FireFox നെയും Internet Explorer നെയും കടത്തിവെട്ടാന്‍ പാകത്തില്‍ ഇതാ ഗൂഗിളിന്റെ പുതിയ browser രംഗത്ത് വന്നിരിക്കുന്നു. http://www.google.com/chrome ല്‍ download ചെയ്യാവുന്ന ഇത് മറ്റു രണ്ടെണ്ണങ്ങളെക്കാള് വേഗത കൂടിയതാണ്.
Beta version ആണെന്ന് അവരുടെ എല്ലാ പ്രോഗ്രാമുകളിലും (!) എഴുതുന്നതു പോലെ ഇതിലും ചേര്‍ത്തിട്ടുണ്ട്, എന്നാലും മറ്റ് ഗൂഗിള്‍ പ്രോഗ്രാമുകളെക്കാള്‍ പ്രശ്നങ്ങളും കാണുന്നുണ്ട്. ഗൂഗിളിന്റെ തന്നെ picasaweb-ലും base.google.com ലും ഒക്കെ errors ധാരാളം കാണിക്കുന്നുണ്ട്.
യൂണിക്കോഡ് മലയാള (Indic) ലിപി render ചെയ്യുന്നതിലും കുഴപ്പങ്ങളുണ്ട്.
FireFox & IE configure ചെയ്യുന്നതു പോലെ ഇതില്‍ ഒക്കുന്നുമില്ല.
എന്റെ ആദ്യ ദിവസ പരീക്ഷണങ്ങളില്‍ ഇംഗ്ലീഷ് പേജുകള്‍ തരക്കേടില്ലാതെ കാണിക്കുന്ന ഒരു വേഗതയേറിയ ബ്രൌസറാണെന്നതല്ലാതെ നമ്മള്‍ക്ക് വലിയ ഗുണം ചെയ്യാത്ത ഒരു സാധനമാണിത്!
താമസിയാതെ പുറത്തിറങ്ങുന്ന IE 8 എങ്ങിനെയുണ്ടാവുമെന്ന് കാത്തിരിക്കാം...

Tuesday, September 2, 2008
Subscribe to:
Posts (Atom)