ബേ ബ്രിഡ്ജ് ലൈറ്റ് തെളിക്കുന്നതിന്ന് മുമ്പ്.
ബേ ബ്രിഡ്ജ് ലൈറ്റ് തെളിച്ച ശേഷം
സാന്‍ ഫ്രാന്‍സിസ്ക്കോ എന്നു പറയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജിന്റെ ചിത്രമാണ് വരിക. (ആ ബ്രിഡ്ജിന്റെ ചിത്രമാണ് ഈ ബ്ലോഗിന്റെ ബാനര്‍ ആയി കൊടുത്തിട്ടുള്ളത്.) സാന്‍ ഫ്രാന്‍സിസ്ക്കോ ഉള്‍ക്കടലിന്റെ തുടക്കത്തില്‍ പണിതിട്ടുള്ള ആ പാലത്തിന്നപ്പുറം ശാന്തസമുദ്രത്തിന്റെ അനന്തതയാണ്. ധാരാളം വാര്‍ത്തകളും സാഹിത്യവുമൊക്കെ അതെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്; വിക്രം സേത്തിന്റെ കാവ്യനോവല്‍ ‘ഗോള്‍ഡന്‍ ഗേറ്റ്’ ഓര്‍ക്കുക. (വിക്രം സേത്ത് ബേ ഏരിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി ആയിരുന്നു.)
നഗരത്തിന്ന് നടുവില്‍ നിന്ന് തുടങ്ങി, ഉള്ക്കടലിന്ന് കുറുകെ, ഓക്ക്ലന്റ് നഗരത്തെ സാന്‍ ഫ്രാന്സിസ്ക്കോയുമായി ബന്ധിപ്പിക്കുന്ന ബേ ബ്രിഡ്ജിന് അവഗണിക്കാനാവാത്ത അത്ര വലിപ്പവും നീളവും ഉണ്ടെങ്കിലും ആരും ബേ ബ്രിഡ്ജ് കാണാനോ കാണിക്കാനോ നഗരത്തില്‍ പോകാറില്ല.
“അങ്കവും കാണാം താളിയും ഒടിക്കാം” എന്ന രീതിയിലാണ് ബാലന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇത്തവണത്തെ കള്ളടി ബേ ബ്രിഡ്ജിന്റെ അടിയിലെ ഗോര്‍ഡന്‍ ബിയേര്സില് തന്നെ ആക്കാമെന്നു വച്ചത്. സിലിക്കണ്‍ വാലി ഒറിജിനലായ ഗോര്‍ഡന്‍ ബിയേര്ഴ്സ്(പാളോ ആള്‍ട്ടോയിലാണ് അതിന്റെ തുടക്കം) ബ്രൂവറിക്ക് അമേരിക്കയില്‍ പലയിടത്തും ശാഖകള്‍ ഉണ്ട്.
എന്തായാലും ബേ ബ്രിഡ്ജ് രാത്രിയില്‍ ലൈറ്റൊക്കെയിട്ട് അലങ്കരിക്കപ്പെട്ടു കാണാന്‍ നല്ല ഭംഗിയാണ്. വയറ്റില്‍ കിടന്ന ബിയറുകള് അല്ല അത്തരം ഒരു തോന്നല്‍ ഉണ്ടാക്കിയതെന്ന് താഴെ കൊടുക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. (ചിത്രങ്ങള്‍ മൊത്തം എടുത്തത് മനോജും അജിത്തും.)
ബിയര്‍ അടിച്ച് മതിയായില്ലെങ്കില്‍ ഇവിടെ നിന്ന് നല്ല കോക്ക്റ്റെയിലുകള് അടിക്കാം:
കുട്ടപ്പന്റെ ആല്‍ബം മൊത്തം ഇവിടെ കാണുക: കുട്ടപ്പന്റെ ആല്‍ബം
2 comments:
Good fresh beer. The cocktails from the next door bar was also great.
Bay Bridge ന്റെ രണ്ടു ചിത്രങ്ങളും അതിമനോഹരം!! :)
Post a Comment