടലും ഡിലീറ്റ്‌ ചെയ്യലുമൊന്നുമല്ല ഞാന്‍ ഉദ്ദേശിച്ചത്‌.

Cibu C J (സിബു) said...

സംശയങ്ങള്‍ ഏറും മുമ്പ്‌, തമ്പിയളിയോ പെട്ടന്നൊന്ന്‌ കാര്യങ്ങള്‍ വ്യക്തമാക്കൂ... ഞാന്‍ എവിടെ എന്ത് സ്വാതന്ത്ര്യം കൊടുത്തൂ എന്നാണ് ഉദ്ദേശിച്ചത്‌? സാന്‍ഡോസിന് എന്തോ മനസ്സിലായി വരുന്നു :) എനിക്കാണെങ്കില്‍ ഒന്നും മനസ്സിലായതുമില്ല :(

sandoz said...

അളിയോ...തമ്പിയളിയോ.....എന്തെങ്കിലും ഒന്ന് വിശമദമാക്കിയിരുന്നേല്‍ എനിക്ക്‌ അടുത്ത സ്ഥലത്തേക്ക്‌ പോകാമായിരുന്നു.
സിബുവേ...എനിക്കും ഒന്നും മനസ്സിലായില്ലാട്ടാ.....
[എന്നാലും ചുംബന ചര്‍ച്ച മിസ്സായത്‌ വലിയ അടിയായി പോയി]

അഭയാര്‍ത്ഥി said...

ഒരു വലിയ ലോക തത്വം ഉണ്ടിതില്‍.
ദയ, കാരുണ്യം സ്നേഹം ഒക്കെ ഉള്ളവന്ന്‌ കൊല്ലാനാകില്ല- ആത്മഹത്യ ചെയ്യാന്‍ മാത്രമെ കഴിയു.
മറ്റുള്ളവര്‍ വെട്ടിപിടിക്കുന്നതു കൊണ്ട്‌ നിരങ്ങി നിരങ്ങി കഥനക്കടല്‍ വരേയെത്തുന്ന പലായനമാണവന്റേത്‌.
അവന്റെ ശത്രു മറ്റാരുമല്ല - സ്വന്തം മനസ്സാക്ഷി.
ഇതൊരു കൊലപാതകമല്ല - ആത്മഹത്യയാണെന്ന്‌ എഫ്‌ ഐ ആറില്‍ ഇന്വസ്റ്റിഗേറ്റ്‌ ചെയ്ത ഞാനെഴുതുന്നു

Anonymous said...

കഥനക്കടല്‍ - എന്താണത് ഗന്ധര്‍വ്വാ? പുതിയ വാക്കാണേങ്കില്‍ 10 തവണ എഴുതി പഠിയ്കാനാണത്.

മുസ്തഫ|musthapha said...

നല്ല നുറുങ്ങ്!
തമ്പിയളിയാ, ഇതിവിടെ ഇട്ടതിന് നന്ദി :)

സാന്‍ഡോസിന്‍റേയും സിബുവിന്‍റേയും സംശയങ്ങള്‍ എന്നിലേക്കും പകരുന്നു...
ഡോക്ടര്‍ സംശയം ഒരു പകര്‍ച്ചവ്യാധിയാണോ :)

അഭയാര്‍ത്ഥി said...

ആ ഓരാളെ.
കദനം കദനം കദനം X 1000-
മതിയൊ?
ഗന്ധര്‍വനെഴുതുമ്പോഴും ജീവിതത്തിലും അക്ഷരപ്പിശകിന്റെ ആളാണ്‌.
അക്ഷരപിശാശാണ്‌.
പിടികൂടാതെ നോക്കിക്കൊ. ആരോര മറയത്തിരുന്നോ തോണ്ടിക്കൊ.

oru blogger said...

സിബു ആരാന്നാ സാന്റോസ്?

ആദ്യത്തെ മീറ്റിങ്ങിനു ഞാനൊരു പത്തു മിനിറ്റ് ലേറ്റ് ആയിപ്പോയി. കേറി ചെന്നപ്പോള്‍ ടി കെ പറഞ്ഞു തമ്പിയളിയാ “this is cibu". ഒരു ഷേക് ഹാന്റ് കൊടുക്കാന്‍ കൈ നീട്ടിയതും ഇങ്ങോട്ടു പറയുകാ, “according to Freud, a man's behavior is guided by subconscious motivations" പക്ഷെ എന്റെ മീറ്റിങ്ങില്‍ be conscious and be on time! ഞെട്ടിപ്പോയി സാന്റോസ്..:)

സ്വാതന്ത്യം, ബ്ലോഗിടുന്നവന് അതിനുള്ള സ്വതന്ത്ര്യം, അപ്പോള്‍ കമന്റുകള്‍ വരും എന്നുമറിഞ്ഞിരിക്കണം. അതെല്ലാം നമ്മളുടെ അഭിപ്രായങ്ങളോട് യോജിക്കണമെന്നില്ലല്ലോ. അങ്ങനെയാണെങ്കില്‍ ബ്ലോഗിടെണ്ട ആവശ്യമില്ലല്ലോ. അപ്പോള്‍ disagrements കമന്റുകളില്‍ കൂടിയല്ലേ തുടങ്ങുന്നത് എന്നേ ഞാന്‍ വിചാരിച്ചുള്ളു. പിന്നെ കഴിവതും ഒരു സിവിലൈസ്ഡ് ചര്‍ച്ച. അതു സാധിച്ചില്ലെങ്കില്‍ അതേ സ്വതന്ത്യം ഉപയോഗിച്ച് ബ്ലോഗര്‍ക്കും, കമന്റിട്ട ആള്‍ക്കും സുല്ലിടാം..അത്ര തന്നെ

sandoz said...

''അതിനല്ലെ മാഷെ നമ്മുടെ സിബു കമന്റിടുന്നവനും, ബ്ലോഗിന്റെ ഉടമസ്തനും കമന്റ് ഡിലീറ്റ് ചെയ്യാനുള്ള സ്വാതന്ത്യം കൊടുത്തിരിക്കുന്നത് !''

തമ്പിയളിയോ എനിക്ക്‌ വേറൊന്നും അറിയണ്ടാ...മുകളിലുള്ള വരികളുടെ അര്‍ഥം....അല്ലേല്‍ ആ വരികള്‍ കൊണ്ട്‌ താങ്കള്‍ ഉദ്ദേശിച്ചത്‌ എന്താണെന്ന് എനിക്കൊന്ന് പറഞ്ഞ്‌ തന്നാല്‍ മതി....

oru blogger said...

:)
അടുത്ത മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യട്ട്. അതുവരെ ശത്രു ഒന്നു ക്ഷമിക്കൂ ...

കുടുങ്ങിയോ ദൈവമേ:)

Inji Pennu said...

എനിക്കുമറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്...

അങ്ങിനെയാണെങ്കില്‍ ഞാന്‍ സിറ്റിബാങ്കിലാണ് ജോലിയെങ്കില്‍, സിറ്റിബാങ്കില്‍ അക്കൌണ്ടുള്ളവരുടെ അക്കൌണ്ടൊക്കെ
എനിക്ക് കാണാമൊ ആവൊ? ഒന്ന് ട്രൈ ചെയ്യാനായിരുന്നു.

myexperimentsandme said...

അക്കൌണ്ട് മാത്രമായിരുന്നെങ്കില്‍ പോട്ടേന്ന് വെക്കാമായിരുന്നു. ഇതിപ്പം ഇട്ട ഷര്‍ട്ടിന്റെ കളറ് മാത്രമല്ല ഷര്‍ട്ടിട്ടുണ്ടോ എന്നുകൂടെ അറിയും എന്നറിയുമ്പോള്‍ പേടിയാകുന്നു. കൈയ്യൊക്കെ വിറച്ചുകൊണ്ടാ ഇതിപ്പം ടൈപ്പ് ചെയ്യുന്നത് തന്നെ.

ഇതൊന്നും വേണ്ടായിരുന്നു...

oru blogger said...

ഇഞ്ചി ചേച്ചി,
എന്തു വന്നാലും southwest airlines പറക്കുന്ന നാട്ടുകാരാ നമ്മള്‍, പ്ലീസ് പ്രശ്നമുണ്ടാക്കരുത്:)

Siju | സിജു said...

താന്‍ കുഴിച്ച കുഴീന്നൊക്കെ പറയുന്നത് ഇതിനാണോ..

(കമന്റ് പോസ്റ്റിനും ബാധകം.. ഹൊ.. ഒരു വെടിക്ക് രണ്ടെണ്ണം)

oru blogger said...

സിജു അത്രയും പറഞ്ഞ സ്ധിതിക്ക്:)

ബ്ലോഗ് എഴുതാന്‍ തുടങ്ങിയ കാലത്ത് ഏതോ ഒരു വെള്ളിയാഴ്ച രാത്രി ബ്ലോഗുകളും തപ്പി പിന്മൊഴികളുടെ ഇടവഴികളിലൂടെ ഒരു മൂളിപ്പാട്ടും പാടി മെല്ലെ മെല്ലെ നടന്നപ്പോള്‍, ഒരു ചെറുബീഡി വലിക്കാന്‍ ഒന്നു നിന്നതാണു. അപ്പോഴാണത് കണ്ടത്, അനോണീകള്‍ക്കും മറ്റും ഏതോ ഒരു മനുഷ്യന്‍ ഒരു മറുപടി ഇട്ടിരിക്കുന്നത്:)

ഇപ്പോഴത്തേക്ക് അത്രയും മതി. അല്ലെങ്കില്‍ സാന്റോസ് അടുത്തിരിക്കുന്ന ബീഡി എല്ലാം ഒറ്റയടിക്ക് വലിച്ച് തീര്‍ക്കും:)