കഴിഞ്ഞ ശനിയാഴ്ച കൂപ്പര്‍ട്ടീനോ ഡി ആന്‍സാ കോളജിലെ ഫ്ലിന്റ് സെന്ററില്‍ നടന്ന മോഹന്‍ലാല്‍ ഷോ കണ്ട ആരും പറയില്ല ആ പരിപാടി താഴെ കൊടുക്കുന്ന ലിങ്കില്‍ പറയുന്ന പുലഭ്യങ്ങള്‍ക്ക് ഇരയാവേണ്ടതാണെന്ന്:
http://www.khiladiz.com/news/mohanlal_show_2007.html. ഇത്തരം feedback കണ്ട് ഒരാഴ്ചകൊണ്ട് നേരെയാക്കി എടുത്തതാണെന്നും തോന്നുന്നില്ല. സിനിമാതാരങ്ങള്‍ അമച്വര്‍ ഷോകള്‍ ചെയ്യുന്നതു കാണാനുള്ള നിര്‍ഭാഗ്യം ഈയുള്ളവനുണ്ടായിട്ടുണ്ട്. പക്ഷേ, ഇതൊരു പ്രൊഫഷണല്‍ ഷോ തന്നെ ആയിരുന്നു.
മലയാളി മനസ്സ് എന്ന പത്രത്തില്‍ വന്നയെന്ന വ്യാജേന ഒരു ന്യൂസ് പേപ്പര്‍ കട്ടിംഗും വെബ്ബില്‍ കിടന്ന് തിരിയുന്നുണ്ടായിരുന്നു. അതും വെറും വ്യാജനിര്‍മ്മിതിയാണത്രെ.
മോഹന്‍ലാല്‍ ഷോ ഗംഭീരമായിരുന്നു. പ്രധാനതാരത്തെക്കൂടാതെ മുകേഷ്, ജഗദീഷ്,വിനീത് എന്നീ മലയാളസിനിമയിലെ അതികായന്മാര്. പ്രകടനം ഒരു അളവുകോലാണെങ്കില് ഭാവിയിലെ മലയാളം കോമഡി നിയന്ത്രിക്കാന്‍ പോകുന്ന സുരാജ് വെഞ്ഞാറമൂട്. മികച്ച ശബ്ദത്തിന്റെയും സ്റ്റേജ് പ്രകടനത്തിന്റെയും ഉടമകളായ സുരേഷ്ബാബുവും റിമി ടോമിയും. പിന്നെ മേമ്പൊടിക്ക് ലക്ഷ്മി ഗോപാലസ്വാമിയും ശ്വേത മേനോനും.
ഏതാണ്ട് മൂന്നരമണിക്കൂര്‍ നീണ്ട ഷോയുടെ പകുതിയായപ്പോള്‍ തന്നെ മുടക്കിയ പൈസ മുതലായതുപോലെ തോന്നി. ഈ ഷോ ബേ ഏരിയയിലേക്കു കൊണ്ടുവന്ന star movies - ന്റെ മേരിദാസനും ബിജുവും വിന്‍സന്റ് ബോസ് മാത്യുവും ഒക്കെ വളരെ പ്രശംസ അര്‍ഹിക്കുന്നു.
അടുത്ത തവണ ഇത്തരം ഇ-മെയിലുകള്‍ കാണുമ്പോള്‍ അത് forward ചെയ്യുന്നതിന് മുമ്പ് പരിപാടി നടന്ന സ്ഥലത്തെ നമ്മുടെ പരിചയക്കാരെ വിളിച്ച് സംഭവത്തിന്റെ നിജസ്ഥിതി അറിയുക. പാരപണി നമ്മുടെ ഒരു ജന്മവാസനയാണ്; അത് തൂത്താലും തുടച്ചാലും (ഇന്റര്‍നെറ്റിലേക്ക് upgrade ചെയ്താലും) മാറില്ല.
ഒരു പ്രശ്നം മാത്രം: ഡിറക്ടറുടെ സ്ഥാനത്ത് ജോഷിയുടെ പേരു കണ്ടിരുന്നു. പക്ഷേ, അദ്ദേഹത്തെയൊ, അദ്ദേഹത്തിന്റെ പേരൊ ഷോയില്‍ കണ്ടില്ല. ഞാന്‍ അദ്ദേഹത്തെക്കൂടി കാണാനാണ് പോയത്.
Subscribe to:
Post Comments (Atom)
3 comments:
anantham ajnjaatham paara samr^dham
malayala lokam thiriyunna margam
അതു മലയാളികളുടെ ലോകത്ത് ഒരു അവിഭാജ്യ ഘടകമായിരിക്കുന്നു, അല്ലേ?
മലയാളികളുടെ സ്വര്ണ്ണപ്പാരകള് ആഗോളഭൂഗോള പ്രശസ്തമല്ലേ.
പാര അസ്ഥിക്ക് പിടിച്ചാല്‍ പാര ലക്ഷ്യം കാണാന്‍ നമ്മള് ഏതറ്റം വരെ വേണമെങ്കിലും പോകും. നാട്ടിലാണെങ്കില്‍ ഇതിനിടയ്ക്ക് കേരളം മൊത്തം മുങ്ങിപ്പോയാലും നമ്മള് വിജയം കണ്ടേ തിരിച്ചുവരൂ. വരുമ്പോള്‍ നാട് മൊത്തം തന്നെയില്ലെങ്കിലെന്താ, നമ്മുടെ ആ ഒരു സംതൃപ്തി, ആ ഒരു സന്തോഷം, അത് മാത്രം മതിയല്ലോ അടുത്ത പാരയ്ക്ക് പ്രചോദനമാവാന്‍.
Post a Comment