ഒരേ കടലിലെ അഭിനയത്തിന് മീരക്കു കിട്ടിയ ശാന്താറാം അവാര്‍ഡ് ആ കലാകാരിയുടെ അഭിനയത്തിനു കിട്ടിയ അര്‍ഹിക്കുന്ന മറ്റൊരു അംഗീകാരം തന്നെ !
ഡോ: നാഥന് ദീപ്തിയോടു തോന്നിയ ആ inclination പോലെ ഞാന്‍ ഞങ്ങളുടെ ബ്ലോഗിന്റെ ഫ്രണ്ട് പേജില്‍ മീരയെക്കുറിച്ചെപ്പോഴും എഴുതുന്നതെന്തേ എന്നു തോന്നിയേക്കാം::)
ഏതായാലും ഡോ: നാഥന്‍ എന്ന ആ കഥാപാത്രം!
സുനില്‍ ഗംഗോപാധ്യായയുടെ ഹീരക് ദീപ്തി ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ പല റിവ്യൂകള്‍ വായിച്ചതിലൂടെയും, പിന്നെ ചില ബംഗാളി സുഹൃത്തുക്കളോട് സംസാരിച്ചതില്‍ നിന്നും കിട്ടിയ അറിവുമനുസരിച്ച് അദ്ദേഹത്തിന്റെ 1970-ലെ നോവലായ ഹീരക് ദീപ്തിയും ഒരേ കടലും തമ്മില്‍ കഥയില്‍ വലിയ വ്യത്യാസമില്ല.
ഡോ: നാഥന്‍?
എക്കണോമിക്സ് മനസ്സാണ് ആ കഥാപാത്രത്തിന്! സമൂഹത്തിലെ പ്രശ്നങ്ങള്‍ പഠിക്കുക, പക്ഷെ അതിലേക്കിറങ്ങി ചെന്നപ്പോഴോ, കക്ഷി ദേ വീണിതല്ലോ കിടക്കുന്നു ധരണിയില്‍!
അതുപോലെ തന്നെ പത്താം ക്ലാസിനു (അതോ പത്തു വയസ്സോ?) ശേഷം സന്തോഷം എന്താണെന്ന് ഞാനറിഞ്ഞിട്ടില്ല എന്ന് രമ്യ കൃഷ്ണന്റെ കഥാപാത്രത്തോട് കുമ്പസാരിക്കുന്ന നാഥന്‍. അതുപോലെ നാഥനും ആകെയുള്ള ബന്ധം ഒരു ചിറ്റമ്മയോ മറ്റോ ആണ്. അവിടെയാണ് ശ്യാമപ്രസാദിന്റെ മനസ്സില്‍, നാഥന്റേയും ദീപ്തിയുടേയും മനസ്സുകള്‍ ഒരേ കടലായത്!
സിനിമയും, മീരയുടെ അഭിനയവും ഇഷ്ടപ്പെട്ടെങ്കിലും, മമ്മൂക്കക്ക് പകരം നരേന്ദ്രപ്രസാദിനേപ്പോലെ ആക്ട് ചെയ്യാന്‍ പറ്റിയ ഒരാളായിരുന്നെങ്കില്‍? That would have been "As good as it gets"

Tuesday, November 20, 2007
Saturday, November 10, 2007
ഒരേ കടല്‍

ഒരേ കടല്‍ എന്ന സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിലേക്ക് പല ചോദ്യങ്ങളും കടന്നു വരാം. സിനിമ കണ്ടിറങ്ങിയ ഞങ്ങള്‍ക്ക് തോന്നിയ ചില കാര്യങ്ങള്‍.
എന്തു കൊണ്ടാണാ കൊച്ചുകുട്ടി അവസാന സീനില്‍ ഒറ്റക്ക് പടികള്‍ കയറിവരുന്നതായി കാണിക്കുന്നത്?
എന്റെ അഭിപ്രായത്തില്‍ മീരാജാസ്മിന്‍ അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രം സ്വന്തം അഛനെ കാത്തിരിക്കുന്നതായി കാണിക്കുന്നുണ്ട്. കടല്‍ കാണിക്കാന്‍ അഛന്‍ കൊണ്ടുപോകും എന്നു കാത്തിരിക്കുന്ന ദീപ്തി, ആ ദീപ്തിയിലാണ് പിന്നീട് തനിക്കാരുമില്ല എന്ന ചിന്ത കടന്നുവരുന്നത്.
അതുപോലെ തന്നെ, ഇത്രയും നാള്‍ തന്റെ അഛന്‍ എന്നു കരുതിയിരുന്ന നരേന്റെ കഥാപാത്രത്തെ ഇനിയും ചിലപ്പോള്‍ ആ കുഞ്ഞു കണ്ടിരിക്കണം എന്നില്ല. അപ്പോള്‍, ദീപ്തിയേപ്പോലെ തന്നെ അതിന്റെ മനസ്സിലും സ്വന്തം അഛന്‍ എന്ന് ഇതുവരെ കരുതിയിരുന്ന നരേന്റെ കഥാപാത്രത്തെ കാത്തിരിക്കുന്ന ഒരു അവസ്ഥ ഉടലെടുക്കാം?! തന്റെ അമ്മയേയും, ചേട്ടനേയും, നാഥന്‍ എന്ന തന്റെ വരാന്‍ പോകുന്ന വളര്‍ത്തഛനേയും തേടി പടികയറുന്ന ആ കുട്ടി..എന്റെ അഭിപ്രായത്തില്‍ കുഞ്ഞുന്നാളു മുതല്‍ തനിക്കാരുമില്ല എന്ന ദീപ്തി എന്ന കഥാപാത്രത്തിന്റെ ആ മാനസികാവസ്ഥ, അത് ദീപ്തിയുടെ കുഞ്ഞിലും ഉടലെടുത്തേക്കാം?
എന്തുകൊണ്ടാണ് ദീപ്തിക്ക് നാഥനോട് ഇത്രയും അഗാധമായ സ്നേഹവും, ആദരവും? നാഥന്‍ അവസാന നിമിഷം പാശ്ചാത്തപിച്ചതുകൊണ്ടാകാം ദീപ്തി നാഥനെ കണ്ണാടിച്ചില്ലു കൊണ്ട് കുത്തിക്കൊല്ലാതിരുന്നത് എന്നു തോന്നാം. പക്ഷെ, ഒരിക്കലും ദീപ്തി എന്ന കഥാപാത്രത്തിനതിനു സാധിക്കുമായിരുന്നില്ല എന്ന് ശ്യാമപ്രസാദ് മനോഹരമായി കാണിച്ചിരിക്കുന്നു എന്നാണെനിക്കു തോന്നുന്നത്. സ്കൂളില്‍ എല്ലാ കാര്യങ്ങളിലും ഒന്നാമതായി എത്തിയിരുന്ന ദീപ്തിക്ക്, പിന്നീട് തുടര്‍ന്ന് പഠിക്കാന്‍ പറ്റാഞ്ഞതിലുള്ള വിഷമവും പരിഭവവും ദീപ്തി തന്നെ പറയുന്നുണ്ട്. ഒരു ദിവസം സ്വാതന്ത്ര്യത്തിനായി പുറം ലോകം കാണാന്‍ എങ്ങോട്ടോ പോയ ദീപ്തി ടീച്ചറിന്റെ കയ്യില്‍ നിന്നും തല്ലുകൊള്ളുന്നതും. ആ ദീപ്തിയാണ് നരേന്‍ തന്നെ ഒരു സ്വര്‍ണ്ണക്കടയിലേക്കു പോലും വിടില്ല എന്ന് നാഥനോട് പരിഭവം പറയുന്നത്! വാടിയ മുഖവുമായി വാടക കൊടുക്കാന്‍ കാശിനായി നാഥനെ കാണാന്‍ വരുന്ന ദീപ്തിയില്‍, ചുവരില്‍ നാഥന്റെ സെര്‍ട്ടിഫിക്കേറ്റുകളും, പുരസ്കാരങ്ങളും കണ്ട് കണ്ണുകള്‍ വിടരുന്നത് വളരെ മനോഹരമായി ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ക്യാമറാമാനു കഴിഞ്ഞു എന്നു നമുക്കു കാണാം. അവിടെയും മിടുക്കിയായ തനിക്ക് പത്താം ക്ലാസിനു ശേഷം നഷ്ടപ്പെട്ടതൊക്കെ നാഥനിലൂടെ ദീപ്തി കാണുകയാണോ?....
എഴുതാന്‍ ഇനിയും ഒരുപാടുള്ളതുപോലെ....നാഥനേക്കുറിച്ച് പ്രത്യേകിച്ചും! എങ്കിലല്ലേ അതൊരു ഒരേ കടലാകൂ!
Saturday, October 27, 2007
Monday, October 8, 2007
ഹോളീവുഡ് തമ്പി!
ഹോളീവുഡ് തമ്പിയെന്നാണ് ഇവിടെ പറയുന്നതെങ്കിലും ഇതൊരു ബേ ഏരിയക്കാരന്‍ തന്നെ. നമ്മുടെ തമ്പി അളീയനാണെന്ന് തെറ്റിദ്ധരിക്കരുതേ!
മനോരമയില്‍ വന്ന വാര്‍ത്ത താഴെ:
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073752207&articleType=Movies&contentId=3023588&BV_ID=@@@
ascii font -ല്‍ മലയാളം വായിക്കാന്‍ അറപ്പുള്ളവര്‍ക്ക് വാര്‍ത്തയുടെ കുറച്ചുഭാഗം യുണീക്കോഡിലാക്കി കൊടുക്കുന്നു ;-)
അമേരിക്കയിലെ ചിക്കാഗോയില്‍ ബ്ലസിയുടെ 'പളുങ്ക് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം. പ്രശസ്‌ത ഹോളിവുഡ് സംവിധായകന്‍ സ്റ്റീവ് ആന്‍ഡേഴ്സണും മലയാള നടന്‍ തമ്പി ആന്റണിയും ഒരുമിച്ചാണ് സിനിമ കണ്ടു പുറത്തിറങ്ങിയത്. സിനിമയില്‍ മമ്മൂട്ടിയുടെ മോനിച്ചന്‍ ആരാധിക്കുന്ന ഒരു കവിയുണ്ട്, തമ്പി ആന്റണി അവതരിപ്പിച്ച കഥാപാത്രം. സിനിമ കണ്ടിറങ്ങിയ സുഹൃത്തുക്കള്‍ പോലും, സ്ക്രീനില്‍ കവിയായി മാറിയ തമ്പിയെ തിരിച്ചറിഞ്ഞില്ല. അപ്പോള്‍ സ്റ്റീവ് ആന്‍ഡേഴ്സണ്‍ പറഞ്ഞു, 'തമ്പി, നിങ്ങള്‍ക്കു കിട്ടിയ വലിയ അംഗീകാരമാണിത്. നിങ്ങളിലെ നടന്‍ വിജയിച്ചിരിക്കുന്നു.
ഹോളിവുഡിന്റെ വിശാല തിരശീലയിലേക്കു ഒരു മലയാള നടന്റെ ചരിത്രപ്രവേശത്തിനു നിമിത്തമായ നിമിഷമായിരുന്നു അത്. സൗത്ത് സെന്‍ട്രല്‍, ഡെഡ് മെന്‍ കാന്റ് ഡാന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ സ്റ്റീവ് ആന്‍ഡേഴ്സണ്‍, ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന 'റൂട്ട് ഒാഫ് ഒാള്‍ എവിള്‍സില്‍ തമ്പി ആന്റണിയും താരമാവുകയാണ്. പൂര്‍ണ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്ന ആദ്യ മലയാളി എന്ന റെക്കാര്‍ഡോടെ. ഹോളിവുഡില്‍ നിര്‍മിക്കപ്പെടുന്ന യൂണിയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതോടെ സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡിലും തമ്പി അംഗമാകും. ഹോളിവുഡിലെ അംഗീകൃത ആക്ടേഴ്സിന്റെ പട്ടികയില്‍ ആദ്യത്തെ മലയാളിപ്പേര്.
ഹോളിവുഡിലെ വന്‍ താരങ്ങളിലൊരാളായ ഷോണ്‍ ബീനാണ് റൂട്ട് ഒാഫ് ഒാള്‍ ഇവിളിലെ നായകന്‍. ഫേസ് ലെസ്, ഒൌട്ട് ലോ, ലോര്‍ഡ് ഒാഫ് ദ് റിങ്ങ്സ് സീരീസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച താരം. ബഹദൂര്‍ജിത് ജതീന്ദ്രപ്രീത് സിങ് എന്ന സിഖുകാരന്റെ വേഷമാണ് തമ്പിക്ക്. പൈക്ക്, മൈക്ക് എന്നീ പേരുകളിലുള്ള രണ്ടു കള്ളന്മാരുടെ കഥയാണ് സിനിമ. മോഷ്ടിച്ചെടുത്ത പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇവരെ പൊലിസ് പിന്തുടരുന്നു. പിടികൂടുമെന്നായപ്പോള്‍ പണമടങ്ങിയ ബാഗ് അവര്‍ വലിച്ചെറിയുന്നു. മൈക്ക് പൊലിസ് പിടിയിലാവുകയും പൈക്ക് രക്ഷപ്പെടുകയും ചെയ്‌തു. വലിച്ചെറിഞ്ഞ ബാഗ് തിരികെ കണ്ടെത്താനുള്ള പൈക്കിന്റെ അന്വേഷണമാണ് സിനിമ. ഇൌ അന്വേഷണത്തില്‍ ബഹദൂര്‍ സിങ്ങിന്റെ വീട്ടിലും പൈക്ക് എത്തിച്ചേരുന്നു.
ചിക്കാഗോയില്‍ ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ തമ്പി ആന്റണിക്ക് ഏതാനു സീനുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. മലയാളത്തില്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ബ്ലസിയുടെ 'കല്‍ക്കത്താ ന്യൂസിനു വേണ്ടി നാട്ടിലെത്തിയ തമ്പി ഉടന്‍ ഹോളിവുഡിലേക്കു മടങ്ങും.
ഷോണ്‍ ബീനിനു പുറമെ ഹോളിവുഡിലും ടെലിവിഷനിലും പോപ്പുലറായ ക്രിസ് ഹെന്‍സ് വര്‍ത്ത്, വിക്ടോറിയ പ്രൊഫെറ്റ, ജോഷ് ബ്ലൂ, മൈക്കല്‍ മാസഫ് തുടങ്ങിയവരാണ് 'റൂട്ടി ല്‍ അഭിനയിക്കുന്നത്. ഹോളിവുഡില്‍ നിര്‍മാണ രംഗത്തുള്ള മലയാളി നവിന്‍ ചാത്തപ്പുറവും ചിത്രവുമായി സഹകരിക്കുന്നു.
രാജീവ് അഞ്ചലിന്റെ 'ബിയോണ്ട് ദ് സോള്‍ എന്ന സിനിമയാണ് തമ്പി ആന്റണിയെ അമേരിക്കയില്‍ ശ്രദ്ധയില്‍ കൊണ്ടു വരുന്നത്. പ്രശസ്‌തമായ ഹോണലുലു ചലച്ചിത്രമേളയില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതു വഴിത്തിരിവായി. ബിയോണ്ട് ദ് സോള്‍ കണ്ടാണ് സ്റ്റീവ് പുതിയ ചിത്രത്തില്‍ തമ്പിയെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നതും. പളുങ്കും കാണണമെന്ന് തമ്പിയോട് സ്റ്റീവ് തന്നെ ആവശ്യപ്പെടുകയായിരുന്നു.
ജയരാജ് സംവിധാനം ചെയ്‌ത 'അറേബ്യയില്‍ സഹോദരന്‍ ബാബു ആന്റണിയുടെ അച്ഛന്റെ റോളിലാണ് തമ്പി ആദ്യം പ്രത്യക്ഷപ്പെടുന്നത്. ബാബുവിന്റെ സഹോദരന്‍ എന്ന നിലയില്‍ തമ്പി എന്നു വിളിച്ചതു ജയരാജ്. അങ്ങനെ തമ്പി ആന്റണി എന്ന പേരു വീണു. ഹോളിവുഡില്‍ ആന്റണി തെക്കേത്ത് എന്ന ശരിക്കുള്ള പേരില്‍ തന്നെയാണ് രംഗപ്രവേശം.
കോതമംഗലം എന്‍ജിനീയറിങ് കോളജില്‍ നിന്നു പുറത്തിറങ്ങി പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായി ജോലി നോക്കുമ്പോഴാണ് 1984 ല്‍ തമ്പി അമേരിക്കയിലേക്കു പോകുന്നത്. വിവാഹത്തെത്തുടര്‍ന്നായിരുന്നു ഇത്. നാടകവും കവിതയും സിനിമയും തന്നെയായിരുന്നു അപ്പോഴും മനസില്‍. ആ ഇഷ്ടങ്ങളാണ് എഴുത്തിലേക്കും നാടകാവതരണത്തിലേക്കുമെത്തിച്ചത്. 'ഇടിച്ചക്കപ്ലാമൂട് പൊലീസ് സ്റ്റേഷന്‍ എന്ന പേരില്‍ ഹാസ്യനാടകം രചിച്ച് അമേരിക്കയിലെ ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ചു. ഇതിലെ മുഖ്യവേഷവും തമ്പിയാണ് ചെയ്‌തത്. ഡോ. ദൈവ സഹായം, എന്റെ മേരിക്കുട്ടീ ഇത് അമേരിക്കയാ എന്നീ രണ്ടു നാടകങ്ങളും കൂടി ചേര്‍ത്ത് ഉടന്‍ പുസ്കരൂപത്തില്‍ പ്രസിദ്ധീകരിക്കും.
അറേബ്യയ്ക്കു ശേഷം മലയാളത്തില്‍ മെയ്ഡ് ഇന്‍ യുഎസ്‌എ, പളുങ്ക് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. രാജീവ് അഞ്ചലിന്റെ ഇംഗീഷ് ചിത്രങ്ങളിലും. നല്ല സിനിമയോടുള്ള ഇഷ്ടവും ബ്ലസിയിലുള്ള വിശ്വാസവുമാണ് 'കല്‍ക്കത്താ ന്യൂസി നു കാരണമായത്. നിര്‍മാണത്തിനു പുറമെ പ്രധാനപ്പെട്ട ഒരു റോളില്‍ അഭിനയിക്കുന്നുമുണ്ട് തമ്പി. മനശാസ്‌ത്രജ്ന്റെ വേഷം.
ഭാര്യ പ്രേമയോടും മലയാളം മണക്കുന്ന പേരുള്ള മക്കള്‍ നദി, കായല്‍, സന്ധ്യ എന്നിവരോടുമൊപ്പം അമേരിക്കയിലാണ് തമ്പി സ്ഥിര താമസം. ഇടയ്ക്കിടെ നാട്ടില്‍ വന്നു പോകുന്നു. അമേരിക്കന്‍ ജീവിതത്തിന്റെ 23 വര്‍ഷങ്ങള്‍ക്കിപ്പുറം, കോട്ടയം പൊന്‍കുന്നം തെക്കേത്തു വീട്ടിലെ ആന്റണി, ഹോളിവുഡിന്റെ വെള്ളിത്തിരയിലും ഇനി താരമാവുകയാണ്.
Saturday, October 6, 2007
ശ്യാമപ്രസാദിന്റെ ഒരേ കടല്‍
ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായയുടെ “ഹീരക് ദീപ്തി“ എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദെടുത്ത ഒരേ കടലിനെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണു കേള്‍ക്കുന്നത്. തന്റെ മനസ്സിനെ ചങ്ങലക്കിടാന്‍ വിസമ്മതിക്കുന്ന, സ്നേഹബന്ധങ്ങളെ സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായി കാണുന്ന ഡോ:നാഥന്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂക്കയും, ഏതു കഥാപാത്രത്തെയും അനായാസമായി വിജയിപ്പിച്ചെടുക്കുന്ന അസാധാരണമായ അഭിനയപാടവത്തിന്റെ ഉടമയായ മീരയും, പിന്നെ ഗിരിഷ് പുത്തഞ്ജേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്റെ സംഗീതവും! അഗ്നിസാക്ഷി, അകലെ എന്ന ശക്തമായ സിനിമകളെടുത്ത ശ്യാമപ്രസാദ് മലയാളം സിനിമയില്‍ തിരിച്ചുവരുന്നതില്‍ സന്തോഷം!
റോണ്‍ ഹവാര്‍ഡ് സംവിധാനം ചെയ്ത "A Beautiful Mind" എന്ന 2001-ലെ ഹോളിവുഡ് സിനിമപോലെ ഒരു മലയാളം സിനിമ ഒന്നു രണ്ടു വര്‍ഷം മുന്‍പ് കണ്ടതില്‍ പിന്നെ ഒരു നല്ല മലയാളം സിനിമ വന്നതായി ഓര്‍ക്കുന്നില്ല. "Beautiful Mind"-ന്റെ പാശ്ചാത്തലം, ജോണ്‍ ഫോര്‍ബെസ് നാഷ് എന്ന ഗണിതശാസ്ത്രജ്ഞനു “സ്കിറ്റ്സോഫ്രീനിയ“ എന്ന മാനസികരോഗം വരുന്നതും, അത് അദ്ദേഹത്തിന്റെ ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന സ്നേഹബന്ധങ്ങളില്‍ വരുത്തുന്ന വേദനകളും!
ഏതായാലും നേം സേക് പോലെയായിരിക്കണം ഒരേ കടലും!
കഥ പറയരുത്!:)അഭിപ്രായങ്ങള്‍ക്ക് സ്വാഗതം!

Sunday, September 16, 2007
ബേ ഏരിയയിലെ ഓണാഘോഷങ്ങള്‍
ഇന്നലത്തെ മൈത്രിയുടെ ഓണാഘോഷത്തോടെ ബേ ഏരിയയില്‍ എന്റെ അറിവില്‍ ഓണാഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി. ഞാന്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നതുപോലെ കഴിഞ്ഞ ആഴ്ചത്തെ മോഹന്‍ലാല്‍ ഷോ ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് പതിവില്ലാത്തൊരു കൊഴുപ്പുകൊടുത്തു.
ബേ ഏരിയയില്‍ “മൈത്രി” യുടെയും “മങ്ക”യുടെയും ആഘോഷങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടവയും പൊതുജനങ്ങള്‍ക്ക് ഒരളവുവരെ പങ്കെടുക്കാന്‍ പറ്റുന്നതും. ഓണസദ്യക്ക് “മങ്ക” cater ചെയ്ത ഭക്ഷണം (non-Malayalee) അമേരിക്കക്കാര്‍ വിളമ്പും; “മൈത്രി”യില്‍ അതിന്നുപകരം എല്ലാവരും ചേര്‍ന്ന് വിളമ്പുന്ന potluck ആയിരിക്കും. എന്റെ അഭിപ്രായത്തില്‍ ഈ രണ്ട് കൂട്ടായ്മകള്‍ തമ്മിലുള്ള വ്യത്യാസവും അതുതന്നെയാണ്. ആദ്യത്തേതില്‍ പൈസ കൊടുത്ത് ഒരു ഷോ കാണാന്‍ പോയതു പോലെ; മറ്റേതില്‍ ഒരു extended family യൊത്ത് ഊണുകഴിച്ചതുപോലെ. രണ്ടു രീതികള്‍ക്കും അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.
കലാപരിപാടികള്‍ പൊതുവെ നിലവാരം കൂടുതല്‍ “മങ്ക”യിലായിരുന്നു ഇതുവരെ. പക്ഷേ, ഇത്തവണ ജനറല്‍ബോഡി മീറ്റിംഗൊക്കെ വച്ച് ജനങ്ങളെ ബോറടിപ്പിച്ചു കളഞ്ഞു. ഫോണ്‍, ഇ-മെയില്‍, ഇന്റര്‍നെറ്റ് തുടങ്ങിയ കണ്ടുപിടുത്തങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിലെ രീതികള്‍ ഉപയോഗിച്ചാണ് “മങ്ക”യില്‍ കാര്യങ്ങള്‍ നടത്തുന്നത്. ആധുനിക വാര്‍ത്താവിനിമയ സാങ്കേതികവിദ്യകളുടെ ഈറ്റില്ലമായ സിലിക്കണ്‍ വാലിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന “മങ്ക” ലോകമെമ്പാടുമുള്ള മലയാളി കൂട്ടായ്മകള്‍ക്ക് ഈ രംഗത്ത് മാതൃകയാവേണ്ടതായിരുന്നു.
മൈത്രിയിലെ സദ്യയും കലാപരിപാടികളും ഇത്തവണ വളരെ നന്നായി; അതിന്റെ സംഘാടകര്‍ പ്രശംസയര്‍ഹിക്കുന്നു.
East Bay യില്‍ BAMA എന്നൊരു കൂട്ടായ്മ ഓണാഘോഷങ്ങള്‍ കുറച്ചുവര്‍ഷങ്ങളായി നടത്തിവരുന്നു. ചെറിയ വൃത്തങ്ങളിലെ ആഘോഷങ്ങള്‍ക്കേ intimacy ഉണ്ടാകൂ എന്ന ചിന്തയില്‍ നിന്നാണെന്ന് തോന്നുന്നു ഇത്തരം പരിശ്രമങ്ങള്‍ക്ക് പ്രചോദനം കിട്ടുന്നത്. അതൊരളവുവരെ ശരിയുമാണ്. ഒന്നിലധികം ആഘോഷങ്ങളുടെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കാണുന്നത് കൂടുതല്‍ ആള്‍ക്കാര്‍ക്ക്, പ്രെത്യേകിച്ച് കുട്ടികള്‍ക്ക്, പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടൂമെന്നതാണ്.
വര്‍ഷത്തിലൊരിക്കലെങ്കിലും ഈ സംഘടനകളെല്ലാം ചേര്‍ന്ന് ഒരു talent show പോലൊന്ന് നടത്തിയാല്‍ അത് ബേ ഏരിയ മലയാളിസമൂഹം കൈവരിക്കുന്ന വലിയൊരു മുന്നേറ്റമായിരിക്കും. കേരളപ്പിറവിപോലെ ഒറ്റതിരിഞ്ഞ് ആഘോഷങ്ങള്‍ നടത്താന്‍ സാധ്യതയില്ലാത്ത ഒരു സന്ദര്‍ഭമായിരിക്കും അതിന്ന് ഏറ്റവും അനുയോജ്യം.

Monday, September 10, 2007
മലയാളി പാരകള്‍ : അഥവാ മലയാളിയുടെ അടുത്ത ഇ-മെയില്‍ forward ചെയ്യൂന്നതിന്ന് മുമ്പ്
കഴിഞ്ഞ ശനിയാഴ്ച കൂപ്പര്‍ട്ടീനോ ഡി ആന്‍സാ കോളജിലെ ഫ്ലിന്റ് സെന്ററില്‍ നടന്ന മോഹന്‍ലാല്‍ ഷോ കണ്ട ആരും പറയില്ല ആ പരിപാടി താഴെ കൊടുക്കുന്ന ലിങ്കില്‍ പറയുന്ന പുലഭ്യങ്ങള്‍ക്ക് ഇരയാവേണ്ടതാണെന്ന്:
http://www.khiladiz.com/news/mohanlal_show_2007.html. ഇത്തരം feedback കണ്ട് ഒരാഴ്ചകൊണ്ട് നേരെയാക്കി എടുത്തതാണെന്നും തോന്നുന്നില്ല. സിനിമാതാരങ്ങള്‍ അമച്വര്‍ ഷോകള്‍ ചെയ്യുന്നതു കാണാനുള്ള നിര്‍ഭാഗ്യം ഈയുള്ളവനുണ്ടായിട്ടുണ്ട്. പക്ഷേ, ഇതൊരു പ്രൊഫഷണല്‍ ഷോ തന്നെ ആയിരുന്നു.
മലയാളി മനസ്സ് എന്ന പത്രത്തില്‍ വന്നയെന്ന വ്യാജേന ഒരു ന്യൂസ് പേപ്പര്‍ കട്ടിംഗും വെബ്ബില്‍ കിടന്ന് തിരിയുന്നുണ്ടായിരുന്നു. അതും വെറും വ്യാജനിര്‍മ്മിതിയാണത്രെ.
മോഹന്‍ലാല്‍ ഷോ ഗംഭീരമായിരുന്നു. പ്രധാനതാരത്തെക്കൂടാതെ മുകേഷ്, ജഗദീഷ്,വിനീത് എന്നീ മലയാളസിനിമയിലെ അതികായന്മാര്‍. പ്രകടനം ഒരു അളവുകോലാണെങ്കില്‍ ഭാവിയിലെ മലയാളം കോമഡി നിയന്ത്രിക്കാന്‍ പോകുന്ന സുരാജ് വെഞ്ഞാറമൂട്. മികച്ച ശബ്ദത്തിന്റെയും സ്റ്റേജ് പ്രകടനത്തിന്റെയും ഉടമകളായ സുരേഷ്ബാബുവും റിമി ടോമിയും. പിന്നെ മേമ്പൊടിക്ക് ലക്ഷ്മി ഗോപാലസ്വാമിയും ശ്വേത മേനോനും.
ഏതാണ്ട് മൂന്നരമണിക്കൂര്‍ നീണ്ട ഷോയുടെ പകുതിയായപ്പോള്‍ തന്നെ മുടക്കിയ പൈസ മുതലായതുപോലെ തോന്നി. ഈ ഷോ ബേ ഏരിയയിലേക്കു കൊണ്ടുവന്ന star movies - ന്റെ മേരിദാസനും ബിജുവും വിന്‍സന്റ് ബോസ് മാത്യുവും ഒക്കെ വളരെ പ്രശംസ അര്‍ഹിക്കുന്നു.
അടുത്ത തവണ ഇത്തരം ഇ-മെയിലുകള്‍ കാണുമ്പോള്‍ അത് forward ചെയ്യുന്നതിന് മുമ്പ് പരിപാടി നടന്ന സ്ഥലത്തെ നമ്മുടെ പരിചയക്കാരെ വിളിച്ച് സംഭവത്തിന്റെ നിജസ്ഥിതി അറിയുക. പാരപണി നമ്മുടെ ഒരു ജന്മവാസനയാണ്; അത് തൂത്താലും തുടച്ചാലും (ഇന്റര്‍നെറ്റിലേക്ക് upgrade ചെയ്താലും) മാറില്ല.
ഒരു പ്രശ്നം മാത്രം: ഡിറക്ടറുടെ സ്ഥാനത്ത് ജോഷിയുടെ പേരു കണ്ടിരുന്നു. പക്ഷേ, അദ്ദേഹത്തെയൊ, അദ്ദേഹത്തിന്റെ പേരൊ ഷോയില്‍ കണ്ടില്ല. ഞാന്‍ അദ്ദേഹത്തെക്കൂടി കാണാനാണ് പോയത്.

Sunday, May 27, 2007
വിനോദയാത്ര
സിലിക്കണ്‍ വാലി പോസ്റ്റില്‍ കൂടുതല്‍ പോസ്റ്റുകള്‍ ഉണ്ടാവാനും ഇത് കൂടുതല്‍ ആള്‍ക്കാര്‍ വായിക്കാനും വേണ്ടി ബേ ഏരിയയില്‍ വരുന്ന മലയാളപ്പടങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുവാന്‍ തുടങ്ങിയാലോ എന്നൊരു ആശയം. ഈയാഴ്ച ഇവിടെ കളിക്കുന്ന “വിനോദയാത്ര” തന്നെ തുടക്കമാകട്ടെ.
വെള്ളിയാഴ്ച ഞാന്‍ ഈ പടം കണ്ടു. സെക്കന്റ്ഷോക്ക് തിരക്കിട്ടു പോകുമ്പോള്‍ തമ്പിയളിയന്‍ ഫസ്റ്റ്ഷോ കഴിഞ്ഞ് സന്തോഷിച്ച് തിരിച്ചുവരുന്നതു കണ്ടു. അതുകൊണ്ട് അദ്ദേഹത്തിനും കാണുമായിരിക്കും നല്ല അഭിപ്രായങ്ങള്‍. ശിക്കാറിശംഭുവിനെയും കണ്ടു: കണ്ണൂം തിരുമി സെക്കന്റ്ഷോ കാണാന്‍ നില്‍ക്കുന്നത്.
ഞാന്‍ സിനിമയെ വിമര്‍ശിക്കാനൊന്നും മിനക്കെടുന്നില്ല. പടം കണ്ടിരിക്കാന്‍ നല്ലതാണ്. സത്യന്‍ അന്തിക്കാടിന്റെ പതിവ് സ്റ്റൈലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കഥ പറയുന്ന രീതി. ഒരു ബ്ലസ്സി സ്വാധീനം ഇതിന്നുണ്ടോ എന്ന് എനിക്കും എന്റെ നല്ല പകുതിക്കും പടം കണ്ടു കഴിഞ്ഞപ്പോള്‍ ഒരാശങ്ക. (ആശങ്ക മതിയല്ലോ വൃത്തങ്ങള്‍ പോലും മാറാന്‍ :-) )
മറ്റുള്ളവരുടെ അഭിപ്രായങ്ങളും ക്ഷണിക്കുന്നു.
ഏറ്റവും നല്ല ശത്രു!
വിജനമായ റോഡില്‍ വച്ചാണ് ചെറുപ്പക്കാരന്‍ തന്റെ ശത്രുവിനെ കണ്ടത്
പിന്നെ താമസിച്ചില്ല.
ചെറുപ്പക്കാരന്‍ അരയില്‍ നിന്ന് കഠാര വലിച്ചൂരി ശത്രുവിനു നേരെ ഉയര്‍ത്തി.
അപ്പോഴേക്കും മനസ്സില്‍ തിക്കിത്തിരക്കി വന്ന കാരുണ്യം, സ്നേഹം, ഭയം എന്നിവയൊക്കെ ചേര്‍ന്ന് അയാളെ തടഞ്ഞു.
ശത്രു മടിച്ചു നിന്നില്ല.
കഠാര പിടിച്ചു വാങ്ങി ചെറുപ്പക്കാരന്റെ നെഞ്ചില്‍ കുത്തിയിറക്കി.
അയാളുടെ ഒടുക്കത്തെ പിടച്ചില്‍ പോലും കാണാന്‍ നില്‍ക്കാതെ ശത്രു തിരിഞ്ഞോടി.
======================================================
പുഴ മാഗസിനില്‍, എം എസ് ജലീല്‍ എഴുതിയത്!

Tuesday, May 22, 2007
ഗുരുകുലം ഉമേഷ് നായര്‍ ബേ ഏരിയയില്‍
സിബു കഴിഞ്ഞ ഞായറാഴ്ച എന്നെ വിളിച്ച് വൈകുന്നേരം അത്താഴത്തിനു വരണമെന്നും ഉമേഷും മറ്റൊരു ബ്ലോഗറായ കല്യാണിയും ഉണ്ടാകുമെന്നും പറഞ്ഞപ്പോള്‍, ഉമേഷ് വീക്കെന്റ് ട്രിപ്പിന്ന് ഓറിഗണില്‍ നിന്ന് എത്തിയതാണെന്നേ കരുതിയുള്ളൂ. ഗുരുകുലം എന്ന സുപ്രസിദ്ധമായ ബ്ലോഗിന്റെ കറ്ത്താവിനെ കാണാതെ വിടരുത് എന്ന ഒറ്റ വിചാരത്താല്‍ മറ്റു പല പരിപാടികളും തീറ്ത്ത് ഒമ്പതുമണി രാത്രി സിബുവിന്റെ അടുത്ത് ചെല്ലുമ്പോഴാണ്‍ അറിയുന്നത് ഉമേഷ് സിബുവിന്റെ സഹപ്രവറ്ത്തകനായി ഗൂഗിളില്‍ ചേരുവാനാണ്‍ വന്നിരിക്കുന്നത് എന്നറിയുന്നത്.
Simply great news! ബേ ഏരിയ മലയാളം ബ്ലോഗിന്റെ തലസ്ഥാനമാകാന്‍ അധികനാള്‍ കാക്കേണ്ട എന്നാണ് ആരോ പറഞ്ഞുകേട്ടത് ;-) സിലിക്കണ്‍ വാലി പോസ്റ്റ് ബ്ലോഗറുമാരെ ഒത്തുപിടിച്ചോ.
ഉമേഷിനെ എല്ലാവരും മറക്കാതെ സ്വാഗതം ചെയ്ത് ഇവിടെ കമന്റുക.
നമ്മുടെ ആദ്യത്തെ യോഗത്തില്‍ നിന്ന് നമ്മള്‍ ഒരുപാട് മുന്നേറി. തമ്പി അളിയന്‍, സ്വപ്നാടകന്‍, ശിക്കാരിശംഭു തുടങ്ങിയ ശക്തന്മാര്‍ മലയാളം ബ്ലോഗിലുണ്ടായി. നമുക്കൊന്നുകൂടി കാര്യങ്ങള്‍ ഉഷാറാക്കണം. യുണിക്കോഡ് ലിറ്ററസി ഈസ്റ്റ് ബേയിലേക്കും വ്യാപിപ്പിക്കണം.
തല്‍ക്കാലം നിറുത്തട്ടെ. ഉമേഷിന് ഈ ഗ്രൂപ്പിലേക്ക് ഞാന്‍ ഒരു ക്ഷണിച്ചിട്ടുണ്ട്.

ബ്ലോഗപ്പന്റെ വായനശീലം
കുട്ടപ്പന്‍, ബ്ലോഗപ്പന്‍, സുഖലോലുപന്‍ എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന നമ്മുടെ അജിത്തിന്റെ, Unicode -ല്‍ മാത്രം ഒതുങ്ങാത്ത, വെബ്ബിലെ പരന്ന വായനയുടെ ഒരു ഉപോല്‍പ്പന്നമാണ്‍ താഴെ പറയുന്ന ബ്ലോഗ്
http://sukhalolupan.blogspot.com
നാനാവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ലിങ്കുകള്‍ ഇതിലുണ്ട്. ഇടയ്ക് വന്ന് നോക്കുവാന്‍ ഗുണകരമായിരിക്കും എന്നു തോന്നുന്നു. ഇംഗ്ലീഷിലുള്ള ലിങ്കുകളുടെ ഒരു repository മാത്രമാണ്‍ ഈ ബ്ലോഗ് എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.
സിലിക്കണ്‍ വാലിയില്‍ web 2.0 കമ്പനികള്‍ കൂണുപോലെയാണ്‍ പൊങ്ങിവരുന്നത്. 2000-ലെ dot.com bust ഒക്കെ എല്ലാവരും മറന്നമട്ടാണ്‍. VC കള്‍ ശരിക്കും കാശ് ഇറക്കുന്നുണ്ട്; വലിയ കമ്പനികള്‍ ഒരു വശത്തുനിന്ന് നല്ലവയെ വിഴുങ്ങുകയും. dot.com ബൂമില്‍ നിന്ന് വ്യത്യസ്തമായി startup കളുടെ exit strategy ഇത്തവണ വലിയവരെ (ഗൂഗ്‌ള്‍, യാഹൂ എന്നൊക്കെ വായിക്കുക) ക്കൊണ്ട് വാങ്ങിപ്പിക്കുക എന്നതാണ്‍. കളി സാങ്കേതികവിദഗ്ധരുടെ അടുത്തു നിന്ന് പോയി ഇപ്പോള്‍ ലോയറുമ്മാരുമ്മാരുടെയും മാറ്ക്കറ്റിംഗ്കാരുടെയും കൈയിലാണ്‍. ഇനി ഈ കുമിളയുടെ പൊട്ടല്‍ എന്നാണെന്ന് നോക്കിയിരുന്നാല്‍ മതി. ഇതിന്റെയൊക്കെ ദിനവൃത്താന്തം അറിയണമെങ്കില്‍ www.techcrunch.com -ന്റെ ന്യൂസ് ലെറ്ററിന്റെ വരിക്കാരനാകുക.

Thursday, May 3, 2007
Enjoy ചെയ്യുന്നവന്‍ Afford ചെയ്യുന്നില്ല ,Afford ചെയ്യുന്നവന്‍ Enjoy ചെയ്യുന്നില്ല
ചുമ്മാ ഒന്നു online ആയതാ..അപ്പൊള്‍ thomman ചൊദിക്കുവാ ..ഇപ്പം blog onnum കാണുന്നില്ലലൊ എന്നു ..ഇന്നാ പിടിചോ എന്നു ഞാന്‍ ..
ഇതു തൊമ്മനു dedicate ചെയ്യുന്നു ..
ഇതു ഒരു ചെറിയ observation ആണ്..എനിക്കു ഒരു കൂട്ടുകാരന്‍ ഉണ്ടു Biju .Biju Mohan
ഇപ്പൊ Alapuzha ,govt doctor ആണു ..Pre Degree ക്കു ഞങ്ങള്‍ ഒരുമിചായിരുന്നു ...ടിയാന്‍ പറഞത് ..
ഇയ്യിടെ Biju alapuzha ക്കു പോകുന്നു ..National Highway ലുടെ.Biju ഒരു മാരുതീ കാറ് ഓടിചു പൊകുന്നു ..Pankaj theater കഴിഞപ്പൊല്‍ പെട്ടെന്നു ഒരു Scoda car അവനെ വെട്ടിചു ഭ്ഹൂൂ എന്നു കേറി പ്പൊയി ..അവന്‍ ഓര്‍തു അടിപൊളി ..അതിനകതിരുന്നു പൊകണം ..എന്താ style ..ഞാന്‍ ചുമ്മാ doctor ..മാരുതീല്‍ ..അന്നു MBBS നു പൊയതിനു പകരം Engineering നു പൊയാല്‍ മതിയായിരുന്നു ..ഒന്നില്ലെല് MBA ചെയ്തു വല്ല Executive ആകമയിരുന്നു ..അല്ലെല്‍ software engineer ആകാമയിരുന്നു..
ഉടനെ അവനിലെ Zen Budhist ഉണര്‍ന്നു ..അതാ ഒരു Cycle ചവിട്ടി ഒരു കൂലിപ്പാണിക്കരന്‍ ..അയാള്‍ ആലൊചിക്കുന്നുണ്ടാവും ..മുറ്റ് ..ദേ ഒരു Doctor അദിപൊളി ..കാറില്..എന്താ Style ..
ആപ്പൊള്‍ Biju നു ബോധോധയം ഉന്‍ഡായി ..
Enjoy ചെയ്യുന്നവന്‍ Afford ചെയ്യുന്നില്ല Afford ചെയ്യുന്നവന്‍ Enjoy ചെയ്യുന്നില്ല
പ്രിയപ്പെട്ടവരെ ബാക്കി നിങ്ങള്‍ ആലൊചികൂക ..

Wednesday, March 28, 2007
ഈ ഗാനങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുവോ ??
പ്രിയപ്പെട്ടവരെ നിങ്ങളെ പൊലെ എനിക്കും മലയാള സിനിമ ഗാനങ്ങള്‍ ജീവനാണ്..ചക്രവര്‍ത്തിനീ ..ഇന്നെനിക്കു പൊട്ടു കുത്താന്‍ ..തുടങ്ങി ഒരായിരം ഗാനങ്ങള്‍ .. ..അടിപൊളി .Awesome ..തകര്‍പ്പന്‍ .. എന്നല്ലാണ്ടു എന്തു പറയാന്‍.പക്ഷെ ഞാന്‍ ആലോചിക്കാറുണ്ടു ഒരു 75 -85 കാലത്തെ പാട്ടുകള്‍ .അവ വിസ്മ്രിതിയില്‍ ആണ്ടു പൊകുകയാണൊ ?
ചക്രവര്‍ത്തിനീ ..ഇന്നെനിക്കു പൊട്ടു കുത്താന്‍ ..(ഒരായിരം )തുടങ്ങിയവ വളരെ എളുപ്പം കിട്ടും (see http://www.malyalavedhi.com/ , http://www.raaga.com ) പക്ഷെ സുകുമാരന്‍ ,രതീഷ് ,രവികുമാര്‍ , വേണു നാഗവള്ളി തുടങ്ങിയവരുടെ ഒരു കാലം ..75-80 ..അവയിലെ ചില മുത്തുകള്‍ ...
കേള്‍ക്കാന്‍ തോന്നും ..പക്ഷെ എവിടെ കിട്ടാന്‍ ..
1.ആയിരം മാദളപൂക്കള്‍ അതിലെ നിന്‍ മിഴി ..മന്ദഹാസ തേനൊളി ചുണ്ടീല്‍ മയങ്ങും ചുംബന തരികള്‍.
2.മെല്ലെ നീ മെല്ലെ വരൂ ..മഴവില്ലുകള്‍ കുളിരായി വിടരുന്ന രതി ശോഭയില്‍ ..
3.മിഴിയിലെന്നും നീ ചൂടും നാണം കള്ള നാണം ..
4.മഞ്ഞേ വാ മധുവിധു വേള നെഞ്ചില്‍ താ കുളിരലമാല(തുഷാരം )
5.രാജീവം വിടരും നിന്‍ ചൊടികള്‍ ..കാഷ്മീരം ഉതിരും നിന്‍ ചൊടികള്‍(ബെല്‍ട് മത്തായി )
6.കുടയൊലം ഭൂമി കുടതൊളം കുളിര് കുളിരാം കുരിന്നിലെ ചൂടു (തകര)
7.ഋതുമതിയായി തെളിവാനം ..നനനാ ..മലയോരം ..പ്രണയമയി നിന്‍ നാണം ..
8.വാലിട്ടെഴിതിയ നീലക്കടകണ്ണില്‍ മീനൊ ഇളം മാനോ ..ഓലഞലി കുരുവിയൊ ..(ഇളയരാജ)
9.സിന്ധു പ്രിയ സ്വപ്ന മഞരി തൂകി എന്നില്‍ കതിരിടും കവിത പൊല്‍ നീ മാലാഖയായി വാ ..
10.ദേവദാരു പൂത്തൂ എന്‍ മനസിന്‍ താഴവരയില്‍ ..നിദാന്തമാം തെലിവാനം പൂത്ത നിശീധിനിയില്‍ ..
11.അക്കരെ ഇക്കരെ നിന്നാല്‍ എങനെ ആശ തീരും നിങ്ങടെ ആശ തീരും ..
12.മൌനം പൊലും മധുരം ഈ മഴനിലാവിന്‍ മടിയില്‍ ..
13.വെള്ളി ച്ചില്ലം വിതറി തുള്ളി തുള്ളി ഒഴുകും ..പൊരി നിര ചിതറൂം കാട്ടരുവി ..
14.സിന്തൂര തിലകവുമായ് പുള്ളീ ക്കുയുലെ പൊരു നീ ..പ ദ പ പദ പ പ ദ ..
15. എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്‍കൊടി..
തുടരും ...

Friday, March 9, 2007
ബെര്‍ളിന്‍ അന്താരാഷ്ട ടൂറിസം മേള!
അന്താരാഷ്ട്ര ടൂറിസം മേളക്കെത്തിയതാണദ്ദേഹം, നമ്മുടെ ടൂറിസം മന്ത്രി കോടിയേരി ബാലക്രിഷ്ണന്‍. ബെര്‍ളിനില്‍ ഒരു മൂന്നു ദിവസത്തെ സുഖവാസവുമാകമല്ലോ? കൂടെ അംബികാ സോണിയേയും, നമ്മുടെ കേന്ദ്ര ടൂറിസം മന്ത്രി, ഒന്നു കാണാം. (പാര്‍ലമെന്റിലെ കബഡിയില്‍ നിന്നും പുള്ളീക്കാരിയും ഒരു ബ്രേക്ക് എടുക്കുകയാണു)
ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ചു ലോകത്തോടു പറയാന്‍ വെംബല്‍ കൊള്ളുകയാണാ മനസ്സു. തന്റെ പവര്‍ പോയിന്റ് പ്രെസെന്റേഷന്‍ അദ്ദേഹം ഒന്നു കൂടി നോക്കി. എല്ലാം നല്ല പോലെ വിവരിച്ചിട്ടുണ്ടോ? കോവളത്തെ വെള്ള മണല്‍ ബീച്ചുകള്‍, നീല തിരമാലകളെ ഉമ്മ വെച്ചു കടലിലോട്ടു ചാഞ്ഞു കിടക്കുന്ന കോക്കനട്ട് ട്രീസ്, കായലുകളും പുഴകളും നെല്‍പ്പാടങ്ങളും അതൊക്കെ ആസ്വദിക്കാനുള്ള ലേക് റിസോറ്ട്ടുകളും, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ആവുര്‍വേദ റിസോര്‍ട്ടുകള്‍, മൂന്നാര്‍ തേയില എസ്റ്റേറ്റുകളും നീല പര്‍വതനിരകളും, ത്രിശൂര്‍ പൂരവും തെയ്യവും പിന്നെ പുരാതനമായ ആത്മീയകേന്ദ്രങ്ങളും.....ഫയല്‍ മടക്കി വെക്കുംബോള്‍ അദ്ദേഹമോര്‍ത്തു, ഹ എത്ര മനോഹരം, എന്റെ കൊച്ചു കേരളം!!
പക്ഷെ എന്തു ചെയ്യാം വന്നിറങ്ങിയ ദിവസം ബെര്‍ളിനില്‍ ബെന്താണു! മൂന്നാലു മണിക്കൂറായി എയര്‍പോര്‍ട്ടില്‍ സ്റ്റക്കായിപ്പോയി. ടാക്സികളൊന്നും ഓടുന്നില്ല. എല്ലാ മലയാളിയേയും പോലെ അദ്ദേഹവുമൊന്നു ചിന്തിച്ചു, ഇന്നലത്തെ പ്ലെയിനിനു ടിക്കറ്റെടുക്കണ്ടതായിരുന്നു. ഏതായാലും പറ്റിപ്പോയി, ഇനി പറഞ്ഞിട്ടെന്താ കാര്യം. തളര്‍ന്നിരിക്കുന്ന ഭാര്യയ്ക്കു ഒരു കാപ്പി വാങ്ങാനായി അദ്ദേഹം എഴുന്നേറ്റു. അപ്പോഴാണു കണ്ടതു, ദാ അംബിക സോണിയുമിരിക്കുന്നു ഒരു മൂലക്കു. ഓ സമാധാനമായി, കേന്ദ്രവും സ്റ്റക്കായല്ലോ. അദ്ദേഹം പതിയെ സോണിയുടെ അടുത്തേക്കു ചെന്നു. ചിരിച്ചു കൊണ്ടു ചോദിച്ചു, എപ്പോഴെത്തി?കണ്ണു തിരുമ്മിക്കൊണ്ടു സോണി പറഞ്ഞു, ഓ ഞാന്‍ വെളുപ്പിനെ മുതലെ സ്റ്റക്കാ എന്റെ ബാലക്രിഷ്ണാ. പക്ഷെ പേടിക്കേണ്ട, നമ്മുടെ ബൂത്തിലെ പിള്ളേരു ഒരു ആംബുലന്‍സു കരിങ്കൊടി കെട്ടി വിട്ടിട്ടുണ്ടു. ഉച്ച കഴിയുംബോഴേക്കെങ്കിലും നമ്മളെ അവരങ്ങെത്തിക്കും. പക്ഷെ നമ്മളില്‍ ഒരാള്‍ ഹാര്‍ട് അറ്റാക്ക് വന്ന പോലെ കിടക്കണം. വി ഐ പി പേഷ്യന്റ്സിന്റെ വണ്ടി ബന്തുകാര്‍ ഇവിടെയും പെട്ടെന്നു കടത്തി വിടും. ഓ അപ്പോ കുഴപ്പമൊന്നുമില്ല. എന്നാല്‍ ഞാന്‍ പോയി ഭാര്യക്കാ കാപ്പി വാങ്ങി കൊടുക്കട്ടു. അദ്ദേഹം സോണിയുടെ അടുത്തു നിന്നും പതിയെ കോഫി ഷോപ്പിലോട്ടു നടന്നു..
കാപ്പി കുടിച്ചു തീര്‍ന്നതും, സോണിയുടെ വിളി കേട്ടു. ഹലോ ബാലക്രിഷ്ണന്‍, ആംബുലന്‍സ് ഈസ് ഹിയര്‍. രാഷ്ട്രീയ ശത്രുതകള്‍ മാറ്റി വെച്ച് അവരൊരുമിച്ചു ബെര്‍ളിന്‍ എയര്‍പോര്‍ട്ടിന്റെ എക്സിറ്റ് ഡോറിന്റെ അടുത്തേക്കു നടന്നു. വാതില്‍ക്കലെത്തിയപ്പോള്‍ കാണാം എയര്‍പോര്‍ട്ടില്‍ കയറി എയര്‍പോര്‍ട്ടടപ്പിക്കാന്‍ ശ്രമിക്കുന്ന ബന്തനുകൂലികളും, അവരെ തടയാന്‍ ശ്രമിക്കുന്ന പോലീസും തമ്മില്‍ ഉന്തും തള്ളും. പെട്ടെന്നാണതു ശ്രദ്ധയില്‍ പെട്ടതു, കരിങ്കൊടി കെട്ടി ഒരു മൂലയില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വെള്ള ആംബുലന്‍സിനാരോ തീ വെയ്ക്കുന്നു. തങ്ങളുടെ ടാക്സി തീയില്‍ അമരുന്നതു കണ്ടു ഞെട്ടിനില്‍ക്കുംബോള്‍, അവര്‍ കേട്ടു ബെര്‍ളിന്‍ പോലീസിന്റെ അലര്‍ച്ച, “”ഫയര്‍“”!!!!!
അയ്യോ, ഞെട്ടിയുണര്‍ന്നദ്ദേഹം ഭാര്യയെ നോക്കി. ചിരിച്ചുകൊണ്ടു ഭാര്യ ചോദിച്ചു, “എന്തു പറ്റി, സ്വപ്നം കണ്ടതാണോ?” ഏതായാലും ദേ നമ്മളുടനെ ബെര്‍ളിനില്‍ ലാന്റുചെയ്യാന്‍ പോകുകയാണു. എല്ലാവരും സീറ്റു ബെല്‍റ്റിടാന്‍ പൈലറ്റ് പറഞ്ഞു. ഒരു ചിരിയോടെ , സീറ്റു ബെല്‍റ്റിട്ട്, ആ ഫയല്‍ അദ്ദേഹമെടുത്തു. നമ്മുടെ സുന്ദര കേരളത്തെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും ഒന്നു കൂടെ റിവ്യൂ ചെയ്യാം...

Saturday, March 3, 2007
യാഹൂനെതിരേ പക്ഷേ കോപ്പിറൈറ്റിനും എതിരേ
യാഹൂ ഇന്‍ഡിയയും വെബ് ദുനിയയും അടക്കമുള്ള കമ്പനികള്‍ കാണിച്ചതു തികച്ചും മോശമാണു .
അവരുടെ ഒരു പ്രോഗ്രാമര്‍ അല്ലെങ്കില്‍ കന്‍ഡെന്റ് കളക്റ്റര്‍ ചെയ്ത ഒരു പിഴവു - പിഴവു പിഴവു തന്നെയാണു - ഇതിന്റെ പേരില്‍ യാഹൂവും വെബ് ദുനിയയും മാപ്പു പറയുക തന്നേ വേണം.ബ്ലൊഗ്ഗര്‍മാര്‍ സൂവിനും ഇഞ്ചിക്കും തീര്‍ച്ചയായും പിന്തുണ നല്‍കണം .
മറ്റൊരു വ്യവസ്ഥിതിയേ പിന്താങ്ങുന്ന ചട്ടുകങ്ങള്‍ ആയീ നമുക്കു അധപതിക്കാതിരിക്കാം.
ഇതു ചില വേറിട്ടുള്ള ചിന്താ ധാരകള്‍ക്കും വഴി മരുന്നിടും എന്നു കരുതുന്നു .
ബ്ലൊഗ്ഗെര്‍മാര്‍ സ്വന്തം ബ്ലൊഗുകള്‍ കോപ്പി ലെഫ്റ്റ് വ്യവസ്ഥയില്‍ പുറത്തിറക്കുകയാണെങ്കില്‍ , അവരുടെ ബ്ലൊഗുകള്‍ അവരുടെ പേരു സഹിതം മറ്റു പ്രസിദ്ധീകരണങ്ങളില്‍ വരുന്നതിനു എളുപ്പമായിരിക്കും. പരസ്പരം പോരടിക്കുന്ന സമൂഹമാവാതെ വിജ്നാനം കൂടൂതല്‍ ആളുകളിലേക്കൂ എത്തിക്കുവാന്‍ നമ്മള്‍ക്കു ശ്രമിക്കാം..
ഇതിന്റെ ഭാഗമായീ http://www.mobchannel.com ഒരു പ്രതിമാസ മാസിക പുറത്തിറക്കുന്നു.പ്രിന്റെഡ് എഡിഷന്‍.കോപ്പി റൈറ്റില്‍ - താല്‍പര്യമില്ലാത്തവര്‍ക്കും , കോപ്പി റൈറ്റുകളും പേറ്റെന്റുകളും പുരോഗതിയെ തടയുന്നു എന്നും നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മോബ്ചാനെലില്‍ അംഗങ്ങളാവൂ... പിന്നെ ഇതു ബ്ലൊഗര്‍മാരും യാഹൂവും തമ്മിലുള്ള യുദ്ധമാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ബ്ലൊഗ്ഗെര്‍മാരുടെ കൂടെ . ശരിയും തെറ്റുമല്ല അവനവന്റെ കൂട്ടം ആണു വലുതു ..

കേരളത്തിന്റെ വികസനത്തിനു സിലിക്കോണ്‍ വാലി മലയാളികള്‍ക്കു ചെയ്യാവുന്നതു..
വികസനം വികസനം എന്നു മലയാളി അലമുറയിടാന്‍ തുടങ്ങിയിട്ടു നാളു കുറെയായീ .. കൂവിക്കൂവി കണ്ഠനാളത്തിന്റെ പരിവൃത്തം വികസിച്ചതല്ലാതെയും ചില റിയല്‍ എസ്ടേറ്റ് കമ്പനികളുടെ കറവപ്പശു ആയി കുറെ എന്‍ ആര്‍ ഐ തമ്പുരാക്കന്മാര്‍ കുത്തു പാളയുമായതല്ലാതെ വികസനം ഇന്നും വഴിമുട്ടി നില്‍ക്കുന്നു.
രാഷ്ട്രീയക്കാര്‍ക്കു ഒരു സമൂഹത്തിന്റെ പരിച്ച്ഛേദമാവാനേ സാധിക്കൂ. അതു കൊണ്ടു തന്നെ വികസനമില്ലായ്മക്കു കാരണം രാഷ്ട്രീയക്കാരാണെന്നു പറയുന്നതു , ശുദ്ധ അസംബന്ധമാണു.മോശപ്പെട്ട രാഷ്ട്രീയക്കാരെ മാറ്റി നിര്‍ത്താന്‍ ജനാധിപത്യം എന്ന വ്യവ്സ്ഥ ധാരാളം.അതിനു കഴിയാത്തതു ഈ രാഷ്ട്രീയക്കാരെ നമ്മള്‍ സ്നേഹിക്കുന്നതു കൊണ്ടാണെന്നു വരുന്നു. കാരണം അവര്‍ നമ്മളേപ്പോലെ അലസരാണു , നമ്മളിലൊരാളാണു
144 നിലകളുള്ള പടുക്കൂറ്റന്‍ സമുച്ചയങ്ങള്‍ ഉയര്‍ന്നു വരുന്നതാണോ വികസനം. അതു വികസനമല്ല congestion ആണു .. എന്താണു ഒരു ശരാശരി മലയാളി വികസനം കൊണ്ടുദ്ദേശിക്കുന്നതു..വന്‍ കിട ഫാക്ടറികളുടെ പ്രവര്‍ത്തനമോ.. കേരളത്തിലേപ്പോലെ ജനസാന്ദ്രതയേറിയ ഒരു പ്രദേശത്തിനു ഫാക്റ്റൊറികള്‍ ഉണ്ടാക്കുന്ന മലിനീകരണം താങ്ങാനാവില്ല ..
ഇത്തരുണത്തിലാണു ഐ ടി, ടൂറിസം, ട്രാന്‍സ്പൊര്‍ടേഷന്‍, വിദ്യാഭ്യാസം എന്നീ രംഗങ്ങള്‍ നമ്മുടെ ഗ്രോത്ത് ഏരിയയായീ എല്ലാവരും തിരഞ്ഞെടുക്കുന്നതു.
ടൂറിസം രംഗത്തും , ട്രാന്‍സ്പോര്‍ട്ടേഷന്‍ രംഗത്തും കേര്‍ളം ഒരു കുതിച്ചു ചാട്ടം നേടിക്കഴിഞ്ഞു, നെടുമ്പാശ്ശേരി വിമാനത്താവളവും,വല്ലാര്‍പ്പാടം പദ്ധതിയുമെല്ലാം നമ്മുടെ നേട്ടങ്ങള്‍ തന്നേ .. പക്ഷേ ഇവ തന്നെ Reach നേടിയോ എന്നു സംശയം .
മലയാളികളെപ്പോലെ ബൗദ്ധികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റം നേടിയ ഒരു ജനത ഐ ടി മേഖലയിലും , വിദ്യാഭ്യാസ മേഖലയിലും ഇത്ര പിന്നോക്കം പോയതു , ഇഛ്ഛാശ്ശക്തി എന്നതിന്റെ ഒറ്റ കുറവാണു.
ഐ ടി എന്നു പറയുമ്പോള്‍ അമേരിക്കയിലേയും,യൂറോപ്പിലേയും നാഗരിക സംസ്കാരത്തിനു കാലുറപ്പു നല്‍കുന്ന വന്‍ കിട കമ്പനികളുടെ - സുരേഷ് ഗോപി അറപ്പില്ലാതെ പറയുന്ന ചില സാധനങ്ങള്‍ കൂട്ടിക്കുഴച്ചു തിന്നാനുള്ള നാടന്‍ സായിപ്പിന്റെ ആവേശം മാത്രമായീ അധപതിക്കുന്നു.
വിദ്യാഭ്യാസമോ ഇതിനു ആവശ്യമായ ഒരു വര്‍ക്ക് ഫോര്‍സിനെ വാര്‍ത്തു വിടാനുള്ള ശ്രമവും.
നമ്മുടെ ചെറിയ ജീവിത രീതിക്കനുയോജ്യമായ ഒരു ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ - വീട്ടിലിരുന്നു ഒരു ചെറുകിട ഐടീ യൂണീറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ പാകത്തില്‍ നമുക്കു വികസിപ്പിച്ചു കൂടെ.
ഇതിലൂടെ ചെറുകിട സംരംഭങ്ങളെ കൂട്ടിയോജിച്ചു നമുക്കു വികസനത്തിന്റെ പുതിയ ഒരു മോഡല്‍ പരീക്ഷിച്ചു കൂടെ .
ഇന്നു നമ്മുടെ കുട്ടികള്‍ക്കു സ്കൂളില്‍ നിന്നും ലഭിക്കുന്ന വിദ്യാഭ്യാസം അവരേ പുസ്തകങ്ങളുടെ ചങ്ങാതികളാക്കുന്നതിലൂടെ സ്വയം വിദ്യാഭ്യാസം നേടിയെടുക്കാന്‍ പ്രാപ്തരാക്കുന്നതിലേക്കു മാറ്റിക്കൂടേ..
എന്നിട്ടു നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റിസേര്‍ച്ച് സെന്ററുകളും , സാംസ്കാരിക കേന്ദ്രങ്ങളുമാവട്ടെ..
നിങ്ങള്‍ യോജിക്കുന്നുവോ .. നമുക്കു സംസാരിക്കാം ഈ ബ്ലോഗ്ഗിലൂടെ..

Thursday, February 15, 2007
സിലിക്കണ്‍ വാലിയിലെ ബ്ലോഗറുമാര്‍ ഒത്തുചേരുന്നു
ഫെബ്രുവരി 19-ന് (തിങ്കളാഴ്ച) ബേ ഏരിയയിലെ മലയാളി ബ്ലോഗറുമാര്‍ ഒത്തുചേരുന്നു. സാന്‍ ഹോസെയില്‍ ഉച്ചകഴിഞ്ഞ് 1 മുതല്‍ 5 മണി വരെ.
താഴെ പറയുന്നവയാണ് അജണ്ടയിലെ പ്രധാന ഇനങ്ങള്‍:
1. മലയാളം യുണിക്കോഡിനെപ്പറ്റിയും അത് വെബ്ബിലും മലയാളം കണ്ടന്റ് ഉണ്ടാക്കുന്നതിനും ഒക്കെ എങ്ങനെ ഉപയോഗിക്കാമെന്ന് വിവരിക്കുക.
2. വരമൊഴി, കീമാന്‍, യുണിക്കോഡ് ഫോണ്ടുകള്‍ തുടങ്ങിയവ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി.
3. മലയാളത്തില്‍ ബ്ലോഗു തുടങ്ങാന്‍ സഹായിക്കുക.
4. മലയാളം ബ്ലോഗുകള്‍ വായിക്കുക; അവ ചര്‍ച്ച ചെയ്യുക.
5. ഈ കൂട്ടായ്മയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുക.
എല്ലാ മലയാളി ബ്ലോഗറുമാര്‍ക്കും, ബ്ലോഗു വായനക്കാര്‍ക്കും സ്വാഗതം. മലയാളത്തിനാണ് ഊന്നലെങ്കിലും ബ്ലോഗില്‍ താല്‍പ്പര്യമുള്ള ഏതു മലയാളിക്കും പങ്കെടുക്കാം.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ thomastk@gmail.com -ലേക്ക് ഇ-മെയില്‍ ചെയ്ത് അറിയിക്കുക.

Subscribe to:
Posts (Atom)