Monday, April 14, 2008

സിലിക്കണ്‍ വാലിയിലെ കേരളാ ഡേ

മില്‍പ്പീറ്റസിലെ ICC (India Community Center) പ്രധാനമായും ഉത്തരേന്ത്യക്കാരുടെ ഒരു സംരംഭമാണെങ്കിലും മറ്റു സംസ്ഥാനക്കാരുമായി കൂടിച്ചേര്‍ന്ന് നല്ല പരിപാടികള്‍ നടത്തുന്നതില്‍ അവര്‍ പ്രത്യേക ഉത്സാഹം കാണിക്കാറുണ്ട്. ഇത്ര നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകുന്ന ഒരു ഇന്ത്യന്‍ സ്ഥാപനം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. YMCA ആണ്‍ അവരുടെ മോഡലെങ്കിലും അതിന്നേക്കാള്‍ നല്ല രീതിയിലാണ്‍ അവര്‍ കാര്യങ്ങള്‍ നീക്കുന്നത്. ബോളിവുഢ് ഡാന്‍സ്, പിങ്പോങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് ബേ ഏരിയയിലെ തന്നെ മികച്ച സൌകര്യങ്ങളാണ് അവിടെയുള്ളത്. ന്യൂ യോര്‍ക്ക് ടൈംസ് ICC-ക്ക് അമേരിക്കയിലെങ്ങും പേരു നേടിക്കൊടുത്തു. (വാര്‍ത്ത ഇവിടെ.) അതിന്ന് അവര്‍ തികച്ചും അര്‍ഹരാണ്.



ICC പോലുള്ള വലിയ സ്ഥാപനങ്ങള്‍ക്ക് ചെറിയ ഗ്രൂപ്പുകളെ കൂട്ടിച്ചേര്‍ത്ത് മികച്ച സാംസ്ക്കാരിക പ്രോഗ്രാമുകള്‍ ചെയ്യാന്‍ കഴിയും. അതിന്ന് നല്ലൊരു ഉദാഹരണമായിരുന്നു ഇന്നലെ വിഷുവുമായി ബന്ധപ്പെട്ടു നടന്ന കേരളാ ഡേ. “മങ്ക”യാണ്‍ അതിന്ന് നേതൃത്വം കൊടുത്തെങ്കിലും “മങ്ക”, “മൈത്രി”, “ബാമ” എന്നീ സംഘടനകളില്‍ നല്ല പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുള്ളവരെ ഇന്നലെ ICC-യിലെ പ്രോഗ്രാമിലും കണ്ടു. ഞാന്‍ ബേ ഏരിയയില്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രോഗ്രാമിലൊന്നാണ് ഇന്നലെ നടന്ന കേരളാ ഡേ.

മനോജിന്റെ ബ്ലോഗില്‍ പ്രോഗ്രാമിന്റെ നല്ല കുറെ ചിത്രങ്ങള്‍ ഉണ്ട്.