കുട്ടപ്പന്‍, ബ്ലോഗപ്പന്‍, സുഖലോലുപന്‍ എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന നമ്മുടെ അജിത്തിന്റെ, Unicode -ല്‍ മാത്രം ഒതുങ്ങാത്ത, വെബ്ബിലെ പരന്ന വായനയുടെ ഒരു ഉപോല്‍പ്പന്നമാണ്‍ താഴെ പറയുന്ന ബ്ലോഗ്
http://sukhalolupan.blogspot.com
നാനാവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ലിങ്കുകള്‍ ഇതിലുണ്ട്. ഇടയ്ക് വന്ന് നോക്കുവാന്‍ ഗുണകരമായിരിക്കും എന്നു തോന്നുന്നു. ഇംഗ്ലീഷിലുള്ള ലിങ്കുകളുടെ ഒരു repository മാത്രമാണ്‍ ഈ ബ്ലോഗ് എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.
സിലിക്കണ്‍ വാലിയില്‍ web 2.0 കമ്പനികള്‍ കൂണുപോലെയാണ്‍ പൊങ്ങിവരുന്നത്. 2000-ലെ dot.com bust ഒക്കെ എല്ലാവരും മറന്നമട്ടാണ്‍. VC കള്‍ ശരിക്കും കാശ് ഇറക്കുന്നുണ്ട്; വലിയ കമ്പനികള്‍ ഒരു വശത്തുനിന്ന് നല്ലവയെ വിഴുങ്ങുകയും. dot.com ബൂമില്‍ നിന്ന് വ്യത്യസ്തമായി startup കളുടെ exit strategy ഇത്തവണ വലിയവരെ (ഗൂഗ്‌ള്‍, യാഹൂ എന്നൊക്കെ വായിക്കുക) ക്കൊണ്ട് വാങ്ങിപ്പിക്കുക എന്നതാണ്‍. കളി സാങ്കേതികവിദഗ്ധരുടെ അടുത്തു നിന്ന് പോയി ഇപ്പോള്‍ ലോയറുമ്മാരുമ്മാരുടെയും മാറ്ക്കറ്റിംഗ്കാരുടെയും കൈയിലാണ്‍. ഇനി ഈ കുമിളയുടെ പൊട്ടല്‍ എന്നാണെന്ന് നോക്കിയിരുന്നാല്‍ മതി. ഇതിന്റെയൊക്കെ ദിനവൃത്താന്തം അറിയണമെങ്കില്‍ www.techcrunch.com -ന്റെ ന്യൂസ് ലെറ്ററിന്റെ വരിക്കാരനാകുക.
Tuesday, May 22, 2007
Subscribe to:
Post Comments (Atom)
2 comments:
ബ്ലോഗപ്പന്റെ വായനശീലം, വാലിയിലെ web 2.0 boom എന്നിവ.
link-കള്‍ തന്നതിന് നന്ദി. നമ്മുടെ ഈ ബ്ലോഗിലും ഈ സൈറ്റുകളിലേക്കുള്ള കണ്ണികള്‍ ചേര്‍ക്കാം... :)
Post a Comment