Friday, August 8, 2008

വികസിച്ചു വികസിച്ചു വരുന്ന കേരളം..

മലയാളി ബുദ്ധിമാനാണു .. ദിനപത്രത്തിൽ നിന്നും വായിച്ച ശാസ്ത്ര നുറുങ്ങുകളിൽ നിന്നും കണികാ സിദ്ധാന്തത്തെക്കുറിച്ചു ആധികാരികമായീ സംസാരിക്കും ...


രാഷ്ട്രീയക്കാരൻ കേരളം മുടിപ്പിക്കുന്നതിനേക്കുറിച്ചു പരാതി പറയുന്നു..
രാഷ്ട്രീയക്കാരനല്ല കേരളം മുടിപ്പിക്കുന്നതു , നമ്മുടെയുള്ളിൽ ഉറഞ്ഞു കിടക്കുന്ന അപകർഷതാ ബോധമാണു നാടിനെ മുടിപ്പിക്കുന്നതു.

നാട്ടിൽ തൊഴിൽ ലഭിക്കുന്നില്ല എന്ന പരാതിയുമായീ വിദേശങ്ങളിൽ ചേക്കേറുന്നു മറ്റു ജനതകൾക്കു ദാസ്യവേല ചെയ്തു നാട്ടുകാരെ അത്ഭുത പര തന്ത്രരാക്കുന്നു..

മലയാളം ഇന്റർനെറ്റിന്റെ ഭാവി ബ്ലോഗിങ്ങിൽ ആണു അടിയുറച്ചു വിശ്വസിക്കുന്നു. അങ്ങനെ വിശ്വസ്സിക്കാത്തവരെ വിശ്വാസ വഞ്ചകരാക്കി പുറത്താക്കി ചാരിതാർത്ഥ്യം അടയുന്നു...
സ്വന്തം നാടിന്റെ ജീണ്ണതേയേക്കുറിച്ചു സംസാരിക്കുന്നതു വംശീയത അല്ല.. എന്നാൽ സ്വന്തം ജനതയേ ബഹുമാനിക്കാനാവാത്തതു വംശീയ അടിമത്തം ആണു..പ്രിയ സുഹ്രുത്തേ കണ്ണടച്ചു ഇരുട്ടാക്കാൻ നിങ്ങൾക്കു എത്ര നാൾ കഴിയും..

മലയാളി ചെയ്യുന്ന ഒരു പ്രൊജെക്റ്റിനെ സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ , വംശീയ അടിമത്തത്തിന്റെ നുകം പേറുന്ന മനസ്സിനു സാധിച്ചിട്ടുണ്ടോ .. സ്വന്തം സൈറ്റിൽ പരസ്യം ഇട്ടു ബ്ലോഗിങ്ങിൽ ആദ്യം കൊമേർഷ്യ്‌ലൈസേഷൻ നടത്തിയ ഒരു മാന്യൻ ബാക്കി മലയാളികൾ ആരെങ്കിലും പുതിയ സേവന പദ്ധ്തികളുമായീ വരുമ്പോൾ കൊമേർഷ്യലിസത്തിന്റേയും കോപ്പിന്റെയും പേരു പറഞ്ഞു ഭീതിപ്പെടുത്തുന്നു.. ..
അല്ലായെങ്കിൽ അറബിയുടെയും സായ്‌വിന്റെയും കാശു വാങ്ങി ഈന്തപ്പഴം നുണഞ്ഞു കമ്മ്യൂണിസ്റ്റാവാൻ നോക്കുന്നു...

മലയാളിയോടു മലയാളിക്കു മതിപ്പു പോരാ... എന്നിട്ടു ..

ഉവ്വു അറബി കൊച്ചിയിൽ നിന്നും ഓപ്പെറേറ്റിംഗ്‌ സിസ്റ്റം പുറത്തിറക്കി , കൊച്ചിയെ ലോകത്തിന്റെ കം പ്യൂട്ടിംഗ്‌ തലസ്ഥാനം ആക്കും . അതു വരെ ഒരു മലയാളിയേയും കൊച്ചിയിൽ ഒരു പെട്ടിക്കട നടത്താൻ അനുവദിക്കരുതു. കാരണം പെട്ടിക്കട കണ്ടു അറബി തിരിച്ചു പോയാലോാ .. പോയില്ലേ വികസനം.. ഹഹ ഹഹ ..

ഈയടുത്തു ഒരു സുഹ്രുത്തിനോടു സംസാരിക്കവേ അങ്ങേർ എന്നോടു പറഞ്ഞു , മലയാളികളിൽ നിന്നും സഹായം ഒന്നും പ്രതീക്ഷിക്കണ്ട.. മലയാളിയിൽ നിന്നും സഹായമോ ... എല്ലാ ആശ്ചയും ജോലി കഴിഞ്ഞു ലാപ്ടോപ്പിൽ ഞാൻ കോട്‌ അടിക്കുന്നതിനോ..അതോ ഇന്റർനെറ്റ്റ്റ്‌ അധിഷ്ഠിതമായ പുതിയ സേവന പദ്ധതികൾ അവതരിപ്പിക്കുന്നതിനോ...
അതോ നാട്ടിൽ നിന്നും കഴിവുള്ള ആൾക്കാരെ തപ്പിയെടുത്തു ഒരു പ്രൊജെക്റ്റ്‌ നടത്താൻ ശ്രമിക്കുന്നതിനോ.. ഇതിൽ ഏതിൽ ആണൂ ഞാൻ മലയാളീയുടെ സഹായം തേടിയതു..

എന്തെകിലും സ്വന്തമായീ ചെയ്യാൻ ശ്രമിക്കുന്ന ഒാരോ മലയാളിയും ശ്രമിക്കുന്നതു മലയാളിയേ സഹായിക്കാനാണൂ.. ഒരു കുടുമ്പത്തിലേ അംഗത്തിന്റെ വളർച്ച കുടുമ്പത്തിന്റെ വളർച്ചയാണു. കുടുമ്പങ്ങളുടെ വളർച്ച സമൂഹത്തിന്റേയും . ആറ്റിറ്റിയുഡ്‌ പ്രോബ്ലം ഞങ്ങൾക്കോ .. തിമിരം ബാധിച്ച ജനതക്കു കാശ്ചയുള്ളവരാണു ഭീഷണി..

കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പ്പ്പോൾ ഒരു സെമിനാർ നടത്തിയാലോ എന്നു ആലോചിച്ചു. വൻപിച്ച പിന്തുണ കണ്ടൂ വേണ്ട എന്നു വച്ചു. ഞാൻ എന്റെ പ്രൊജെക്റ്റിനുവേണ്ടി ചിലവഴിച്ച സമയം ഏകദേശം 2000 മണിക്കൂർ, ഞാൻ ചാർജ്ജു ചെയ്യുന്ന റേറ്റ്‌ വച്ചു നോക്കിയാൽ ഏകദേശം 80 ലക്ഷത്തിന്റെ എഫോർട്ട്‌..
മലയാളി ബ്ലോഗർക്കു ഇപ്പോളും പുഛമാണു.. പയ്യൻ ലാറി പേജിന്റെ അത്ര പോരാന്നേ, പോരാത്തതിനു ആറ്റിറ്റിയൂഡ്‌ പ്രോബ്ലവും ..
ഉവ്വു ഞാനും എന്റെ സുഹൃത്തുക്കളും വിജയ -ദാസന്മാരേപ്പോലെ നിങ്ങളുടെ ഈഗോയെ സുഖിപ്പിച്ചു സുഖിപ്പിച്ചു നിങ്ങളേക്കഴിഞ്ഞുള്ള ശാസ്ത്ര പ്രതിഭകൾ ഇല്ല എന്നു വിളിച്ചു പറയാം ,ആർക്കെൻങ്കിലും അതു കൊണ്ടു പത്തു പൈസയുടെ ഗുണം ഉണ്ടെങ്കിൽ..
മാറ്റുവിൻ ചട്ടങ്ങളെ , അല്ലെങ്കിൽ മാറ്റുമവ നിങ്ങളെത്തന്നെ ..
ആട്ടോമേഷൻ ചുവടുറപ്പിക്കന്നതിനുസരിച്ചു , വിദേശ തൊഴിലവസങ്ങൾ 2 പതിറ്റാണ്ടുകൾക്കകം ഗണ്യമായീ കുറയും .. വളർന്നു വരുന്ന കുഞ്ഞുങ്ങൾക്കു ചോറിനു വേണ്ടി തെണ്ടരുതു എന്നുണ്ടെങ്കിൽ , പുതിയ പ്രോജെക്റ്റുകളെ പ്രോത്സാഹിപ്പിക്കാാം .. ഇല്ലേൽ ഏലൂരാന്റെയും കലൂരാന്റെയും ഒക്കെ വാക്കുകൾ കേട്ടു കോരിത്തരിച്ചു നടക്കാം .. അപ്പ ശരി , ഞാൻ കുറച്ചു കോടടിക്കട്ടു.. വെനീസിനു സംഭവിച്ചപോലെ പുതി കപ്പൽച്ചാലുകളുടെ വരവോടെ വരവു നിലച്ചു ജീണ്ണതയുടെ പര്യായമായീ കൊച്ചിയേയും കൊച്ചു കേരളത്തേയും നിങ്ങൾ മാറ്റിക്കോളൂ.. എന്റെ കപ്പൽ കൊച്ചിയിൽ ഓടില്ലെങ്കിൽ ഞാൻ സാൻഫ്രാൻസികോയിൽ ഓട്ടിക്കും .. തീരം വിടുന്ന കപ്പൽ നോക്കി വിജയഘോഷം മുഴക്കുവിൻ..

അതു വരെ തടയിടുവിൻ, ഏലൂരിൽ നിന്നും കലൂരിൽ നിന്നും തുടങ്ങട്ടെ സമരഘോഷങ്ങൾ..

3 comments:

Anonymous said...

അതു വരെ തടയിടുവിൻ, ഏലൂരിൽ നിന്നും കലൂരിൽ നിന്നും തുടങ്ങട്ടെ സമരഘോഷങ്ങൾ..

t.k. formerly known as തൊമ്മന്‍ said...

കേരളത്തിലെ ‘മലിയാലീസി’ന് ബോധിക്കാഞ്ഞ പ്രൊജക്ട് എന്താണ് ഗുണാളാ? നമുക്കിവിടെ സിലിക്കണ്‍ വാലിയിലെ മലയാളികള്‍ക്കിടയില്‍ അതിന്ന് താല്പര്യമുണ്ടാവുമോ എന്ന് അന്വേഷിക്കാം.

പൊതുവേ നമ്മള്‍ ഇവിടെ നിന്ന് നാടുനന്നാക്കാന്‍ ചെല്ലുന്നത് കേരളത്തിലുള്ളവര്‍ സംശയത്തോടെ മാത്രമേ വീക്ഷിക്കുകയുള്ളൂ. ഫൊക്കാന പോലുള്ള കള്ളടിക്കൂട്ടങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ അത്ര ചീത്തയാക്കിയിട്ടുണ്ട്.

സമയം ഉണ്ടെങ്കില്‍ ഇവിടെ എന്തെങ്കിലും ചെയ്യൂ. കുട്ടികളെ mentor ചെയ്യാനും മറ്റുമായി ധാരാളം അവസരങ്ങള്‍ വാലിയില്‍ തന്നെയുണ്ട്. ലോകമേ തറവാട്!

Anonymous said...

തൊമ്മാ ഒരു പ്രൊജെക്റ്റിന്റെ കാര്യമല്ല ..എങ്കിലും ഞാൻ മോബ്ചാനെൽ എന്ന പേരിൽ ഒരു കണ്ടന്റ്‌ ആൻഡ്‌ സ്മാൾ ബിസിനെസ്‌ മാനേജ്‌മന്റ്‌ പ്രോഡ്കറ്റ്‌ ചെയ്യുന്നുണ്ടു .. kijiji, craigslist, ebay തുടങ്ങിയ പോലെ ഒരു location aware trading and content platform ആണൂ സംഭവം . കേരളത്തിലെ ചെറുകിട സംരംഭങ്ങളേയും , കുടുംബ ശ്രീ മാത്രുകയിലുള്ള ഹോം ബിസിനസ്സുകളെയും പ്രോത്സാഹിപ്പിക്കുകയും അവക്കു ഇന്റർനെറ്റ്റ്റിൽ പ്രവർത്തിക്കാൻ ഒരു പ്ലാറ്റ്‌ ഫോം എന്നതായിരുന്നു പ്രോജെക്റ്റിന്റെ ഉദ്ദേശം . ഇതു മനുഷ്യനു മനസ്സിലാവുന്ന ഭാഷയിൽ ഒക്കെ ഞാൻ പറഞ്ഞു നോക്കി. .. എവിടെ , എനിക്കു പണമോഹമാണു , എന്റെ പണമോഹങ്ങൾക്കു കൂട്ടു നിൽക്കാൻ മലയാളിയെ കിട്ടില്ല പോലും.. ഉവ്വു മനുഷ്യ ദൈവങ്ങൾക്കു ആത്മീയതയുടെ പേരിൽ ഉടു തുണി വരെ അഴിച്ചിടുന്ന ഒരു സമൂഹം തന്നെ ഇതു പറയണം. . ഇന്നു കാറു സർവ്വീസ്‌ ചെയ്യണം .. പോട്ടെ..