Friday, February 5, 2010
Tuesday, September 2, 2008
ഗൂഗിളിന്റെ പുതിയ സംരഭം - Chrome Browser [by Google]
FireFox നെയും Internet Explorer നെയും കടത്തിവെട്ടാന്‍ പാകത്തില്‍ ഇതാ ഗൂഗിളിന്റെ പുതിയ browser രംഗത്ത് വന്നിരിക്കുന്നു. http://www.google.com/chrome ല്‍ download ചെയ്യാവുന്ന ഇത് മറ്റു രണ്ടെണ്ണങ്ങളെക്കാള്‍ വേഗത കൂടിയതാണ്.
Beta version ആണെന്ന് അവരുടെ എല്ലാ പ്രോഗ്രാമുകളിലും (!) എഴുതുന്നതു പോലെ ഇതിലും ചേര്‍ത്തിട്ടുണ്ട്, എന്നാലും മറ്റ് ഗൂഗിള്‍ പ്രോഗ്രാമുകളെക്കാള്‍ പ്രശ്നങ്ങളും കാണുന്നുണ്ട്. ഗൂഗിളിന്റെ തന്നെ picasaweb-ലും base.google.com ലും ഒക്കെ errors ധാരാളം കാണിക്കുന്നുണ്ട്.
യൂണിക്കോഡ് മലയാള (Indic) ലിപി render ചെയ്യുന്നതിലും കുഴപ്പങ്ങളുണ്ട്.
FireFox & IE configure ചെയ്യുന്നതു പോലെ ഇതില്‍ ഒക്കുന്നുമില്ല.
എന്റെ ആദ്യ ദിവസ പരീക്ഷണങ്ങളില്‍ ഇംഗ്ലീഷ് പേജുകള്‍ തരക്കേടില്ലാതെ കാണിക്കുന്ന ഒരു വേഗതയേറിയ ബ്രൌസറാണെന്നതല്ലാതെ നമ്മള്‍ക്ക് വലിയ ഗുണം ചെയ്യാത്ത ഒരു സാധനമാണിത്!
താമസിയാതെ പുറത്തിറങ്ങുന്ന IE 8 എങ്ങിനെയുണ്ടാവുമെന്ന് കാത്തിരിക്കാം...

Saturday, August 16, 2008
Bay Area - മലയാളി സമാജങ്ങളുടെ ഓണാഘോഷങ്ങള്‍ വരുന്നു...
MANCA Onam Celebrations on Sep. 13, 2008 @ 5 PM.
MANCA തങ്ങളുടെ ഇരുപത്തഞ്ചാം വാര്‍ഷികമാഘോഷിക്കുകയാണ്- ഈ ഓണം മുതല്‍ അടുത്ത ഓണം വരെയുള്ള ഒരു വര്‍ഷ കാലയളവില്‍. മികച്ച ഇനങ്ങളടങ്ങിയ ഓണപ്പരിപാടിയായിരിക്കും നടത്തുന്നതെന്ന് സംഘാടകര്‍ പറയുന്നു. കഴിഞ്ഞകൊല്ലത്തെപ്പോലെ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പരിപാടികള്‍ അരോചകമാക്കിയതു പോലെ ഇക്കൊല്ലം കാണില്ലെന്നു കരുതട്ടെ!
Maithry Onam Celebrations on Sep 20., 2008 @ 11:30 AM - 6 PM
മൈത്രിയുടെ ഓണം ഇക്കൊല്ലം കഴിഞ്ഞ കൊല്ലങ്ങളിലെക്കാള്‍ വിപുലമാക്കുന്നെന്നും സംഘാടകര്‍ പറയുന്നു. അംഗങ്ങളൊരുക്കുന്ന ഓണ സദ്യ, സ്റ്റേജ് പ്രോഗ്രാം, കായികപരിപാടികള്‍ തുടങ്ങിയവയോടെയാണ് ഈ സമാജത്തിന്റെ ഓണപ്പരിപാടികളുണ്ടാവുക.

Friday, August 8, 2008
വികസിച്ചു വികസിച്ചു വരുന്ന കേരളം..
മലയാളി ബുദ്ധിമാനാണു .. ദിനപത്രത്തിൽ നിന്നും വായിച്ച ശാസ്ത്ര നുറുങ്ങുകളിൽ നിന്നും കണികാ സിദ്ധാന്തത്തെക്കുറിച്ചു ആധികാരികമായീ സംസാരിക്കും ...
രാഷ്ട്രീയക്കാരൻ കേരളം മുടിപ്പിക്കുന്നതിനേക്കുറിച്ചു പരാതി പറയുന്നു..
രാഷ്ട്രീയക്കാരനല്ല കേരളം മുടിപ്പിക്കുന്നതു , നമ്മുടെയുള്ളിൽ ഉറഞ്ഞു കിടക്കുന്ന അപകർഷതാ ബോധമാണു നാടിനെ മുടിപ്പിക്കുന്നതു.
നാട്ടിൽ തൊഴിൽ ലഭിക്കുന്നില്ല എന്ന പരാതിയുമായീ വിദേശങ്ങളിൽ ചേക്കേറുന്നു മറ്റു ജനതകൾക്കു ദാസ്യവേല ചെയ്തു നാട്ടുകാരെ അത്ഭുത പര തന്ത്രരാക്കുന്നു..
മലയാളം ഇന്റർനെറ്റിന്റെ ഭാവി ബ്ലോഗിങ്ങിൽ ആണു അടിയുറച്ചു വിശ്വസിക്കുന്നു. അങ്ങനെ വിശ്വസ്സിക്കാത്തവരെ വിശ്വാസ വഞ്ചകരാക്കി പുറത്താക്കി ചാരിതാർത്ഥ്യം അടയുന്നു...
സ്വന്തം നാടിന്റെ ജീണ്ണതേയേക്കുറിച്ചു സംസാരിക്കുന്നതു വംശീയത അല്ല.. എന്നാൽ സ്വന്തം ജനതയേ ബഹുമാനിക്കാനാവാത്തതു വംശീയ അടിമത്തം ആണു..
പ്രിയ സുഹ്രുത്തേ കണ്ണടച്ചു ഇരുട്ടാക്കാൻ നിങ്ങൾക്കു എത്ര നാൾ കഴിയും..
മലയാളി ചെയ്യുന്ന ഒരു പ്രൊജെക്റ്റിനെ സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ , വംശീയ അടിമത്തത്തിന്റെ നുകം പേറുന്ന മനസ്സിനു സാധിച്ചിട്ടുണ്ടോ .. സ്വന്തം സൈറ്റിൽ പരസ്യം ഇട്ടു ബ്ലോഗിങ്ങിൽ ആദ്യം കൊമേർഷ്യ്‌ലൈസേഷൻ നടത്തിയ ഒരു മാന്യൻ ബാക്കി മലയാളികൾ ആരെങ്കിലും പുതിയ സേവന പദ്ധ്തികളുമായീ വരുമ്പോൾ കൊമേർഷ്യലിസത്തിന്റേയും കോപ്പിന്റെയും പേരു പറഞ്ഞു ഭീതിപ്പെടുത്തുന്നു.. ..
അല്ലായെങ്കിൽ അറബിയുടെയും സായ്‌വിന്റെയും കാശു വാങ്ങി ഈന്തപ്പഴം നുണഞ്ഞു കമ്മ്യൂണിസ്റ്റാവാൻ നോക്കുന്നു...
മലയാളിയോടു മലയാളിക്കു മതിപ്പു പോരാ... എന്നിട്ടു ..
ഉവ്വു അറബി കൊച്ചിയിൽ നിന്നും ഓപ്പെറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി , കൊച്ചിയെ ലോകത്തിന്റെ കം പ്യൂട്ടിംഗ് തലസ്ഥാനം ആക്കും . അതു വരെ ഒരു മലയാളിയേയും കൊച്ചിയിൽ ഒരു പെട്ടിക്കട നടത്താൻ അനുവദിക്കരുതു. കാരണം പെട്ടിക്കട കണ്ടു അറബി തിരിച്ചു പോയാലോാ .. പോയില്ലേ വികസനം.. ഹഹ ഹഹ ..
ഈയടുത്തു ഒരു സുഹ്രുത്തിനോടു സംസാരിക്കവേ അങ്ങേർ എന്നോടു പറഞ്ഞു , മലയാളികളിൽ നിന്നും സഹായം ഒന്നും പ്രതീക്ഷിക്കണ്ട.. മലയാളിയിൽ നിന്നും സഹായമോ ... എല്ലാ ആശ്ചയും ജോലി കഴിഞ്ഞു ലാപ്ടോപ്പിൽ ഞാൻ കോട് അടിക്കുന്നതിനോ..അതോ ഇന്റർനെറ്റ്റ്റ് അധിഷ്ഠിതമായ പുതിയ സേവന പദ്ധതികൾ അവതരിപ്പിക്കുന്നതിനോ...
അതോ നാട്ടിൽ നിന്നും കഴിവുള്ള ആൾക്കാരെ തപ്പിയെടുത്തു ഒരു പ്രൊജെക്റ്റ് നടത്താൻ ശ്രമിക്കുന്നതിനോ.. ഇതിൽ ഏതിൽ ആണൂ ഞാൻ മലയാളീയുടെ സഹായം തേടിയതു..
എന്തെകിലും സ്വന്തമായീ ചെയ്യാൻ ശ്രമിക്കുന്ന ഒാരോ മലയാളിയും ശ്രമിക്കുന്നതു മലയാളിയേ സഹായിക്കാനാണൂ.. ഒരു കുടുമ്പത്തിലേ അംഗത്തിന്റെ വളർച്ച കുടുമ്പത്തിന്റെ വളർച്ചയാണു. കുടുമ്പങ്ങളുടെ വളർച്ച സമൂഹത്തിന്റേയും . ആറ്റിറ്റിയുഡ് പ്രോബ്ലം ഞങ്ങൾക്കോ .. തിമിരം ബാധിച്ച ജനതക്കു കാശ്ചയുള്ളവരാണു ഭീഷണി..
കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പ്പ്പോൾ ഒരു സെമിനാർ നടത്തിയാലോ എന്നു ആലോചിച്ചു. വൻപിച്ച പിന്തുണ കണ്ടൂ വേണ്ട എന്നു വച്ചു. ഞാൻ എന്റെ പ്രൊജെക്റ്റിനുവേണ്ടി ചിലവഴിച്ച സമയം ഏകദേശം 2000 മണിക്കൂർ, ഞാൻ ചാർജ്ജു ചെയ്യുന്ന റേറ്റ് വച്ചു നോക്കിയാൽ ഏകദേശം 80 ലക്ഷത്തിന്റെ എഫോർട്ട്..
മലയാളി ബ്ലോഗർക്കു ഇപ്പോളും പുഛമാണു.. പയ്യൻ ലാറി പേജിന്റെ അത്ര പോരാന്നേ, പോരാത്തതിനു ആറ്റിറ്റിയൂഡ് പ്രോബ്ലവും ..
ഉവ്വു ഞാനും എന്റെ സുഹൃത്തുക്കളും വിജയ -ദാസന്മാരേപ്പോലെ നിങ്ങളുടെ ഈഗോയെ സുഖിപ്പിച്ചു സുഖിപ്പിച്ചു നിങ്ങളേക്കഴിഞ്ഞുള്ള ശാസ്ത്ര പ്രതിഭകൾ ഇല്ല എന്നു വിളിച്ചു പറയാം ,ആർക്കെൻങ്കിലും അതു കൊണ്ടു പത്തു പൈസയുടെ ഗുണം ഉണ്ടെങ്കിൽ..
മാറ്റുവിൻ ചട്ടങ്ങളെ , അല്ലെങ്കിൽ മാറ്റുമവ നിങ്ങളെത്തന്നെ ..
ആട്ടോമേഷൻ ചുവടുറപ്പിക്കന്നതിനുസരിച്ചു , വിദേശ തൊഴിലവസങ്ങൾ 2 പതിറ്റാണ്ടുകൾക്കകം ഗണ്യമായീ കുറയും .. വളർന്നു വരുന്ന കുഞ്ഞുങ്ങൾക്കു ചോറിനു വേണ്ടി തെണ്ടരുതു എന്നുണ്ടെങ്കിൽ , പുതിയ പ്രോജെക്റ്റുകളെ പ്രോത്സാഹിപ്പിക്കാാം .. ഇല്ലേൽ ഏലൂരാന്റെയും കലൂരാന്റെയും ഒക്കെ വാക്കുകൾ കേട്ടു കോരിത്തരിച്ചു നടക്കാം .. അപ്പ ശരി , ഞാൻ കുറച്ചു കോടടിക്കട്ടു.. വെനീസിനു സംഭവിച്ചപോലെ പുതി കപ്പൽച്ചാലുകളുടെ വരവോടെ വരവു നിലച്ചു ജീണ്ണതയുടെ പര്യായമായീ കൊച്ചിയേയും കൊച്ചു കേരളത്തേയും നിങ്ങൾ മാറ്റിക്കോളൂ.. എന്റെ കപ്പൽ കൊച്ചിയിൽ ഓടില്ലെങ്കിൽ ഞാൻ സാൻഫ്രാൻസികോയിൽ ഓട്ടിക്കും .. തീരം വിടുന്ന കപ്പൽ നോക്കി വിജയഘോഷം മുഴക്കുവിൻ..
അതു വരെ തടയിടുവിൻ, ഏലൂരിൽ നിന്നും കലൂരിൽ നിന്നും തുടങ്ങട്ടെ സമരഘോഷങ്ങൾ..

Thursday, June 19, 2008
ബേ ഏരിയയില്‍ നിന്ന് ബോസ്റ്റണ്‍ വരെ
സാന്‍ ഫ്രാന്‍സ്‌സിക്കോ ബേ ഏരിയയില്‍ നിന്ന് ബോസ്റ്റണിലേക്ക് ഇപ്പോള്‍ ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന റോഡ് ട്രിപ്പിനെക്കുറിച്ച് ഈ ബ്ലോഗില്‍ വായിക്കുക: http://bayarea2boston.blogspot.com/
Tuesday, June 3, 2008
kerals.com-ന്റെ പിന്നിലാര്?
മലയാളം ബ്ലോഗുകളില്‍ നിന്ന് cut-paste ടെക്നോളജി ഉപയോഗിച്ച് content അടിച്ചുമാറ്റാന്‍ നടന്ന പരിശ്രമത്തിന് ഒരു ബേ ഏരിയ ബന്ധം. ഇഞ്ചിപെണ്ണിന്റെ വിശദമായ ഈ പോസ്റ്റില്‍ കൊടുത്തിട്ടുള്ള കമ്പനിയുടെ വിലാസം സാന്‍ ഹോസേയിലെ ബെരിയേസ ഭാഗത്തുള്ളതാണ്. ഞാന്‍ അതിന്നൊപ്പം കൊടുത്തിട്ടുള്ള നമ്പറുകളില്‍ വിളിച്ചുനോക്കി; ഫോണായി കൊടുത്തിട്ടുള്ളത് ഫാക്സിന്റേതും ഫാക്സ് ഫോണിന്റേതുമാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ഒരു മെസേജും ഇട്ടിട്ടുണ്ട്; തിരിച്ചു വിളിക്കുമോയെന്ന് നോക്കാം.
പക്ഷേ, എനിക്ക് ഈ വിവാദത്തില്‍ ഏറ്റവും bizarre ആയി തോന്നിയത് പരാതിപ്പെട്ടവരെ കമ്പനിക്കാര്‍ ഭീഷണിപ്പെടുത്തുന്നതും അതിന്ന് അവര്‍ ഉപയോഗിക്കുന്ന ഭാഷയുമാണ്. സപ്പോര്‍ട്ടുകാര്‍ മിക്കവാറും vonage ഉപയോഗിച്ച് നാട്ടില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരായിരിക്കും. അമേരിക്കയില്‍ ജോലി ചെയ്തതിന്റെ യാതൊരു ലാഞ്ചനയും ആ മെയിലുകളില്‍ കാണുന്നില്ല.
പക്ഷേ, മില്യണ്‍ ഡോളര്‍ ചോദ്യം ഏതു മലയാളിയാണ് ഇതിന്റെ പിന്നിലെന്നാണ്. എനിക്ക് ചെറിയൊരു idea ഉണ്ട് ആളെപ്പറ്റി. പക്ഷേ, നല്ലവണ്ണം തിരക്കിയിട്ടേ പുറത്തുവിടാന്‍ പറ്റൂ.

Monday, May 26, 2008
ബേ ബ്രിഡ്ജിന്നടിയിലെ ഗോര്‍ഡന്‍ ബിയേഴ്സ്
ബേ ബ്രിഡ്ജ് ലൈറ്റ് തെളിക്കുന്നതിന്ന് മുമ്പ്.
ബേ ബ്രിഡ്ജ് ലൈറ്റ് തെളിച്ച ശേഷം
സാന്‍ ഫ്രാന്‍സിസ്ക്കോ എന്നു പറയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജിന്റെ ചിത്രമാണ് വരിക. (ആ ബ്രിഡ്ജിന്റെ ചിത്രമാണ് ഈ ബ്ലോഗിന്റെ ബാനര്‍ ആയി കൊടുത്തിട്ടുള്ളത്.) സാന്‍ ഫ്രാന്‍സിസ്ക്കോ ഉള്‍ക്കടലിന്റെ തുടക്കത്തില്‍ പണിതിട്ടുള്ള ആ പാലത്തിന്നപ്പുറം ശാന്തസമുദ്രത്തിന്റെ അനന്തതയാണ്. ധാരാളം വാര്‍ത്തകളും സാഹിത്യവുമൊക്കെ അതെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്; വിക്രം സേത്തിന്റെ കാവ്യനോവല്‍ ‘ഗോള്‍ഡന്‍ ഗേറ്റ്’ ഓര്‍ക്കുക. (വിക്രം സേത്ത് ബേ ഏരിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി ആയിരുന്നു.)
നഗരത്തിന്ന് നടുവില്‍ നിന്ന് തുടങ്ങി, ഉള്‍ക്കടലിന്ന് കുറുകെ, ഓക്ക്‍ലന്റ് നഗരത്തെ സാന്‍ ഫ്രാന്‍സിസ്ക്കോയുമായി ബന്ധിപ്പിക്കുന്ന ബേ ബ്രിഡ്ജിന് അവഗണിക്കാനാവാത്ത അത്ര വലിപ്പവും നീളവും ഉണ്ടെങ്കിലും ആരും ബേ ബ്രിഡ്ജ് കാണാനോ കാണിക്കാനോ നഗരത്തില്‍ പോകാറില്ല.
“അങ്കവും കാണാം താളിയും ഒടിക്കാം” എന്ന രീതിയിലാണ് ബാലന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇത്തവണത്തെ കള്ളടി ബേ ബ്രിഡ്ജിന്റെ അടിയിലെ ഗോര്‍ഡന്‍ ബിയേര്‍സില്‍ തന്നെ ആക്കാമെന്നു വച്ചത്. സിലിക്കണ്‍ വാലി ഒറിജിനലായ ഗോര്‍ഡന്‍ ബിയേര്‍ഴ്സ്(പാളോ ആള്‍ട്ടോയിലാണ് അതിന്റെ തുടക്കം) ബ്രൂവറിക്ക് അമേരിക്കയില്‍ പലയിടത്തും ശാഖകള്‍ ഉണ്ട്.
എന്തായാലും ബേ ബ്രിഡ്ജ് രാത്രിയില്‍ ലൈറ്റൊക്കെയിട്ട് അലങ്കരിക്കപ്പെട്ടു കാണാന്‍ നല്ല ഭംഗിയാണ്. വയറ്റില്‍ കിടന്ന ബിയറുകള് അല്ല അത്തരം ഒരു തോന്നല്‍ ഉണ്ടാക്കിയതെന്ന് താഴെ കൊടുക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. (ചിത്രങ്ങള്‍ മൊത്തം എടുത്തത് മനോജും അജിത്തും.)
ബിയര്‍ അടിച്ച് മതിയായില്ലെങ്കില്‍ ഇവിടെ നിന്ന് നല്ല കോക്ക്റ്റെയിലുകള്‍ അടിക്കാം:
കുട്ടപ്പന്റെ ആല്‍ബം മൊത്തം ഇവിടെ കാണുക: കുട്ടപ്പന്റെ ആല്‍ബം
Monday, April 14, 2008
സിലിക്കണ്‍ വാലിയിലെ കേരളാ ഡേ
മില്‍പ്പീറ്റസിലെ ICC (India Community Center) പ്രധാനമായും ഉത്തരേന്ത്യക്കാരുടെ ഒരു സംരംഭമാണെങ്കിലും മറ്റു സംസ്ഥാനക്കാരുമായി കൂടിച്ചേര്‍ന്ന് നല്ല പരിപാടികള്‍ നടത്തുന്നതില്‍ അവര്‍ പ്രത്യേക ഉത്സാഹം കാണിക്കാറുണ്ട്. ഇത്ര നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകുന്ന ഒരു ഇന്ത്യന്‍ സ്ഥാപനം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. YMCA ആണ്‍ അവരുടെ മോഡലെങ്കിലും അതിന്നേക്കാള്‍ നല്ല രീതിയിലാണ്‍ അവര്‍ കാര്യങ്ങള്‍ നീക്കുന്നത്. ബോളിവുഢ് ഡാന്‍സ്, പിങ്പോങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് ബേ ഏരിയയിലെ തന്നെ മികച്ച സൌകര്യങ്ങളാണ് അവിടെയുള്ളത്. ന്യൂ യോര്‍ക്ക് ടൈംസ് ICC-ക്ക് അമേരിക്കയിലെങ്ങും പേരു നേടിക്കൊടുത്തു. (വാര്‍ത്ത ഇവിടെ.) അതിന്ന് അവര്‍ തികച്ചും അര്‍ഹരാണ്.

ICC പോലുള്ള വലിയ സ്ഥാപനങ്ങള്‍ക്ക് ചെറിയ ഗ്രൂപ്പുകളെ കൂട്ടിച്ചേര്‍ത്ത് മികച്ച സാംസ്ക്കാരിക പ്രോഗ്രാമുകള്‍ ചെയ്യാന്‍ കഴിയും. അതിന്ന് നല്ലൊരു ഉദാഹരണമായിരുന്നു ഇന്നലെ വിഷുവുമായി ബന്ധപ്പെട്ടു നടന്ന കേരളാ ഡേ. “മങ്ക”യാണ്‍ അതിന്ന് നേതൃത്വം കൊടുത്തെങ്കിലും “മങ്ക”, “മൈത്രി”, “ബാമ” എന്നീ സംഘടനകളില്‍ നല്ല പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുള്ളവരെ ഇന്നലെ ICC-യിലെ പ്രോഗ്രാമിലും കണ്ടു. ഞാന്‍ ബേ ഏരിയയില്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രോഗ്രാമിലൊന്നാണ് ഇന്നലെ നടന്ന കേരളാ ഡേ.
മനോജിന്റെ ബ്ലോഗില്‍ പ്രോഗ്രാമിന്റെ നല്ല കുറെ ചിത്രങ്ങള്‍ ഉണ്ട്.

Tuesday, November 20, 2007
മീരക്ക് ശാന്താറാം അവാര്‍ഡ്
ഒരേ കടലിലെ അഭിനയത്തിന് മീരക്കു കിട്ടിയ ശാന്താറാം അവാര്‍ഡ് ആ കലാകാരിയുടെ അഭിനയത്തിനു കിട്ടിയ അര്‍ഹിക്കുന്ന മറ്റൊരു അംഗീകാരം തന്നെ !
ഡോ: നാഥന് ദീപ്തിയോടു തോന്നിയ ആ inclination പോലെ ഞാന്‍ ഞങ്ങളുടെ ബ്ലോഗിന്റെ ഫ്രണ്ട് പേജില്‍ മീരയെക്കുറിച്ചെപ്പോഴും എഴുതുന്നതെന്തേ എന്നു തോന്നിയേക്കാം::)
ഏതായാലും ഡോ: നാഥന്‍ എന്ന ആ കഥാപാത്രം!
സുനില്‍ ഗംഗോപാധ്യായയുടെ ഹീരക് ദീപ്തി ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ പല റിവ്യൂകള്‍ വായിച്ചതിലൂടെയും, പിന്നെ ചില ബംഗാളി സുഹൃത്തുക്കളോട് സംസാരിച്ചതില്‍ നിന്നും കിട്ടിയ അറിവുമനുസരിച്ച് അദ്ദേഹത്തിന്റെ 1970-ലെ നോവലായ ഹീരക് ദീപ്തിയും ഒരേ കടലും തമ്മില്‍ കഥയില്‍ വലിയ വ്യത്യാസമില്ല.
ഡോ: നാഥന്‍?
എക്കണോമിക്സ് മനസ്സാണ് ആ കഥാപാത്രത്തിന്! സമൂഹത്തിലെ പ്രശ്നങ്ങള്‍ പഠിക്കുക, പക്ഷെ അതിലേക്കിറങ്ങി ചെന്നപ്പോഴോ, കക്ഷി ദേ വീണിതല്ലോ കിടക്കുന്നു ധരണിയില്‍!
അതുപോലെ തന്നെ പത്താം ക്ലാസിനു (അതോ പത്തു വയസ്സോ?) ശേഷം സന്തോഷം എന്താണെന്ന് ഞാനറിഞ്ഞിട്ടില്ല എന്ന് രമ്യ കൃഷ്ണന്റെ കഥാപാത്രത്തോട് കുമ്പസാരിക്കുന്ന നാഥന്‍. അതുപോലെ നാഥനും ആകെയുള്ള ബന്ധം ഒരു ചിറ്റമ്മയോ മറ്റോ ആണ്. അവിടെയാണ് ശ്യാമപ്രസാദിന്റെ മനസ്സില്‍, നാഥന്റേയും ദീപ്തിയുടേയും മനസ്സുകള്‍ ഒരേ കടലായത്!
സിനിമയും, മീരയുടെ അഭിനയവും ഇഷ്ടപ്പെട്ടെങ്കിലും, മമ്മൂക്കക്ക് പകരം നരേന്ദ്രപ്രസാദിനേപ്പോലെ ആക്ട് ചെയ്യാന്‍ പറ്റിയ ഒരാളായിരുന്നെങ്കില്‍? That would have been "As good as it gets"

Saturday, November 10, 2007
ഒരേ കടല്‍

ഒരേ കടല്‍ എന്ന സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിലേക്ക് പല ചോദ്യങ്ങളും കടന്നു വരാം. സിനിമ കണ്ടിറങ്ങിയ ഞങ്ങള്‍ക്ക് തോന്നിയ ചില കാര്യങ്ങള്‍.
എന്തു കൊണ്ടാണാ കൊച്ചുകുട്ടി അവസാന സീനില്‍ ഒറ്റക്ക് പടികള്‍ കയറിവരുന്നതായി കാണിക്കുന്നത്?
എന്റെ അഭിപ്രായത്തില്‍ മീരാജാസ്മിന്‍ അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രം സ്വന്തം അഛനെ കാത്തിരിക്കുന്നതായി കാണിക്കുന്നുണ്ട്. കടല്‍ കാണിക്കാന്‍ അഛന്‍ കൊണ്ടുപോകും എന്നു കാത്തിരിക്കുന്ന ദീപ്തി, ആ ദീപ്തിയിലാണ് പിന്നീട് തനിക്കാരുമില്ല എന്ന ചിന്ത കടന്നുവരുന്നത്.
അതുപോലെ തന്നെ, ഇത്രയും നാള്‍ തന്റെ അഛന്‍ എന്നു കരുതിയിരുന്ന നരേന്റെ കഥാപാത്രത്തെ ഇനിയും ചിലപ്പോള്‍ ആ കുഞ്ഞു കണ്ടിരിക്കണം എന്നില്ല. അപ്പോള്‍, ദീപ്തിയേപ്പോലെ തന്നെ അതിന്റെ മനസ്സിലും സ്വന്തം അഛന്‍ എന്ന് ഇതുവരെ കരുതിയിരുന്ന നരേന്റെ കഥാപാത്രത്തെ കാത്തിരിക്കുന്ന ഒരു അവസ്ഥ ഉടലെടുക്കാം?! തന്റെ അമ്മയേയും, ചേട്ടനേയും, നാഥന്‍ എന്ന തന്റെ വരാന്‍ പോകുന്ന വളര്‍ത്തഛനേയും തേടി പടികയറുന്ന ആ കുട്ടി..എന്റെ അഭിപ്രായത്തില്‍ കുഞ്ഞുന്നാളു മുതല്‍ തനിക്കാരുമില്ല എന്ന ദീപ്തി എന്ന കഥാപാത്രത്തിന്റെ ആ മാനസികാവസ്ഥ, അത് ദീപ്തിയുടെ കുഞ്ഞിലും ഉടലെടുത്തേക്കാം?
എന്തുകൊണ്ടാണ് ദീപ്തിക്ക് നാഥനോട് ഇത്രയും അഗാധമായ സ്നേഹവും, ആദരവും? നാഥന്‍ അവസാന നിമിഷം പാശ്ചാത്തപിച്ചതുകൊണ്ടാകാം ദീപ്തി നാഥനെ കണ്ണാടിച്ചില്ലു കൊണ്ട് കുത്തിക്കൊല്ലാതിരുന്നത് എന്നു തോന്നാം. പക്ഷെ, ഒരിക്കലും ദീപ്തി എന്ന കഥാപാത്രത്തിനതിനു സാധിക്കുമായിരുന്നില്ല എന്ന് ശ്യാമപ്രസാദ് മനോഹരമായി കാണിച്ചിരിക്കുന്നു എന്നാണെനിക്കു തോന്നുന്നത്. സ്കൂളില്‍ എല്ലാ കാര്യങ്ങളിലും ഒന്നാമതായി എത്തിയിരുന്ന ദീപ്തിക്ക്, പിന്നീട് തുടര്‍ന്ന് പഠിക്കാന്‍ പറ്റാഞ്ഞതിലുള്ള വിഷമവും പരിഭവവും ദീപ്തി തന്നെ പറയുന്നുണ്ട്. ഒരു ദിവസം സ്വാതന്ത്ര്യത്തിനായി പുറം ലോകം കാണാന്‍ എങ്ങോട്ടോ പോയ ദീപ്തി ടീച്ചറിന്റെ കയ്യില്‍ നിന്നും തല്ലുകൊള്ളുന്നതും. ആ ദീപ്തിയാണ് നരേന്‍ തന്നെ ഒരു സ്വര്‍ണ്ണക്കടയിലേക്കു പോലും വിടില്ല എന്ന് നാഥനോട് പരിഭവം പറയുന്നത്! വാടിയ മുഖവുമായി വാടക കൊടുക്കാന്‍ കാശിനായി നാഥനെ കാണാന്‍ വരുന്ന ദീപ്തിയില്‍, ചുവരില്‍ നാഥന്റെ സെര്‍ട്ടിഫിക്കേറ്റുകളും, പുരസ്കാരങ്ങളും കണ്ട് കണ്ണുകള്‍ വിടരുന്നത് വളരെ മനോഹരമായി ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ക്യാമറാമാനു കഴിഞ്ഞു എന്നു നമുക്കു കാണാം. അവിടെയും മിടുക്കിയായ തനിക്ക് പത്താം ക്ലാസിനു ശേഷം നഷ്ടപ്പെട്ടതൊക്കെ നാഥനിലൂടെ ദീപ്തി കാണുകയാണോ?....
എഴുതാന്‍ ഇനിയും ഒരുപാടുള്ളതുപോലെ....നാഥനേക്കുറിച്ച് പ്രത്യേകിച്ചും! എങ്കിലല്ലേ അതൊരു ഒരേ കടലാകൂ!
Saturday, October 27, 2007
Monday, October 8, 2007
ഹോളീവുഡ് തമ്പി!
ഹോളീവുഡ് തമ്പിയെന്നാണ് ഇവിടെ പറയുന്നതെങ്കിലും ഇതൊരു ബേ ഏരിയക്കാരന്‍ തന്നെ. നമ്മുടെ തമ്പി അളീയനാണെന്ന് തെറ്റിദ്ധരിക്കരുതേ!
മനോരമയില്‍ വന്ന വാര്‍ത്ത താഴെ:
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073752207&articleType=Movies&contentId=3023588&BV_ID=@@@
ascii font -ല്‍ മലയാളം വായിക്കാന്‍ അറപ്പുള്ളവര്‍ക്ക് വാര്‍ത്തയുടെ കുറച്ചുഭാഗം യുണീക്കോഡിലാക്കി കൊടുക്കുന്നു ;-)
അമേരിക്കയിലെ ചിക്കാഗോയില്‍ ബ്ലസിയുടെ 'പളുങ്ക് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം. പ്രശസ്‌ത ഹോളിവുഡ് സംവിധായകന്‍ സ്റ്റീവ് ആന്‍ഡേഴ്സണും മലയാള നടന്‍ തമ്പി ആന്റണിയും ഒരുമിച്ചാണ് സിനിമ കണ്ടു പുറത്തിറങ്ങിയത്. സിനിമയില്‍ മമ്മൂട്ടിയുടെ മോനിച്ചന്‍ ആരാധിക്കുന്ന ഒരു കവിയുണ്ട്, തമ്പി ആന്റണി അവതരിപ്പിച്ച കഥാപാത്രം. സിനിമ കണ്ടിറങ്ങിയ സുഹൃത്തുക്കള്‍ പോലും, സ്ക്രീനില്‍ കവിയായി മാറിയ തമ്പിയെ തിരിച്ചറിഞ്ഞില്ല. അപ്പോള്‍ സ്റ്റീവ് ആന്‍ഡേഴ്സണ്‍ പറഞ്ഞു, 'തമ്പി, നിങ്ങള്‍ക്കു കിട്ടിയ വലിയ അംഗീകാരമാണിത്. നിങ്ങളിലെ നടന്‍ വിജയിച്ചിരിക്കുന്നു.
ഹോളിവുഡിന്റെ വിശാല തിരശീലയിലേക്കു ഒരു മലയാള നടന്റെ ചരിത്രപ്രവേശത്തിനു നിമിത്തമായ നിമിഷമായിരുന്നു അത്. സൗത്ത് സെന്‍ട്രല്‍, ഡെഡ് മെന്‍ കാന്റ് ഡാന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ സ്റ്റീവ് ആന്‍ഡേഴ്സണ്‍, ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന 'റൂട്ട് ഒാഫ് ഒാള്‍ എവിള്‍സില്‍ തമ്പി ആന്റണിയും താരമാവുകയാണ്. പൂര്‍ണ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്ന ആദ്യ മലയാളി എന്ന റെക്കാര്‍ഡോടെ. ഹോളിവുഡില്‍ നിര്‍മിക്കപ്പെടുന്ന യൂണിയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതോടെ സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡിലും തമ്പി അംഗമാകും. ഹോളിവുഡിലെ അംഗീകൃത ആക്ടേഴ്സിന്റെ പട്ടികയില്‍ ആദ്യത്തെ മലയാളിപ്പേര്.
ഹോളിവുഡിലെ വന്‍ താരങ്ങളിലൊരാളായ ഷോണ്‍ ബീനാണ് റൂട്ട് ഒാഫ് ഒാള്‍ ഇവിളിലെ നായകന്‍. ഫേസ് ലെസ്, ഒൌട്ട് ലോ, ലോര്‍ഡ് ഒാഫ് ദ് റിങ്ങ്സ് സീരീസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച താരം. ബഹദൂര്‍ജിത് ജതീന്ദ്രപ്രീത് സിങ് എന്ന സിഖുകാരന്റെ വേഷമാണ് തമ്പിക്ക്. പൈക്ക്, മൈക്ക് എന്നീ പേരുകളിലുള്ള രണ്ടു കള്ളന്മാരുടെ കഥയാണ് സിനിമ. മോഷ്ടിച്ചെടുത്ത പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇവരെ പൊലിസ് പിന്തുടരുന്നു. പിടികൂടുമെന്നായപ്പോള്‍ പണമടങ്ങിയ ബാഗ് അവര്‍ വലിച്ചെറിയുന്നു. മൈക്ക് പൊലിസ് പിടിയിലാവുകയും പൈക്ക് രക്ഷപ്പെടുകയും ചെയ്‌തു. വലിച്ചെറിഞ്ഞ ബാഗ് തിരികെ കണ്ടെത്താനുള്ള പൈക്കിന്റെ അന്വേഷണമാണ് സിനിമ. ഇൌ അന്വേഷണത്തില്‍ ബഹദൂര്‍ സിങ്ങിന്റെ വീട്ടിലും പൈക്ക് എത്തിച്ചേരുന്നു.
ചിക്കാഗോയില്‍ ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ തമ്പി ആന്റണിക്ക് ഏതാനു സീനുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. മലയാളത്തില്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ബ്ലസിയുടെ 'കല്‍ക്കത്താ ന്യൂസിനു വേണ്ടി നാട്ടിലെത്തിയ തമ്പി ഉടന്‍ ഹോളിവുഡിലേക്കു മടങ്ങും.
ഷോണ്‍ ബീനിനു പുറമെ ഹോളിവുഡിലും ടെലിവിഷനിലും പോപ്പുലറായ ക്രിസ് ഹെന്‍സ് വര്‍ത്ത്, വിക്ടോറിയ പ്രൊഫെറ്റ, ജോഷ് ബ്ലൂ, മൈക്കല്‍ മാസഫ് തുടങ്ങിയവരാണ് 'റൂട്ടി ല്‍ അഭിനയിക്കുന്നത്. ഹോളിവുഡില്‍ നിര്‍മാണ രംഗത്തുള്ള മലയാളി നവിന്‍ ചാത്തപ്പുറവും ചിത്രവുമായി സഹകരിക്കുന്നു.
രാജീവ് അഞ്ചലിന്റെ 'ബിയോണ്ട് ദ് സോള്‍ എന്ന സിനിമയാണ് തമ്പി ആന്റണിയെ അമേരിക്കയില്‍ ശ്രദ്ധയില്‍ കൊണ്ടു വരുന്നത്. പ്രശസ്‌തമായ ഹോണലുലു ചലച്ചിത്രമേളയില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതു വഴിത്തിരിവായി. ബിയോണ്ട് ദ് സോള്‍ കണ്ടാണ് സ്റ്റീവ് പുതിയ ചിത്രത്തില്‍ തമ്പിയെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നതും. പളുങ്കും കാണണമെന്ന് തമ്പിയോട് സ്റ്റീവ് തന്നെ ആവശ്യപ്പെടുകയായിരുന്നു.
ജയരാജ് സംവിധാനം ചെയ്‌ത 'അറേബ്യയില്‍ സഹോദരന്‍ ബാബു ആന്റണിയുടെ അച്ഛന്റെ റോളിലാണ് തമ്പി ആദ്യം പ്രത്യക്ഷപ്പെടുന്നത്. ബാബുവിന്റെ സഹോദരന്‍ എന്ന നിലയില്‍ തമ്പി എന്നു വിളിച്ചതു ജയരാജ്. അങ്ങനെ തമ്പി ആന്റണി എന്ന പേരു വീണു. ഹോളിവുഡില്‍ ആന്റണി തെക്കേത്ത് എന്ന ശരിക്കുള്ള പേരില്‍ തന്നെയാണ് രംഗപ്രവേശം.
കോതമംഗലം എന്‍ജിനീയറിങ് കോളജില്‍ നിന്നു പുറത്തിറങ്ങി പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായി ജോലി നോക്കുമ്പോഴാണ് 1984 ല്‍ തമ്പി അമേരിക്കയിലേക്കു പോകുന്നത്. വിവാഹത്തെത്തുടര്‍ന്നായിരുന്നു ഇത്. നാടകവും കവിതയും സിനിമയും തന്നെയായിരുന്നു അപ്പോഴും മനസില്‍. ആ ഇഷ്ടങ്ങളാണ് എഴുത്തിലേക്കും നാടകാവതരണത്തിലേക്കുമെത്തിച്ചത്. 'ഇടിച്ചക്കപ്ലാമൂട് പൊലീസ് സ്റ്റേഷന്‍ എന്ന പേരില്‍ ഹാസ്യനാടകം രചിച്ച് അമേരിക്കയിലെ ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ചു. ഇതിലെ മുഖ്യവേഷവും തമ്പിയാണ് ചെയ്‌തത്. ഡോ. ദൈവ സഹായം, എന്റെ മേരിക്കുട്ടീ ഇത് അമേരിക്കയാ എന്നീ രണ്ടു നാടകങ്ങളും കൂടി ചേര്‍ത്ത് ഉടന്‍ പുസ്കരൂപത്തില്‍ പ്രസിദ്ധീകരിക്കും.
അറേബ്യയ്ക്കു ശേഷം മലയാളത്തില്‍ മെയ്ഡ് ഇന്‍ യുഎസ്‌എ, പളുങ്ക് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. രാജീവ് അഞ്ചലിന്റെ ഇംഗീഷ് ചിത്രങ്ങളിലും. നല്ല സിനിമയോടുള്ള ഇഷ്ടവും ബ്ലസിയിലുള്ള വിശ്വാസവുമാണ് 'കല്‍ക്കത്താ ന്യൂസി നു കാരണമായത്. നിര്‍മാണത്തിനു പുറമെ പ്രധാനപ്പെട്ട ഒരു റോളില്‍ അഭിനയിക്കുന്നുമുണ്ട് തമ്പി. മനശാസ്‌ത്രജ്ന്റെ വേഷം.
ഭാര്യ പ്രേമയോടും മലയാളം മണക്കുന്ന പേരുള്ള മക്കള്‍ നദി, കായല്‍, സന്ധ്യ എന്നിവരോടുമൊപ്പം അമേരിക്കയിലാണ് തമ്പി സ്ഥിര താമസം. ഇടയ്ക്കിടെ നാട്ടില്‍ വന്നു പോകുന്നു. അമേരിക്കന്‍ ജീവിതത്തിന്റെ 23 വര്‍ഷങ്ങള്‍ക്കിപ്പുറം, കോട്ടയം പൊന്‍കുന്നം തെക്കേത്തു വീട്ടിലെ ആന്റണി, ഹോളിവുഡിന്റെ വെള്ളിത്തിരയിലും ഇനി താരമാവുകയാണ്.
Saturday, October 6, 2007
ശ്യാമപ്രസാദിന്റെ ഒരേ കടല്‍
ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായയുടെ “ഹീരക് ദീപ്തി“ എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദെടുത്ത ഒരേ കടലിനെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണു കേള്‍ക്കുന്നത്. തന്റെ മനസ്സിനെ ചങ്ങലക്കിടാന്‍ വിസമ്മതിക്കുന്ന, സ്നേഹബന്ധങ്ങളെ സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായി കാണുന്ന ഡോ:നാഥന്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂക്കയും, ഏതു കഥാപാത്രത്തെയും അനായാസമായി വിജയിപ്പിച്ചെടുക്കുന്ന അസാധാരണമായ അഭിനയപാടവത്തിന്റെ ഉടമയായ മീരയും, പിന്നെ ഗിരിഷ് പുത്തഞ്ജേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്റെ സംഗീതവും! അഗ്നിസാക്ഷി, അകലെ എന്ന ശക്തമായ സിനിമകളെടുത്ത ശ്യാമപ്രസാദ് മലയാളം സിനിമയില്‍ തിരിച്ചുവരുന്നതില്‍ സന്തോഷം!
റോണ്‍ ഹവാര്‍ഡ് സംവിധാനം ചെയ്ത "A Beautiful Mind" എന്ന 2001-ലെ ഹോളിവുഡ് സിനിമപോലെ ഒരു മലയാളം സിനിമ ഒന്നു രണ്ടു വര്‍ഷം മുന്‍പ് കണ്ടതില്‍ പിന്നെ ഒരു നല്ല മലയാളം സിനിമ വന്നതായി ഓര്‍ക്കുന്നില്ല. "Beautiful Mind"-ന്റെ പാശ്ചാത്തലം, ജോണ്‍ ഫോര്‍ബെസ് നാഷ് എന്ന ഗണിതശാസ്ത്രജ്ഞനു “സ്കിറ്റ്സോഫ്രീനിയ“ എന്ന മാനസികരോഗം വരുന്നതും, അത് അദ്ദേഹത്തിന്റെ ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന സ്നേഹബന്ധങ്ങളില്‍ വരുത്തുന്ന വേദനകളും!
ഏതായാലും നേം സേക് പോലെയായിരിക്കണം ഒരേ കടലും!
കഥ പറയരുത്!:)അഭിപ്രായങ്ങള്‍ക്ക് സ്വാഗതം!

Sunday, September 16, 2007
ബേ ഏരിയയിലെ ഓണാഘോഷങ്ങള്‍
ഇന്നലത്തെ മൈത്രിയുടെ ഓണാഘോഷത്തോടെ ബേ ഏരിയയില്‍ എന്റെ അറിവില്‍ ഓണാഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി. ഞാന്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നതുപോലെ കഴിഞ്ഞ ആഴ്ചത്തെ മോഹന്‍ലാല്‍ ഷോ ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് പതിവില്ലാത്തൊരു കൊഴുപ്പുകൊടുത്തു.
ബേ ഏരിയയില്‍ “മൈത്രി” യുടെയും “മങ്ക”യുടെയും ആഘോഷങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടവയും പൊതുജനങ്ങള്‍ക്ക് ഒരളവുവരെ പങ്കെടുക്കാന്‍ പറ്റുന്നതും. ഓണസദ്യക്ക് “മങ്ക” cater ചെയ്ത ഭക്ഷണം (non-Malayalee) അമേരിക്കക്കാര്‍ വിളമ്പും; “മൈത്രി”യില്‍ അതിന്നുപകരം എല്ലാവരും ചേര്‍ന്ന് വിളമ്പുന്ന potluck ആയിരിക്കും. എന്റെ അഭിപ്രായത്തില്‍ ഈ രണ്ട് കൂട്ടായ്മകള്‍ തമ്മിലുള്ള വ്യത്യാസവും അതുതന്നെയാണ്. ആദ്യത്തേതില്‍ പൈസ കൊടുത്ത് ഒരു ഷോ കാണാന്‍ പോയതു പോലെ; മറ്റേതില്‍ ഒരു extended family യൊത്ത് ഊണുകഴിച്ചതുപോലെ. രണ്ടു രീതികള്‍ക്കും അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.
കലാപരിപാടികള്‍ പൊതുവെ നിലവാരം കൂടുതല്‍ “മങ്ക”യിലായിരുന്നു ഇതുവരെ. പക്ഷേ, ഇത്തവണ ജനറല്‍ബോഡി മീറ്റിംഗൊക്കെ വച്ച് ജനങ്ങളെ ബോറടിപ്പിച്ചു കളഞ്ഞു. ഫോണ്‍, ഇ-മെയില്‍, ഇന്റര്‍നെറ്റ് തുടങ്ങിയ കണ്ടുപിടുത്തങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിലെ രീതികള്‍ ഉപയോഗിച്ചാണ് “മങ്ക”യില്‍ കാര്യങ്ങള്‍ നടത്തുന്നത്. ആധുനിക വാര്‍ത്താവിനിമയ സാങ്കേതികവിദ്യകളുടെ ഈറ്റില്ലമായ സിലിക്കണ്‍ വാലിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന “മങ്ക” ലോകമെമ്പാടുമുള്ള മലയാളി കൂട്ടായ്മകള്‍ക്ക് ഈ രംഗത്ത് മാതൃകയാവേണ്ടതായിരുന്നു.
മൈത്രിയിലെ സദ്യയും കലാപരിപാടികളും ഇത്തവണ വളരെ നന്നായി; അതിന്റെ സംഘാടകര്‍ പ്രശംസയര്‍ഹിക്കുന്നു.
East Bay യില്‍ BAMA എന്നൊരു കൂട്ടായ്മ ഓണാഘോഷങ്ങള്‍ കുറച്ചുവര്‍ഷങ്ങളായി നടത്തിവരുന്നു. ചെറിയ വൃത്തങ്ങളിലെ ആഘോഷങ്ങള്‍ക്കേ intimacy ഉണ്ടാകൂ എന്ന ചിന്തയില്‍ നിന്നാണെന്ന് തോന്നുന്നു ഇത്തരം പരിശ്രമങ്ങള്‍ക്ക് പ്രചോദനം കിട്ടുന്നത്. അതൊരളവുവരെ ശരിയുമാണ്. ഒന്നിലധികം ആഘോഷങ്ങളുടെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കാണുന്നത് കൂടുതല്‍ ആള്‍ക്കാര്‍ക്ക്, പ്രെത്യേകിച്ച് കുട്ടികള്‍ക്ക്, പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടൂമെന്നതാണ്.
വര്‍ഷത്തിലൊരിക്കലെങ്കിലും ഈ സംഘടനകളെല്ലാം ചേര്‍ന്ന് ഒരു talent show പോലൊന്ന് നടത്തിയാല്‍ അത് ബേ ഏരിയ മലയാളിസമൂഹം കൈവരിക്കുന്ന വലിയൊരു മുന്നേറ്റമായിരിക്കും. കേരളപ്പിറവിപോലെ ഒറ്റതിരിഞ്ഞ് ആഘോഷങ്ങള്‍ നടത്താന്‍ സാധ്യതയില്ലാത്ത ഒരു സന്ദര്‍ഭമായിരിക്കും അതിന്ന് ഏറ്റവും അനുയോജ്യം.

Monday, September 10, 2007
മലയാളി പാരകള്‍ : അഥവാ മലയാളിയുടെ അടുത്ത ഇ-മെയില്‍ forward ചെയ്യൂന്നതിന്ന് മുമ്പ്
കഴിഞ്ഞ ശനിയാഴ്ച കൂപ്പര്‍ട്ടീനോ ഡി ആന്‍സാ കോളജിലെ ഫ്ലിന്റ് സെന്ററില്‍ നടന്ന മോഹന്‍ലാല്‍ ഷോ കണ്ട ആരും പറയില്ല ആ പരിപാടി താഴെ കൊടുക്കുന്ന ലിങ്കില്‍ പറയുന്ന പുലഭ്യങ്ങള്‍ക്ക് ഇരയാവേണ്ടതാണെന്ന്:
http://www.khiladiz.com/news/mohanlal_show_2007.html. ഇത്തരം feedback കണ്ട് ഒരാഴ്ചകൊണ്ട് നേരെയാക്കി എടുത്തതാണെന്നും തോന്നുന്നില്ല. സിനിമാതാരങ്ങള്‍ അമച്വര്‍ ഷോകള്‍ ചെയ്യുന്നതു കാണാനുള്ള നിര്‍ഭാഗ്യം ഈയുള്ളവനുണ്ടായിട്ടുണ്ട്. പക്ഷേ, ഇതൊരു പ്രൊഫഷണല്‍ ഷോ തന്നെ ആയിരുന്നു.
മലയാളി മനസ്സ് എന്ന പത്രത്തില്‍ വന്നയെന്ന വ്യാജേന ഒരു ന്യൂസ് പേപ്പര്‍ കട്ടിംഗും വെബ്ബില്‍ കിടന്ന് തിരിയുന്നുണ്ടായിരുന്നു. അതും വെറും വ്യാജനിര്‍മ്മിതിയാണത്രെ.
മോഹന്‍ലാല്‍ ഷോ ഗംഭീരമായിരുന്നു. പ്രധാനതാരത്തെക്കൂടാതെ മുകേഷ്, ജഗദീഷ്,വിനീത് എന്നീ മലയാളസിനിമയിലെ അതികായന്മാര്‍. പ്രകടനം ഒരു അളവുകോലാണെങ്കില്‍ ഭാവിയിലെ മലയാളം കോമഡി നിയന്ത്രിക്കാന്‍ പോകുന്ന സുരാജ് വെഞ്ഞാറമൂട്. മികച്ച ശബ്ദത്തിന്റെയും സ്റ്റേജ് പ്രകടനത്തിന്റെയും ഉടമകളായ സുരേഷ്ബാബുവും റിമി ടോമിയും. പിന്നെ മേമ്പൊടിക്ക് ലക്ഷ്മി ഗോപാലസ്വാമിയും ശ്വേത മേനോനും.
ഏതാണ്ട് മൂന്നരമണിക്കൂര്‍ നീണ്ട ഷോയുടെ പകുതിയായപ്പോള്‍ തന്നെ മുടക്കിയ പൈസ മുതലായതുപോലെ തോന്നി. ഈ ഷോ ബേ ഏരിയയിലേക്കു കൊണ്ടുവന്ന star movies - ന്റെ മേരിദാസനും ബിജുവും വിന്‍സന്റ് ബോസ് മാത്യുവും ഒക്കെ വളരെ പ്രശംസ അര്‍ഹിക്കുന്നു.
അടുത്ത തവണ ഇത്തരം ഇ-മെയിലുകള്‍ കാണുമ്പോള്‍ അത് forward ചെയ്യുന്നതിന് മുമ്പ് പരിപാടി നടന്ന സ്ഥലത്തെ നമ്മുടെ പരിചയക്കാരെ വിളിച്ച് സംഭവത്തിന്റെ നിജസ്ഥിതി അറിയുക. പാരപണി നമ്മുടെ ഒരു ജന്മവാസനയാണ്; അത് തൂത്താലും തുടച്ചാലും (ഇന്റര്‍നെറ്റിലേക്ക് upgrade ചെയ്താലും) മാറില്ല.
ഒരു പ്രശ്നം മാത്രം: ഡിറക്ടറുടെ സ്ഥാനത്ത് ജോഷിയുടെ പേരു കണ്ടിരുന്നു. പക്ഷേ, അദ്ദേഹത്തെയൊ, അദ്ദേഹത്തിന്റെ പേരൊ ഷോയില്‍ കണ്ടില്ല. ഞാന്‍ അദ്ദേഹത്തെക്കൂടി കാണാനാണ് പോയത്.

Sunday, May 27, 2007
വിനോദയാത്ര
സിലിക്കണ്‍ വാലി പോസ്റ്റില്‍ കൂടുതല്‍ പോസ്റ്റുകള്‍ ഉണ്ടാവാനും ഇത് കൂടുതല്‍ ആള്‍ക്കാര്‍ വായിക്കാനും വേണ്ടി ബേ ഏരിയയില്‍ വരുന്ന മലയാളപ്പടങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുവാന്‍ തുടങ്ങിയാലോ എന്നൊരു ആശയം. ഈയാഴ്ച ഇവിടെ കളിക്കുന്ന “വിനോദയാത്ര” തന്നെ തുടക്കമാകട്ടെ.
വെള്ളിയാഴ്ച ഞാന്‍ ഈ പടം കണ്ടു. സെക്കന്റ്ഷോക്ക് തിരക്കിട്ടു പോകുമ്പോള്‍ തമ്പിയളിയന്‍ ഫസ്റ്റ്ഷോ കഴിഞ്ഞ് സന്തോഷിച്ച് തിരിച്ചുവരുന്നതു കണ്ടു. അതുകൊണ്ട് അദ്ദേഹത്തിനും കാണുമായിരിക്കും നല്ല അഭിപ്രായങ്ങള്‍. ശിക്കാറിശംഭുവിനെയും കണ്ടു: കണ്ണൂം തിരുമി സെക്കന്റ്ഷോ കാണാന്‍ നില്‍ക്കുന്നത്.
ഞാന്‍ സിനിമയെ വിമര്‍ശിക്കാനൊന്നും മിനക്കെടുന്നില്ല. പടം കണ്ടിരിക്കാന്‍ നല്ലതാണ്. സത്യന്‍ അന്തിക്കാടിന്റെ പതിവ് സ്റ്റൈലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കഥ പറയുന്ന രീതി. ഒരു ബ്ലസ്സി സ്വാധീനം ഇതിന്നുണ്ടോ എന്ന് എനിക്കും എന്റെ നല്ല പകുതിക്കും പടം കണ്ടു കഴിഞ്ഞപ്പോള്‍ ഒരാശങ്ക. (ആശങ്ക മതിയല്ലോ വൃത്തങ്ങള്‍ പോലും മാറാന്‍ :-) )
മറ്റുള്ളവരുടെ അഭിപ്രായങ്ങളും ക്ഷണിക്കുന്നു.
ഏറ്റവും നല്ല ശത്രു!
വിജനമായ റോഡില്‍ വച്ചാണ് ചെറുപ്പക്കാരന്‍ തന്റെ ശത്രുവിനെ കണ്ടത്
പിന്നെ താമസിച്ചില്ല.
ചെറുപ്പക്കാരന്‍ അരയില്‍ നിന്ന് കഠാര വലിച്ചൂരി ശത്രുവിനു നേരെ ഉയര്‍ത്തി.
അപ്പോഴേക്കും മനസ്സില്‍ തിക്കിത്തിരക്കി വന്ന കാരുണ്യം, സ്നേഹം, ഭയം എന്നിവയൊക്കെ ചേര്‍ന്ന് അയാളെ തടഞ്ഞു.
ശത്രു മടിച്ചു നിന്നില്ല.
കഠാര പിടിച്ചു വാങ്ങി ചെറുപ്പക്കാരന്റെ നെഞ്ചില്‍ കുത്തിയിറക്കി.
അയാളുടെ ഒടുക്കത്തെ പിടച്ചില്‍ പോലും കാണാന്‍ നില്‍ക്കാതെ ശത്രു തിരിഞ്ഞോടി.
======================================================
പുഴ മാഗസിനില്‍, എം എസ് ജലീല്‍ എഴുതിയത്!

Tuesday, May 22, 2007
ഗുരുകുലം ഉമേഷ് നായര്‍ ബേ ഏരിയയില്‍
സിബു കഴിഞ്ഞ ഞായറാഴ്ച എന്നെ വിളിച്ച് വൈകുന്നേരം അത്താഴത്തിനു വരണമെന്നും ഉമേഷും മറ്റൊരു ബ്ലോഗറായ കല്യാണിയും ഉണ്ടാകുമെന്നും പറഞ്ഞപ്പോള്‍, ഉമേഷ് വീക്കെന്റ് ട്രിപ്പിന്ന് ഓറിഗണില്‍ നിന്ന് എത്തിയതാണെന്നേ കരുതിയുള്ളൂ. ഗുരുകുലം എന്ന സുപ്രസിദ്ധമായ ബ്ലോഗിന്റെ കറ്ത്താവിനെ കാണാതെ വിടരുത് എന്ന ഒറ്റ വിചാരത്താല്‍ മറ്റു പല പരിപാടികളും തീറ്ത്ത് ഒമ്പതുമണി രാത്രി സിബുവിന്റെ അടുത്ത് ചെല്ലുമ്പോഴാണ്‍ അറിയുന്നത് ഉമേഷ് സിബുവിന്റെ സഹപ്രവറ്ത്തകനായി ഗൂഗിളില്‍ ചേരുവാനാണ്‍ വന്നിരിക്കുന്നത് എന്നറിയുന്നത്.
Simply great news! ബേ ഏരിയ മലയാളം ബ്ലോഗിന്റെ തലസ്ഥാനമാകാന്‍ അധികനാള്‍ കാക്കേണ്ട എന്നാണ് ആരോ പറഞ്ഞുകേട്ടത് ;-) സിലിക്കണ്‍ വാലി പോസ്റ്റ് ബ്ലോഗറുമാരെ ഒത്തുപിടിച്ചോ.
ഉമേഷിനെ എല്ലാവരും മറക്കാതെ സ്വാഗതം ചെയ്ത് ഇവിടെ കമന്റുക.
നമ്മുടെ ആദ്യത്തെ യോഗത്തില്‍ നിന്ന് നമ്മള്‍ ഒരുപാട് മുന്നേറി. തമ്പി അളിയന്‍, സ്വപ്നാടകന്‍, ശിക്കാരിശംഭു തുടങ്ങിയ ശക്തന്മാര്‍ മലയാളം ബ്ലോഗിലുണ്ടായി. നമുക്കൊന്നുകൂടി കാര്യങ്ങള്‍ ഉഷാറാക്കണം. യുണിക്കോഡ് ലിറ്ററസി ഈസ്റ്റ് ബേയിലേക്കും വ്യാപിപ്പിക്കണം.
തല്‍ക്കാലം നിറുത്തട്ടെ. ഉമേഷിന് ഈ ഗ്രൂപ്പിലേക്ക് ഞാന്‍ ഒരു ക്ഷണിച്ചിട്ടുണ്ട്.

ബ്ലോഗപ്പന്റെ വായനശീലം
കുട്ടപ്പന്‍, ബ്ലോഗപ്പന്‍, സുഖലോലുപന്‍ എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന നമ്മുടെ അജിത്തിന്റെ, Unicode -ല്‍ മാത്രം ഒതുങ്ങാത്ത, വെബ്ബിലെ പരന്ന വായനയുടെ ഒരു ഉപോല്‍പ്പന്നമാണ്‍ താഴെ പറയുന്ന ബ്ലോഗ്
http://sukhalolupan.blogspot.com
നാനാവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ലിങ്കുകള്‍ ഇതിലുണ്ട്. ഇടയ്ക് വന്ന് നോക്കുവാന്‍ ഗുണകരമായിരിക്കും എന്നു തോന്നുന്നു. ഇംഗ്ലീഷിലുള്ള ലിങ്കുകളുടെ ഒരു repository മാത്രമാണ്‍ ഈ ബ്ലോഗ് എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.
സിലിക്കണ്‍ വാലിയില്‍ web 2.0 കമ്പനികള്‍ കൂണുപോലെയാണ്‍ പൊങ്ങിവരുന്നത്. 2000-ലെ dot.com bust ഒക്കെ എല്ലാവരും മറന്നമട്ടാണ്‍. VC കള്‍ ശരിക്കും കാശ് ഇറക്കുന്നുണ്ട്; വലിയ കമ്പനികള്‍ ഒരു വശത്തുനിന്ന് നല്ലവയെ വിഴുങ്ങുകയും. dot.com ബൂമില്‍ നിന്ന് വ്യത്യസ്തമായി startup കളുടെ exit strategy ഇത്തവണ വലിയവരെ (ഗൂഗ്‌ള്‍, യാഹൂ എന്നൊക്കെ വായിക്കുക) ക്കൊണ്ട് വാങ്ങിപ്പിക്കുക എന്നതാണ്‍. കളി സാങ്കേതികവിദഗ്ധരുടെ അടുത്തു നിന്ന് പോയി ഇപ്പോള്‍ ലോയറുമ്മാരുമ്മാരുടെയും മാറ്ക്കറ്റിംഗ്കാരുടെയും കൈയിലാണ്‍. ഇനി ഈ കുമിളയുടെ പൊട്ടല്‍ എന്നാണെന്ന് നോക്കിയിരുന്നാല്‍ മതി. ഇതിന്റെയൊക്കെ ദിനവൃത്താന്തം അറിയണമെങ്കില്‍ www.techcrunch.com -ന്റെ ന്യൂസ് ലെറ്ററിന്റെ വരിക്കാരനാകുക.

Thursday, May 3, 2007
Enjoy ചെയ്യുന്നവന്‍ Afford ചെയ്യുന്നില്ല ,Afford ചെയ്യുന്നവന്‍ Enjoy ചെയ്യുന്നില്ല
ചുമ്മാ ഒന്നു online ആയതാ..അപ്പൊള്‍ thomman ചൊദിക്കുവാ ..ഇപ്പം blog onnum കാണുന്നില്ലലൊ എന്നു ..ഇന്നാ പിടിചോ എന്നു ഞാന്‍ ..
ഇതു തൊമ്മനു dedicate ചെയ്യുന്നു ..
ഇതു ഒരു ചെറിയ observation ആണ്..എനിക്കു ഒരു കൂട്ടുകാരന്‍ ഉണ്ടു Biju .Biju Mohan
ഇപ്പൊ Alapuzha ,govt doctor ആണു ..Pre Degree ക്കു ഞങ്ങള്‍ ഒരുമിചായിരുന്നു ...ടിയാന്‍ പറഞത് ..
ഇയ്യിടെ Biju alapuzha ക്കു പോകുന്നു ..National Highway ലുടെ.Biju ഒരു മാരുതീ കാറ് ഓടിചു പൊകുന്നു ..Pankaj theater കഴിഞപ്പൊല്‍ പെട്ടെന്നു ഒരു Scoda car അവനെ വെട്ടിചു ഭ്ഹൂൂ എന്നു കേറി പ്പൊയി ..അവന്‍ ഓര്‍തു അടിപൊളി ..അതിനകതിരുന്നു പൊകണം ..എന്താ style ..ഞാന്‍ ചുമ്മാ doctor ..മാരുതീല്‍ ..അന്നു MBBS നു പൊയതിനു പകരം Engineering നു പൊയാല്‍ മതിയായിരുന്നു ..ഒന്നില്ലെല് MBA ചെയ്തു വല്ല Executive ആകമയിരുന്നു ..അല്ലെല്‍ software engineer ആകാമയിരുന്നു..
ഉടനെ അവനിലെ Zen Budhist ഉണര്‍ന്നു ..അതാ ഒരു Cycle ചവിട്ടി ഒരു കൂലിപ്പാണിക്കരന്‍ ..അയാള്‍ ആലൊചിക്കുന്നുണ്ടാവും ..മുറ്റ് ..ദേ ഒരു Doctor അദിപൊളി ..കാറില്..എന്താ Style ..
ആപ്പൊള്‍ Biju നു ബോധോധയം ഉന്‍ഡായി ..
Enjoy ചെയ്യുന്നവന്‍ Afford ചെയ്യുന്നില്ല Afford ചെയ്യുന്നവന്‍ Enjoy ചെയ്യുന്നില്ല
പ്രിയപ്പെട്ടവരെ ബാക്കി നിങ്ങള്‍ ആലൊചികൂക ..

Subscribe to:
Posts (Atom)