ഫെബ്രുവരി 19-ന് (തിങ്കളാഴ്ച) ബേ ഏരിയയിലെ മലയാളി ബ്ലോഗറുമാര്‍ ഒത്തുചേരുന്നു. സാന്‍ ഹോസെയില്‍ ഉച്ചകഴിഞ്ഞ് 1 മുതല്‍ 5 മണി വരെ.
താഴെ പറയുന്നവയാണ് അജണ്ടയിലെ പ്രധാന ഇനങ്ങള്‍:
1. മലയാളം യുണിക്കോഡിനെപ്പറ്റിയും അത് വെബ്ബിലും മലയാളം കണ്ടന്റ് ഉണ്ടാക്കുന്നതിനും ഒക്കെ എങ്ങനെ ഉപയോഗിക്കാമെന്ന് വിവരിക്കുക.
2. വരമൊഴി, കീമാന്‍, യുണിക്കോഡ് ഫോണ്ടുകള്‍ തുടങ്ങിയവ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി.
3. മലയാളത്തില്‍ ബ്ലോഗു തുടങ്ങാന്‍ സഹായിക്കുക.
4. മലയാളം ബ്ലോഗുകള്‍ വായിക്കുക; അവ ചര്‍ച്ച ചെയ്യുക.
5. ഈ കൂട്ടായ്മയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുക.
എല്ലാ മലയാളി ബ്ലോഗറുമാര്‍ക്കും, ബ്ലോഗു വായനക്കാര്‍ക്കും സ്വാഗതം. മലയാളത്തിനാണ് ഊന്നലെങ്കിലും ബ്ലോഗില്‍ താല്‍പ്പര്യമുള്ള ഏതു മലയാളിക്കും പങ്കെടുക്കാം.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ thomastk@gmail.com -ലേക്ക് ഇ-മെയില്‍ ചെയ്ത് അറിയിക്കുക.
Thursday, February 15, 2007
Subscribe to:
Post Comments (Atom)
8 comments:
വരുന്നവര്‍ ലാപ്ടോപ്പിനോടൊപ്പം വിന്ഡോസ് ഇന്‍സ്റ്റളേഷന്‍ സിഡികൂടി കൊണ്ടുവരണേ.. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ മാത്രമേ മലയാളം കാണാനൊക്കൂ.
എല്ലാവരെയും കണ്ടതില്‍ വളരെ സന്തോഷം. ഇതാ മലയാളത്തില്‍ ആദ്യമായി കമന്റ് എഴുതിയിരിക്കുന്നു!
അയ്യൊ! ഇതാരും അറിഞ്ഞില്ലല്ലൊ...
ഫോട്ടോസ്..ഫോട്ടോസ്.
അങ്ങനെയൊന്നുണ്ടായില്ല ഇഞ്ചീ.. :)
ശ്ശോ.. ഫോട്ടൊ പിടിക്കാന്‍ മറന്നുപോയി. അടുത്ത മീറ്റിംഗിലാകട്ടെ. എന്നെക്കൂടാതെ മനോജ്, മനു, ബാലന്‍,സുകു, മാമ്മന്‍, ഗോപു,സിബു എന്നിവര്‍ യോഗത്തിനെത്തി. താല്പര്യമുള്ള പലര്‍ക്കും ഇന്ന് ജോലിയായതുകൊണ്ട് വരാനൊത്തില്ല.
സിബു - വളരെ detailed ആയി മലയാളത്തിന്റെയും ബ്ലോഗറിന്റെയും സെറ്റപ്പിനെക്കുറിച്ച് walk through ചെയ്തതിന്ന് നന്ദി. ബ്ലോഗിംഗിലേക്ക് വരാന്‍ താല്പര്യമുള്ളവരെ സഹായിക്കാനുള്ള താങ്ങളുടെ സന്നദ്ധതയെ appreciate ചെയ്തേ പറ്റൂ.
ചെറിയ ഒരു ടീമാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളതെങ്കിലും സിലിക്കണ്‍ വാലി മലയാളം ബ്ലൊഗിംഗിന് വളക്കൂറുള്ള സ്ഥലമാണെന്ന് തോന്നുന്നു. മലയാളത്തില്‍ സ്ഥിരമായി എഴുതുന്ന 3-4 പേരെങ്കിലും ഇവിടെയുണ്ട്. അവരെയൊക്കെ ഇതിലേക്ക് കൊണ്ടുവരണം; അവരെല്ലാം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അപ്പോ കൊച്ചി മീറ്റ് മാത്രമല്ല ചീറ്റുന്നത് അമേരിക്കന്‍ മീറ്റും ചീയും :-)
ഉണ്ടായില്ലെന്നു പറഞ്ഞപ്പോള്‍ ഞാന്‍ കരുതി മീറ്റെ ഉണ്ടായില്ലെന്ന്..
കമന്റിട്ടു കഴിഞ്ഞപ്പോഴാ അടുത്തത് കണ്ടത്
എന്തായാലും നല്ലത്. ആശംസകള്‍
അമേരിക്കായില്‍ എന്തു സംഭവിച്ചു!
കൊച്ചിയിലെന്താണുണ്ടായത്!
ചര്‍ച്ചയ്‌ക്ക് മുഖ്യാതിഥിയായിട്ട് എമറാത്തികളില്‍ ആരെങ്കിലും വരണമെങ്കില്‍
മുന്‍കൂട്ടി അറിയിക്കുമല്ലോ?
:)
Post a Comment