സിലിക്കണ്‍ വാലി പോസ്റ്റില്‍ കൂടുതല്‍ പോസ്റ്റുകള്‍ ഉണ്ടാവാനും ഇത് കൂടുതല്‍ ആള്ക്കാര് വായിക്കാനും വേണ്ടി ബേ ഏരിയയില്‍ വരുന്ന മലയാളപ്പടങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുവാന്‍ തുടങ്ങിയാലോ എന്നൊരു ആശയം. ഈയാഴ്ച ഇവിടെ കളിക്കുന്ന “വിനോദയാത്ര” തന്നെ തുടക്കമാകട്ടെ.
വെള്ളിയാഴ്ച ഞാന്‍ ഈ പടം കണ്ടു. സെക്കന്റ്ഷോക്ക് തിരക്കിട്ടു പോകുമ്പോള്‍ തമ്പിയളിയന്‍ ഫസ്റ്റ്ഷോ കഴിഞ്ഞ് സന്തോഷിച്ച് തിരിച്ചുവരുന്നതു കണ്ടു. അതുകൊണ്ട് അദ്ദേഹത്തിനും കാണുമായിരിക്കും നല്ല അഭിപ്രായങ്ങള്‍. ശിക്കാറിശംഭുവിനെയും കണ്ടു: കണ്ണൂം തിരുമി സെക്കന്റ്ഷോ കാണാന്‍ നില്‍ക്കുന്നത്.
ഞാന്‍ സിനിമയെ വിമര്‍ശിക്കാനൊന്നും മിനക്കെടുന്നില്ല. പടം കണ്ടിരിക്കാന്‍ നല്ലതാണ്. സത്യന് അന്തിക്കാടിന്റെ പതിവ് സ്റ്റൈലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കഥ പറയുന്ന രീതി. ഒരു ബ്ലസ്സി സ്വാധീനം ഇതിന്നുണ്ടോ എന്ന് എനിക്കും എന്റെ നല്ല പകുതിക്കും പടം കണ്ടു കഴിഞ്ഞപ്പോള്‍ ഒരാശങ്ക. (ആശങ്ക മതിയല്ലോ വൃത്തങ്ങള്‍ പോലും മാറാന്‍ :-) )
മറ്റുള്ളവരുടെ അഭിപ്രായങ്ങളും ക്ഷണിക്കുന്നു.